രഹസ്യമൊഴി പുറത്ത്... ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞുള്ള ആദ്യ സന്തോഷ വാർത്ത; ലക്ഷ്യയിലെ ജീവനക്കാരൻ സുപ്രധാന മൊഴി മാറ്റി: പുതിയ മൊഴി ദിലീപിനെ രക്ഷപ്പെടുത്തും

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് തിരിച്ചടി നൽകി മുഖ്യസാക്ഷി നാടകീയമായി കോടതിയിൽ മൊഴി മാറ്റി. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞത്.
കേസിലെ ഒന്നാം പ്രതി പൾസർ സുനി കീഴർങ്ങുന്നതിന് മുമ്പ് ലക്ഷ്യയിൽ എത്തിയിരുന്നുവെന്നായിരുന്നു നേരത്തെ ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ, മജിസ്ട്രേട്ടിന് മുന്പാകെ നൽകിയ രഹസ്യമൊഴിയിലാണ് ഇയാൾ ദിലീപിന് അനുകൂലമായി നിലപാടെടുത്തത്. രഹസ്യമൊഴിയുടെ പകർപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
പൊലീസ് പിടിയിലാകുന്നതിന്റെ തലേദിവസം പൾസർ സുനി ലക്ഷ്യയിലെത്തിയെന്നും കാവ്യയെ അന്വേഷിച്ചുവെന്നുമാണ് ജീവനക്കാരൻ മൊഴി നൽകിയത്. ലക്ഷ്യയിലെത്തിയപ്പോൾ സുനിയോടൊപ്പം കേസിലെ മറ്റൊരു പ്രതിയായ വിജേഷുമുണ്ടായിരുന്നു.
കാവ്യ കടയിലില്ലെന്നും ആലുവയിലാണെന്നും അറിഞ്ഞശേഷം സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാർഡും വാങ്ങിയാണ് സുനി മടങ്ങിയതെന്നുമായിരുന്നു ഇയാളുടെ മൊഴി. ലക്ഷ്യയിൽ പോയിരുന്നെന്ന് സുനി നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു
https://www.facebook.com/Malayalivartha























