Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

മോഹന്‍ലാലിന്റെ പരിശോധന റിപ്പോര്‍ട്ട് പുറത്ത്; ലാലിന്റെ ആരോഗ്യനില തൃപ്തികരം

29 OCTOBER 2017 09:09 PM IST
മലയാളി വാര്‍ത്ത

More Stories...

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും

ഒടിയന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ മംഗലൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് ഏറെ ആകാക്ഷയുണ്ടാക്കിയിരുന്നു. ഒടിയന്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുമെന്നാണ് പൊതുവിലയിരുത്തല്‍. എന്തായാലും വലിയ സര്‍പ്രൈസുകള്‍ ഉള്ളിലൊളിപ്പിച്ചു കൊണ്ടാണ് ലാല്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തെ വ്യക്തമാക്കുന്ന ചിത്രമാണ് പുറത്തുവന്നത്. അമാവാസി നാളില്‍ ചുണ്ണാമ്പു തേച്ച്, കറുത്ത ചരട് കഴുത്തില്‍ കെട്ടി, വെറ്റില ചുവപ്പിച്ച ചുണ്ടുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെ ദൃശ്യമാണ് പോസ്റ്ററിലുള്ളത്. ഈ വേഷ പകര്‍ച്ചയ്ക്ക് വേണ്ടിയാണ് ഫ്രാന്‍സില്‍ നിന്നും സംഘമെത്തിയത്. ഇവരുടെ നിയന്ത്രണത്തിലാകും ഇനിയുള്ള നാളുകളില്‍ ലാലിന്റെ വര്‍ക്ക് ഔട്ടുകള്‍.

വ്യായാമത്തിലൂടെ ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുന്ന പരിശോധനയായ ട്രെഡ്മില്‍ ടെസ്റ്റിനാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ബംഗളൂരുവിലെ പ്രസിദ്ധ ആശുപത്രിയായ അപ്പോളോയില്‍ എത്തിയത്. താരപ്പകിട്ടില്ലാതെ സാധാരണക്കാരില്‍ ഒരുവനായി താരം ഒപിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും വൈറലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് മോഹന്‍ലാല്‍ ആശുപത്രിയില്‍ എത്തിയത്. ഹൃദയധമനികളില്‍ ബ്‌ളോക്കുണ്ടെങ്കില്‍ സാധാരണ ഇസിജിയില്‍ കാണണമെന്നില്ല. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് കടുത്ത വ്യായാമം പ്രശ്‌നങ്ങളുണ്ടാക്കും. ഇത് മനസ്സിലാക്കാനായിരുന്നു ട്രെഡ് മില്‍ ടെസ്റ്റ്. ഇതില്‍ ലാലിന് കുഴപ്പമൊന്നുമില്ലെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും വ്യക്തമായി. ഇതോടെ ഒടിയന്റെ മെയ്ക് ഓവറിലേക്ക് കടന്നു.

പേര് സൂചിപ്പിക്കുന്നതു പോലെ വ്യായാമത്തിനു പ്രാധാന്യം നല്‍കുന്നതാണ് ട്രെഡ്മില്‍ ടെസ്റ്റ്. രോഗിയെ വ്യായാമം ചെയിച്ച ശേഷം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പഌറ്റ്‌ഫോമിലൂടെ നടത്തി ഇ.സി.ജി. പരിശോധിക്കും. ആദ്യം സാവധാനത്തിലും പിന്നീട് വേഗത്തിലും പഌറ്റ്‌ഫോം ചലിപ്പിക്കുന്നു. ട്രെഡ്മില്‍ ടെസ്റ്റിന് പത്തു മിനിട്ട് സമയമെടുക്കും. അധിക സമയം പ്രവര്‍ത്തിക്കുമ്പോള്‍ ഹൃദയത്തിന്റെ മാറ്റങ്ങള്‍ അറിയാന്‍ കഴിയും എന്നതാണ് ഈ പരിശോധനയുടെ അടിസ്ഥാനതത്വം. നിരന്തരം വ്യായാമം ചെയ്യുകയും ആരോഗ്യത്തിനായി ആയുര്‍വേദ ചികിത്സകള്‍ മുടങ്ങാതെ ചെയ്യുകയും ചെയ്യുന്ന താരമാണ് ലാല്‍. ചിത്രങ്ങളില്‍ ആയാസമുള്ള രംഗങ്ങള്‍ ഡ്യൂപ്പിനെ വയ്ക്കാതെ ചിത്രീകരിക്കാറുമുണ്ട്. ഒടിയനിലും ഇത്തരം രീതികള്‍ ലാല്‍ തുടരും. ഇതിന് കരുത്ത് പകരുന്നതാണ് പരിശോധനാ റിപ്പോര്‍ട്ട്.
ഇതോടെ ഒടിയനില്‍ പഴയ മോഹന്‍ലാലിനെ വീണ്ടും കാണാനാകും. ഒടിയന്‍ സിനിമയ്ക്കായി നിലവില്‍ 65കാരനായ മാണിക്കന്റെ ജീവിതഘട്ടങ്ങളാണ് ചിത്രീകരിച്ചു കഴിഞ്ഞിരിക്കുന്നത്. ഇനിയുള്ളത് ഒടിയന്റെ ചെറുപ്പകാലമാണ്. പാലക്കാടും പരിസരത്തുമായി നടന്നു വരുന്ന ഒടിയന്റെ ക്ലൈമാക്‌സ് രംഗങ്ങളാണ് മുമ്പ് ചിത്രീകരിച്ചിരുന്നത്. ഇത് പൂര്‍ത്തിയായതോടെയാണ് ഒടിയന്റെ മെയ്ക് ഓവറിനായുള്ള തയ്യാറെടുപ്പുകള്‍ നടന്‍ തുടങ്ങിയത്. മോഹന്‍ലാലിന്റെ തിരിച്ചുവരവിനായി 40 ദിവസത്തെ ഇടവേളയും ഒടിയന്‍ ടീം എടുത്തുകഴിഞ്ഞു. ഇതിന് ശേഷം പുതിയ ലാലാകും സെറ്റിലെത്തുക. ഒക്ടോബര്‍ 6 ന് തുടങ്ങിയ ക്ലൈമാക്‌സ ചിത്രീകരണം ഏതാണ്ട് ഒരു മാസത്തോളം നീണ്ടു നിന്നിരുന്നു. പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒടിയന്റെ ക്ലൈമാക്‌സ്.

രണ്ടു പ്രധാന ചിത്രങ്ങള്‍ മാറി വച്ചാണ് പീറ്റര്‍ ഹെയ്ന്‍ ഒടിയന്റെ ആക്ഷന്‍ സംവിധാനം ഏറ്റെടുത്തത്. 12 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ക്ലൈമാക്‌സ് ആകും ഒടിയന്റെ പ്രധാന പ്രത്യേകത. മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച പുലിമുരുകന് ശേഷം മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ വലിയ വിജയമായിരുന്നു. അതിന് ശേഷം ഇറങ്ങിയ രണ്ടു ചിത്രങ്ങളും വിജയമായില്ല. ഏറെ പ്രതീക്ഷയുണ്ടായിരുന്ന വില്ലന്‍ നിരാശപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഒടിയന്റെ വിജയം ഏറെ നിര്‍ണ്ണായകമാണ്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായി ഒടിയന്‍ മാറുമെന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ചിത്രമായിരിക്കും ഇത്. കൗതുകമുണര്‍ത്തുന്ന ഒരു പ്രോജക്ട് ആണത്, ഒപ്പം വെല്ലുവിളിയുമുണ്ടെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു.

മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ വരുന്ന സിനിമയാകും ഇത്. മണ്ണിന്റെ മണമുള്ള ഒരു ത്രില്ലറായിരിക്കും. മനുഷ്യന്‍ മൃഗത്തിന്റെ വേഷം കെട്ടി, ഇരുട്ടിനെ മറയാക്കി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന ഒരു സംഘമുണ്ടായിരുന്നു പണ്ട്. കേരളത്തിലല്ല, തമിഴ്‌നാട്ടില്‍. അവര്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു. അവരാണ് കേരളത്തിലേക്കെത്തുന്ന ആദ്യത്തെ ക്വട്ടേഷന്‍ സംഘം. അവരുടെ കഥയാണ് ഒടിയന്‍. ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയനാണ് മോഹന്‍ലാലിന്റെ കഥാപാത്രമെന്ന് സംവിധായകന്‍ പറയുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മ്മിക്കുന്നത്.

ദേശീയഅവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ഒടിയന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജുവാര്യര്‍ നായികയാകുന്ന ഈ ചിത്രത്തില്‍ കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജാണ് എത്തുന്നത്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും ഒടിയനില്‍ ഉണ്ടാകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (17 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (30 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (47 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (51 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (8 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (9 hours ago)

Malayali Vartha Recommends