Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കോടികളുടെ കള്ളക്കച്ചവടം നടത്തിയ സിനിമാ താരങ്ങളുടെ ലിസ്റ്റിലേക്ക് സുരേഷ് ഗോപിയും; എംപിയായ സുരേഷ് ഗോപിയെ ബാധിക്കും

31 OCTOBER 2017 09:13 AM IST
മലയാളി വാര്‍ത്ത

പോണ്ടിചേരി വഴി കേരളത്തിലേക്ക് വിലപിടിച്ച കാറുമായി യാത്ര ചെയ്യുന്ന സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള വിഐപികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടി വീഴും. നികുതിയിളവിന്റെ ആനുകൂല്യം മുതലെടുത്ത് വാഹനം വാങ്ങി അയല്‍ സംസ്ഥാനക്കാര്‍ വെട്ടിപ്പ് നടത്തുന്നത് വ്യാപകമായതോടെ വാഹന റജിസ്‌ട്രേഷന്‍ നടപടികള്‍ കര്‍ശനമാക്കി പുതുച്ചേരി സര്‍ക്കാരും കര്‍ശനമാക്കി. ഇതിനിടെ നികുതി വെട്ടിപ്പുക്കാരെ കണ്ടെത്താന്‍ കേരളവും നടപടി കര്‍ശനമാക്കിയതോടെ സുരേഷ് ഗോപിയുള്‍പ്പെടെയുള്ളവര്‍ വെട്ടിലാകും. 

കോടിയേരി ബാലകൃഷ്ണന്റെ മിനി കൂപ്പറില്‍ കയറിയതോടെയാണ് വാഹനങ്ങളുടെ വെട്ടിപ്പ് മറനീക്കി പുറത്തായത്. തുടര്‍ന്ന് അമലാ പോളിന്റേയും ഫഹദ് ഫാസിലിന്റേയും വെട്ടിപ്പ് പുറത്തായി. ഇങ്ങനെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ പുതുച്ചേരിക്കാര്‍ക്ക് മാത്രമേ പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നല്‍കൂ എന്ന തീരുമാനത്തിലാണ് അവിടത്തെ സര്‍ക്കാര്‍. വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പ് നടത്തുന്നത് തടയാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതോടെയാണ് ഇത്.

മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുത്, പുതുച്ചേരിയിലെ അഞ്ച് ആര്‍ടി ഓഫിസുകള്‍ക്കു കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്കു മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കൊടുക്കാവൂ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കിരണ്‍ ബേദി മുന്നോട്ട് വച്ചിരിക്കുന്നത്. ഇത് കര്‍ശനമായി നടപ്പാക്കിയാല്‍ ഇനി കള്ളക്കളി നടക്കില്ല. അതിനിടെ പുതുച്ചേരി അടക്കമുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ പ്രചാരണപരിപാടി നടത്താന്‍ കേരളത്തില്‍ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള വാഹനങ്ങളുടെ പട്ടിക തയാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ചൊവ്വാഴ്ച മുതല്‍ ഉടമസ്ഥര്‍ക്കു നോട്ടിസ് നല്‍കും.

തട്ടിപ്പു നടത്തുന്നവരില്‍ കൂടുതലും പ്രശസ്തരാണെന്നാണു കേരളത്തിലെ ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. എത്ര ഉന്നതരായാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്നത്. സിനിമാ താരവും എംപിയുമായ സുരേഷ് ഗോപിയുടെ കാറും പോണ്ടിച്ചേരി രജിസ്‌ട്രേഷനാണ്. സിനിമാ താരങ്ങളുടെ കാറും നികുതി വെട്ടിപ്പിന്റെ സാധ്യതകള്‍ തേടുന്നവയാണ്. ഇവര്‍ക്കെല്ലാം നോട്ടീസ് നല്‍കും. അമലാ പോളും ഫഹദ് ഫാസിലും സംശയ നിഴലിലാണ്. അങ്ങനെ കോടിയേരിയുടെ യാത്രയ്ക്കിടെയുണ്ടായ വിവാദം ഗുണകരമാക്കി മാറ്റാനാണ് കേരളത്തിലെ ഗതാഗത വകുപ്പിന്റെ തീരുമാനം.

വാഹന വില അടിസ്ഥാനമാക്കിയാണു കേരളത്തില്‍ നികുതി ഈടാക്കുന്നത്. അഞ്ചുലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് വിലയുടെ ആറു ശതമാനമാണ് നികുതി. അഞ്ചുലക്ഷം മുതല്‍ പത്തുലക്ഷം വരെ വിലയുള്ള വാഹനത്തിന് വിലയുടെ എട്ടുശതമാനവും പത്തുമുതല്‍ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനവും 15 മുതല്‍ 20 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനവുമാണ് നികുതി. 20 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് 20 ശതമാനവും.

ഇതര സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും റജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ചു സംസ്ഥാനത്തോടുന്നതു രണ്ടായിരത്തിലേറെ ആഡംബര കാറുകറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നടി അമലാ പോളിന്റെ കാര്‍ വ്യാജ മേല്‍വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിച്ച സംഭവവും പിന്നീടു പുറത്തുവന്നു. 2013ല്‍ ഇത്തരം വാഹനങ്ങളുടെ കണക്കെടുക്കാനും ഉടമകളെ കണ്ടെത്താനും അന്നത്തെ ഗതാഗത കമ്മിഷണര്‍ ഋഷിരാജ് സിങ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ കള്ളത്തരം കാട്ടുന്നവരുടെ സ്വാധീനം കാരണം ഒന്നും നടന്നില്ല. കേരളത്തില്‍ സ്ഥിരമായി കാണുന്ന അന്‍പതിലേറെ ആഡംബര കാറുകളുടെ വിലാസം കണ്ടെത്താനായിരുന്നു ശ്രമം. പരിശോധനയില്‍ മിക്ക വിലാസവും വ്യാജമെന്നു കണ്ടെത്തി. പോണ്ടിച്ചേരിയിലെ പല മേല്‍വിലാസക്കാരും അറിയാതെയാണു മുന്തിയ ഇനം കാറുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഓട്ടോ പോലും കയറാന്‍ വഴിയില്ലാത്ത ചെറു വീടുകളുടെ പേരിലും ബെന്‍സും ബിഎംഡബ്ല്യുവുമുണ്ട്.

സിനിമാ താരങ്ങള്‍, ബിസിനസുകാര്‍, ബാറുടമകള്‍, വിദേശ മലയാളികള്‍, രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ തുടങ്ങിയവരുടെ വാഹനങ്ങളായിരുന്നു ഇവ. ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും നഷ്ടമായ നികുതിയും പിഴയും ഈടാക്കണമെന്നും ഋഷിരാജ് സിങ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. വൈകാതെ സിങ് കമ്മിഷണര്‍ സ്ഥാനത്തുനിന്നു മാറ്റി. ഇതോടെ നടപടിയും തീര്‍ന്നു. 20 ലക്ഷത്തിനു മീതെ വരുന്ന വാഹനങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപയാണു പോണ്ടിച്ചേരിയിലും മാഹിയിലും ഒറ്റത്തവണ റോഡ് നികുതി. കേരളത്തില്‍ വാഹനവിലയുടെ 20 % നികുതി നല്‍കണം. ഒരു കോടി രൂപ വിലയുള്ള കാറിനു കേരളത്തില്‍ 20 ലക്ഷം രൂപ നികുതിയാകും. അവിടെ ഏതെങ്കിലും വിലാസത്തില്‍ സ്ഥിര താമസമാണെന്നു നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മാത്രം നല്‍കിയാല്‍ മതി റജിസ്‌ട്രേഷന്‍ നടത്താം. അതിനെല്ലാം ഏജന്റുമാരുണ്ട്.

അന്യസംസ്ഥാന റജിസ്‌ട്രേഷനുള്ള വാഹനം കേരളത്തില്‍ സ്ഥിരമായി ഓടണമെങ്കില്‍ ആറു മാസത്തിനകം റജിസ്‌ട്രേഷന്‍ കേരളത്തിലേക്കു മാറ്റുകയും വിലയുടെ ആനുപാതിക റോഡ് നികുതി അടയ്ക്കുകയും വേണം. ആദ്യ റജിസ്‌ട്രേഷനു ശേഷം എത്ര വര്‍ഷം കഴിഞ്ഞുവെന്നതു നോക്കി, അത്രയും കാലത്തേക്കുള്ള നികുതി കിഴിച്ച ശേഷമുള്ള തുക അടയ്ക്കണം. റീ റജിസ്‌ട്രേഷന്‍ പലരും നടത്താറില്ല. മോട്ടോര്‍ വാഹന വകുപ്പ് വാഹനം തടഞ്ഞാല്‍, സ്ഥിരമായി അന്യ സംസ്ഥാനത്ത് ഓടുന്നുവെന്നു വാഹന ഉടമ പറയും. ഇങ്ങനെയാണ് തട്ടിപ്പ് തുടരുന്നത്.

അതിനിടെ നികുതി വെട്ടിച്ച് ആഡംബര വാഹനം ഉപയോഗിക്കുന്നതിന് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍, നടി അമലാ പോള്‍ എന്നിവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. കോഴിക്കോട്ടെയും കൊച്ചിയിലെയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിട്ടുള്ളത്. ഏഴുദിവസത്തിനകം രേഖകള്‍ സഹിതം ഹിയറിങ്ങിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇരുവരും പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ ലക്ഷക്കണക്കിന് രൂപ നികുതി വെട്ടിച്ചതായി കണ്ടെത്തിയിരുന്നു.

കാരാട്ട് ഫൈസല്‍ തന്റെ മിനി കൂപ്പര്‍ കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 10 ലക്ഷം നികുതി വെട്ടിച്ചുവെന്നാണ് ആരോപണം. അമലാപോള്‍ ബെന്‍സ് എസ് ക്ലാസ് കാറാണ് നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഒരുകോടി പന്ത്രണ്ട് ലക്ഷം വിലമതിക്കുന്ന കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിന് 20 ലക്ഷമാണ് നികുതിയിനത്തില്‍ നഷ്ടപ്പെട്ടത്. നടന്‍ ഫഹദ് ഫാസിലും പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 70 ലക്ഷം വിലമതിക്കുന്ന ബെന്‍സ് ഇ ക്ലാസ് കാറാണ് ഫഹദിന്റേത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതുവഴി 14 ലക്ഷമാണ് താരം വെട്ടിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends