നഗ്നചിത്രം കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ പൊലീസുകാരന്‍ പിടിയിൽ

യുവതിക്ക് വാട്‌സാപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന് പൊലീസുകാരനും ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് യുവാവും അറസ്റ്റില്‍. സിറ്റി പോലീസ് കട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന പിരപ്പന്‍കോട് ആശ ഭവനില്‍ അഭിലാഷ് (43), മുട്ടട ചാരുവിളാകത്ത് വീട്ടില്‍ സദാനന്ദ നഗറില്‍ നിഥിന്‍ വില്‍സ (24) എന്നിവരാണ് അറസ്റ്റിലായത്.
ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ പോകുന്നതിനിടെ മണ്ണന്തല എസ്.ഐ അനൂപിനെ അഭിലാഷ് മര്‍ദിച്ചതായി ആരോപണമുണ്ട്. ഇയാള്‍ക്കെതിരെ വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിലും കേസുണ്ട്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെയാണ്: മുട്ടട സ്വദേശി നിഥിനും ആനയറ സ്വദേശിനിയായ പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ നിഥിന്‍ പകര്‍ത്തി.
ഇടയ്ക്ക് ഇരുവരും തമ്മില്‍ തെറ്റി. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ചില കൂട്ടുകാരികള്‍ക്ക് നിഥിന്‍ അയച്ചു കൊടുത്തു. വിവരമറിഞ്ഞ പെണ്‍കുട്ടി തന്റെ ചിത്രങ്ങള്‍ തിരികെ വാങ്ങാന്‍ സുഹൃത്തുക്കളുടെ സഹായം തേടി. അങ്ങനെ പെണ്‍കുട്ടിയുടെ സുഹൃത്ത് മുഖേനയാണ് അഭിലാഷ് ഈ കേസില്‍ ഇടപെടുന്നത്.നിഥിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ അഭിലാഷ് നിതിന്റെ കൈവശമുണ്ടായിരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ വാങ്ങി. ഇതിന് ശേഷം പെണ്‍കുട്ടിയോട് ഫോട്ടോകള്‍ തിരികെ തരണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് നിര്‍ദേശിച്ചു.
ഇതിനിടെ അഭിലാഷ് യുവതിയെ ഭീഷണിപ്പെടുത്തി തിരുവനന്തപുരത്തെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ വിളിച്ചുവരുത്തുകയുണ്ടായി. തന്റെ ആഗ്രഹങ്ങള്‍ വഴങ്ങിയാല്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്ന് അഭിലാഷ് വീണ്ടും യുവതിയെ അറിയിച്ചു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ വാട്ട്‌സാപ്പിലൂടെ അയച്ചതിന് കഴിഞ്ഞ രണ്ട് മാസമായി അഭിലാഷ് സസ്‌പെന്‍ഷനില്‍ കഴിഞ്ഞുവരികയായിരുന്നു.
അതിനിടെയാണ് വീണ്ടുമൊരു അപകീര്‍ത്തികരമായ സംഭവം. സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം പേരൂര്‍ക്കട സി.ഐ സ്റ്റ്യുവര്‍ട്ട് കീലര്‍ ഉള്‍പ്പെട്ട സംഘമാണ് അഭിലാഷിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























