കള്ളുചെത്ത് പഠിപ്പിക്കാൻ ഇതാ ഒരു സ്കൂൾ 'കേരമധു ടെക്നീഷ്യന്‍ ട്രെയിനിങ് സെന്റര്‍'

കള്ളുചെത്ത് ശാസ്ത്രീയമായി പഠിപ്പിക്കുന്ന കേരളത്തിലെ ആദ്യ സ്കൂള്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നു. കോഴിക്കോട് ചെത്ത് തൊഴിലാളി യൂണിയനും കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘവും ചേര്‍ന്നാണ് കേരമധു ടെക്നീഷ്യന്‍ ട്രെയ്നിംഗ് സെന്‍ററിന് തുടക്കം കുറിക്കുന്നത്.
കോടഞ്ചേരിയിൽ സൊസൈറ്റിയുടെ അഞ്ചേകാല്‍ ഏക്കര്‍ തെങ്ങിന്‍തോപ്പാണ് ക്യാമ്പസ്. രണ്ട് മാസമാണ് കോഴ്സ്. വിദഗ്‌ധ തൊഴിലാളികളാകും അധ്യാപകര്‍. മാസം 5000 രൂപ സ്റ്റൈപെന്‍ഡുണ്ട്. 18 മുതല്‍ 50 വയസ്സുവരെയുള്ളവര്‍ക്ക് ചേരാം. രണ്ടുമാസം പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിരം ജോലി നല്‍കും. അവര്‍ക്ക് വിപുലമായ സുരക്ഷയും സഹായവുമാണ് സൊസൈറ്റി വാഗ്ദാനം ചെയ്യുന്നത്. ജോലിക്കിടെ അപകടം പറ്റിയാല്‍ പത്തുലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ്. സുരക്ഷക്കായി പ്രതിവാര സഹായം 5000 രൂപയുണ്ട്.
പരമ്പരാഗത ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കാനും യുവാക്കള്‍ക്ക് ജോലി നല്‍കാനുമാണ് പുതിയ സംരംഭമെന്ന് സംഘാടകര്‍ പറഞ്ഞു. ട്രെയ്നിംഗ് സെന്റര്‍ നവംബര്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിക്കും.
https://www.facebook.com/Malayalivartha

























