Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇനി പരാതികള്‍ക്ക് അതിവേഗം പരിഹാരമാകുന്നു; അദാലത്തുകള്‍ക്ക് മാര്‍ഗരേഖയായി, നേതൃത്വം കലക്ടര്‍ക്ക്

31 OCTOBER 2017 10:46 AM IST
മലയാളി വാര്‍ത്ത

ജനങ്ങളുടെ പരാതികള്‍ ഫയലില്‍ കുരുങ്ങാതെ അതിവേഗം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച ജില്ലയിലെ ഒരു താലൂക്കില്‍ വീതം കലക്ടര്‍മാര്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. നിലവില്‍ അദാലത്ത് നടത്തുന്നുണ്ടെങ്കിലും ഏകീകൃതരീതി ഇല്ലാത്തതിനാല്‍ റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി. ഇതുപ്രകാരം അദാലത്തിന്റെ നേതൃത്വവും നിരീക്ഷണവും കലക്ടര്‍മാര്‍ നേരിട്ട് നടത്തണം. അതിവേഗം പരാതികളില്‍ പരിഹാരം കാണാനുള്ള നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയിലുള്ളത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ജന സമ്പര്‍ക്കപരിപാടിയെന്ന പേരില്‍ നടത്തിയ അദാലത്തുകള്‍ പ്രഹസനമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഫണ്ട് നല്‍കുന്നതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നുമുണ്ടായില്ല. പരിപാടിക്കുവേണ്ടി കോടികള്‍ ധൂര്‍ത്തടിച്ചതുമാത്രമായിരുന്നു മിച്ചം.

എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കലക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ താലൂക്കുതലത്തില്‍ അദാലത്ത് നടത്തി പ്രശ്‌നപരിഹാരം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇങ്ങനെ ആരംഭിച്ച അദാലത്തുകള്‍ കൂടുതല്‍ കാര്യക്ഷമവും ജനക്ഷേമകരവുമാക്കുന്നതിന്റെ ഭാഗമായാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.

അദാലത്തിന്റെയും തുടര്‍പ്രവര്‍ത്തനങ്ങളുടെയും നിരീക്ഷണത്തിനായി കലക്ടറേറ്റുകളിലും ആര്‍ഡിഒ ഓഫീസുകളിലും ജീവനക്കാരെ ഉള്‍പ്പെടുത്തി സെല്‍ രൂപീകരിക്കും. സെല്ലിന്റെയും അദാലത്തുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളുടെയും തുടര്‍നടപടികളുടെയും ഉത്തരവാദിത്തം താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കായിരിക്കും.
ഓരോ താലൂക്കിന്റെയും ചുമതല ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് നല്‍കും. ഡെപ്യൂട്ടി കലക്ടര്‍മാര്‍ പഞ്ചായത്ത് തലത്തില്‍ പാര്‍ലമെന്റ്, നിയമസഭാ പ്രതിനിധികള്‍, പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങള്‍, പ്രമുഖ രാഷ്ട്രീയനേതാക്കള്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി മീറ്റിങ്ങുകള്‍ വിളിക്കണം. അദാലത്തുകള്‍ ജനങ്ങളെ അറിയിക്കാന്‍ പ്രചാരണം സംഘടിപ്പിക്കണം. പഞ്ചായത്തംഗംവഴി വിവരം ജനങ്ങളിലെത്തിക്കണം.

അദാലത്തിന് 15 ദിവസം മുമ്പുവരെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കണം. കലക്ടര്‍മാരോടൊപ്പം മറ്റ് വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാരും അദാലത്തുകളില്‍ നിര്‍ബന്ധമായി പങ്കെടുക്കണം. അപേക്ഷകളില്‍ തീരുമാനം അപ്പോള്‍ത്തന്നെ അറിയിക്കണം. നിരസിക്കുന്നവയില്‍ കൃത്യമായ കാരണം അറിയിക്കണം.

സര്‍ക്കാര്‍ തീരുമാനം ആവശ്യമെങ്കില്‍ രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ടോടെ സര്‍ക്കാരിന് സമര്‍പ്പിച്ച്, വിവരം അപേക്ഷകനെ അറിയിക്കണം. എല്ലാ അപേക്ഷകളും സോഫ്‌റ്റ്വെയറില്‍ രേഖപ്പെടുത്തണം. ആവശ്യമായ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ കലക്ടര്‍മാര്‍ക്ക് നിയമിക്കാം. അംഗപരിമിതര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ വേണമെന്നും അപേക്ഷകരെ പലവട്ടം അദാലത്തുകളിലേക്ക് വരുത്തിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ധനസഹായം കൃത്യമായി നല്‍കുന്നതിനാല്‍ ഇത്തരം അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കില്ല. റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികളും സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം കാണേണ്ടുന്ന മറ്റ് പരാതികളും ഒഴിച്ചുള്ളവയെല്ലാം അദാലത്തില്‍ കൈകാര്യംചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (7 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (7 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends