Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കല്യാണ ഒരുക്കങ്ങള്‍ക്കിടെ മുഖത്തെ ചെറിയ വിഷമം ക്ഷീണമായി വീട്ടുകാര്‍ കരുതി; ദുരൂഹതകൾ ബാക്കിയാക്കി കല്ല്യാണത്തലേന്ന് അഖിലിന്റെ ആത്യമഹത്യ

31 OCTOBER 2017 10:48 AM IST
മലയാളി വാര്‍ത്ത

ദുരൂഹതകൾ ബാക്കിയാക്കി അഖിലിന്റെ മരണം. അയല്‍വാസികളോടും സ്നേഹത്തോടെ മാത്രം പെരുമാറുകയും എല്ലാവരോടും നല്ല രീതിയിലും പെരുമാറുന്ന അഖിലിന്റെ മരണം നാട്ടുകാർക്കും വീട്ടുകാർക്കും ഉൾക്കൊള്ളാനായില്ല. മുത്തൂറ്റിലെ ജീവനക്കാരനായിരുന്ന അഖില്‍ ഒന്നര വര്‍ഷം മുന്‍പാണ് സുഹൃത്തുക്കള്‍ക്കൊപ്പം കട ഡോട്ട് കോം എന്ന സംരംഭം ആരംഭിക്കുന്നത്.

അതിന്റെ മാര്‍ക്കറ്റിങ്ങ് വിഭാഗം കൈകാര്യം ചെയ്തിരുന്നതും എംബിഎ ബിരുദധാരിയായ അഖില്‍ തന്നെയാണ്. മുത്തൂറ്റിലെ മാര്‍ക്കറ്റിങ്ങ് വിഭാഗം ജീവനക്കാരനായിരുന്നു. സ്വന്തമായി സംരംഭം തുടങ്ങിയത് നഗരത്തിലെ കാഞ്ഞിരംപാറ എന്ന സ്ഥലത്താണ്.

അഖിലിന്റെ ആത്മഹത്യക്ക് എന്താണ് കാരണമെന്ന് കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസിനോ ബന്ധുക്കള്‍ക്കോ ഇനിയും കണ്ടെത്താനായിട്ടില്ല. എന്തെങ്കിലുമൊരു വിഷമം അഖിലിന് ഉണ്ടായിരുന്നതായി ആര്‍ക്കും അറിയുകയുമില്ല. അഖിലിന്റെ മൊബൈല്‍ ഫോണിലെ കോള്‍ ഡീറ്റയില്‍സും മറ്റും പരിശോധിച്ച ശേഷം മാത്രമെ ബാക്കി കാര്യങ്ങള്‍ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം ആറ്റിങ്ങള്‍ ഇന്ദിര ഓഡിറ്റോറിയത്തില്‍ വെച്ച്‌ കവലയൂര്‍ സ്വദേശിനിയുമായി അഖിലിന്റെ വിവാഹം നടത്താന്‍ ഒരു വര്‍ഷം മുന്‍പ് നിശ്ചയിച്ചുറപ്പിച്ചതാണ്. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം പെണ്‍കുട്ടിയും അഖിലും സ്ഥിരമായി ഫേണില്‍ സംസാരിക്കാറുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ തന്നെയാണ് ഇരുവരും സംസാരിച്ചിരുന്നതും പരസ്പരം വീട്ടുകാര്യങ്ങള്‍ തിരക്കിയിരുന്നതെന്നുമാണ് ഇരു വീട്ടുകാരും നല്‍കുന്ന മൊഴി.

വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. എം.ഫില്‍ പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിക്ക് വിദേശത്ത് ഉപരിപഠനത്തിനും ജോലിക്കും വേണ്ടി അഖില്‍ തന്നെ മുന്‍കൈയെടുത്താണ് ശ്രമിച്ചിരുന്നത്. എന്തെങ്കിലും വിഷമം ഇയാള്‍ക്കുണ്ടായിരുന്നതായി അറിയില്ലെന്നാണ് പെണ്‍കുട്ടിയും പൊലീസിനോട് പറയുന്നത്. ശനിയാഴ്ച ഉച്ചവരെ കല്ല്യാണ ഒരുക്കങ്ങള്‍ വളരെ നല്ല രീതിയില്‍ മുന്നോട്ട് പോവുകയായിരുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും അഖിലും ഓരോ ആവശ്യങ്ങള്‍ക്ക് വേണ്ടി ഓടി നടക്കുന്നുണ്ടായിരുന്നു.

ചെറിയ ഒരു വിഷമം മുഖത്ത് തോന്നിയെങ്കിലും അത് തിരക്ക് പിടിച്ച ഓട്ടത്തിനിടയിലുള്ള ക്ഷീണമാകുമെന്നാണ് അമ്മയും സഹോദരിയും ഒക്കെ കരുതിയത്. ശനിയാഴ്ച ഉച്ചയോടെ അടുത്ത ബന്ധുക്കള്‍ വീട്ടില്‍ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം അഖില്‍ ഉറങ്ങാനായി അല്‍പ്പനേരം കിടക്കുകയും ചെയ്തു. ബന്ധുക്കള്‍ വന്ന് അന്വേഷിച്ചപ്പോഴാണ് അവന്‍ ഉറക്കത്തിലാണെന്ന് സഹോദരിയുടെ ഭര്‍ത്താവ് സതീഷ് എല്ലാവരോടും പറഞ്ഞത്.

ബന്ധുക്കള്‍ വന്നുവെന്ന് പറഞ്ഞ് വിളിക്കാന്‍ ശ്രമിച്ചിട്ടും അഖില്‍ വാതില്‍ തുറന്നില്ല. നിരവധി തവണ വിളിച്ചിട്ടും ഉണരാതെവന്നതോടെ സംശയം തോന്നിയ ചില ബന്ധുക്കള്‍ പുറത്ത് എയര്‍ഹോള്‍ വഴി അകത്തേക്ക് നോക്കിയപ്പോഴാണ് ഫാനില്‍ കെട്ടിതൂങ്ങിയ നിലയില്‍ അഖിലിനെ കണ്ടത്.ഉടന്‍ തന്നെ ഒരു ഗ്യാസ് കുറ്റികൊണ്ട് വാതില്‍ തകര്‍ത്ത് അകത്ത് കയറിയെങ്കിലും അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിയായ അഖിലിന്റെ ആത്മഹത്യ സുഹൃത്തുക്കളേയും ബന്ധുക്കളേയും അയല്‍വാസികളേയും ഒരുപോലെ തളര്‍ത്തിയിരുന്നു. കഴിഞ്ഞദിവസം വിവാഹിതനാകേണ്ടിയിരുന്ന അഖില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ സ്വന്തം വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചത്. അഖിലിന്റെ മരണത്തിൽ എന്തെങ്കിലും ദുരൂഹചതയുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ് മ്യൂസിയം പൊലീസ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends