Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ജാമ്യവ്യവസ്ഥയിലെ പ്രധാന ഇളവുകള്‍ ലംഘിക്കപ്പെടുന്നു; കാവ്യയുടെ ജീവനക്കാരനും സുനിയെ ഒളിവിലാക്കിയ ചാര്‍ളിയും മൊഴി മാറ്റിയത് കോടതിയില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം

01 NOVEMBER 2017 08:45 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡ് തടവുകാരനായി ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ നടന്‍ ദിലീപിന്റെ നീക്കങ്ങള്‍ കേസിനെ ബാധിച്ചതായി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം. ഈ കേസില്‍ രണ്ട് പ്രധാന സാക്ഷികളാണ് മൊഴി മാറ്റിയത്. കാവ്യയുടെ ലക്ഷ്യയിലെ ജീവനക്കാരും സുനിയെ കോയമ്പത്തൂരില്‍ ഒളിവിലാക്കാന്‍ സഹായിച്ച ചാര്‍ളിയുമാണ് മൊഴി മാറ്റിയത്. ദിലീപിന്റെ ജാമ്യ വ്യവസ്ഥയിലെ പ്രധാനമായ ഒന്നായിരുന്നു പ്രതികളെ സ്വാധീനിക്കില്ലെന്നത്. അതിനാണ് ഇപ്പോള്‍ ഭംഗം വന്നത്. കേസിലെ നിര്‍ണായക സാക്ഷിയായ വ്യക്തികള്‍ മൊഴി മാറ്റിയത് പൊലീസിന് തന്നെ തിരിച്ചടിയാകുന്നുണ്ട്. ഇത് കോടതിയ്ക്ക് മുമ്പാകെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് അന്വേഷണ സംഘം. 

കുറ്റകൃത്യത്തിനുശേഷം പള്‍സര്‍ സുനിയും കൂട്ടുപ്രതി വിജേഷും ലക്ഷ്യയില്‍ വന്നിരുന്നുവെന്നായിരുന്നു ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴി. പ്രതികളും ദിലീപും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ ഇത് പൊലീസിനെ സഹായിച്ചിരുന്നു. എന്നാല്‍, മജിസ്‌ട്രേട്ടിനു മുന്നില്‍ കൊടുത്ത മൊഴിയുടെ പകര്‍പ്പ് പൊലീസിനു ലഭിച്ചപ്പോഴാണ് മൊഴിമാറ്റിയെന്ന് വ്യക്തമായത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദിലീപ് നിര്‍ണായകമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന ആരോപണങ്ങള്‍ ഇതോടെ ഉയരുന്നുണ്ട്.

മറ്റൊരു പ്രതി ചാര്‍ളിയും മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴിമാറ്റിയെന്നു സൂചനയുണ്ട്. പള്‍സര്‍ സുനിക്ക് കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളാണിത്. മൊഴിമാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് മനസിലാക്കി അന്വേഷണസംഘം മുന്‍കരുതല്‍ എടുത്തിരുന്നു. എല്ലാവരുടെയും മൊഴികള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. വേറെയും തെളിവുകളുണ്ട്. ഭീഷണിപ്പെടുത്തി മൊഴി രേഖപ്പെടുത്തിയെന്ന ആരോപണം പൊളിക്കാനുള്ള തെളിവുകളുണ്ടെന്നും പൊലീസ് പറയുന്നു. അതേസമയം ഇപ്പോഴുള്ള മൊഴിമാറ്റങ്ങള്‍ ബാധിക്കില്ലെന്നാണ് പൊലീസ് വാദം.

കുറ്റപത്രം സമര്‍പ്പിക്കുന്നത് ഈയാഴ്ചയും ഉണ്ടാകില്ലെന്നാണു സൂചന. പുതിയ സാഹചര്യങ്ങള്‍കൂടി വിലയിരുത്തിയ ശേഷമേ നല്‍കാനിടയുള്ളൂ. പ്രതിക്ക് ജാമ്യം കിട്ടിയതിനാല്‍ ഇനി തിരക്കിന്റെ ആവശ്യമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ മുഖ്യ സാക്ഷി മൊഴി മാറ്റിയതിന് പിന്നില്‍ ദിലീപുമായി അടുപ്പമുള്ള കൊച്ചിയിലെ അഭിഭാഷകനെന്ന് അന്വേഷണ സംഘത്തിന് സംശയം. ഇതുസംബന്ധിച്ച് ചില സുപ്രധാന വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഈ അഭിഭാഷകനും സാക്ഷിയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കുന്നതിന് മുമ്പ് ഇവര്‍ ആലപ്പുഴയില്‍ ഒരുമിച്ച് ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയതായും സൂചനയുണ്ട്.

ദിലീപിന് ജാമ്യം നല്‍കുന്നതിന് മുമ്പാണ് സാക്ഷി മൊഴി നല്‍കിയിട്ടുള്ളത്. കോടതിയില്‍ കീഴടങ്ങുന്നതിന് മുമ്പ് പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയിരുന്നെന്നും, ദിലീപിനെയും കാവ്യ മാധവനെയും അന്വേഷിക്കുകയും ചെയ്തിരുന്നു എന്നാണ് ഇയാള്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. ഈ മൊഴിയാണ് മാറ്റിയത്. ദിലീപിനെയും പള്‍സര്‍ സുനിയെയും ബന്ധിപ്പിക്കുന്ന മുഖ്യ തെളിവായാണ് സാക്ഷിയുടെ മൊഴിയെ പൊലീസ് കണ്ടിരുന്നത്.

കേസില്‍ അഞ്ചാമത്തെ ജാമ്യാപേക്ഷ വന്ന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ കോടിതിയില്‍ ചില കാര്യങ്ങല്‍ ധരിപ്പിച്ചിരുന്നു. ദിലീപ് ജയിലില്‍ കിടക്കുമ്പോഴും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം തുടരുകയാണ്. കാവ്യമാധവന്റെ െ്രെഡവറുടെ ഫോണില്‍ നിന്ന് കേസിലെ പ്രധാനപ്പെട്ട സാക്ഷിയെ 41 തവണ ഫോണ്‍ വിളിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇയാള്‍ മൊഴിമാറ്റാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് ഇയാള്‍ മുന്‍നിലപാടില്‍ നിന്ന് മാറിയത്.

കീഴടങ്ങുന്നതിന് മുമ്പ് പള്‍സര്‍ സുനിയും വിജേഷും ലക്ഷ്യയില്‍ വന്നിരുന്നു. അവര്‍ ബൈക്കിലാണ് വന്നത്. അവിടെയെത്തി കാവ്യമാധവനെയും ദിലീപിനെയും അന്വേഷിച്ചു എന്നായിരുന്നു സാക്ഷി പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇരുവരും ആലുവയിലാണെന്ന് പറഞ്ഞപ്പോള്‍, ഇവര്‍ മടങ്ങിപ്പോയി എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. നേരത്തെ ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിലും, താന്‍ ലക്ഷ്യയില്‍ വന്നിരുന്നെന്നും, എന്നാല്‍ ദിലീപ് അവിടെ ഇല്ല എന്നറിഞ്ഞതിനെ തുടര്‍ന്ന് മടങ്ങിപ്പോയ കാര്യം സൂചിപ്പിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലില്‍ ഇക്കാര്യം ശരിവെക്കുകയും ചെയ്തിരുന്നു. സാക്ഷിയുടെ മൊഴി അന്വേഷണസംഘം വീഡിയോയില്‍ റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ലക്ഷ്യയില്‍ അന്നേദിവസം സുനില്‍കുമാറോ വിജേഷോ വന്നിട്ടില്ല. താന്‍ കണ്ടിട്ടില്ല. തനിക്ക് അറിയില്ല എന്നാണ് സാക്ഷി മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കിയിട്ടുള്ളത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് സാക്ഷി മൊഴിമാറ്റിയ വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. ഇത് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് സൂചന. മുഖ്യസാക്ഷി മൊഴിമാറ്റിയതിനെ തുടര്‍ന്നുള്ള തിരിച്ചടി മറികടക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. വേണ്ടി വന്നാല്‍ ഇക്കാര്യം കോടതിയുടെ മുമ്പാകെ കൊണ്ടുവന്ന് ജാമ്യത്തെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends