Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നത പ്രദര്‍ശനം നടത്തുന്ന ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ പിടിയില്‍

01 NOVEMBER 2017 11:08 AM IST
മലയാളി വാര്‍ത്ത

ബൈക്കില്‍ കറങ്ങിനടന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ മുതല്‍ മുതിര്‍ന്ന് സ്ത്രീകളോട് വരെ പ്രായഭേദമന്യേ മോശമായി പെരുമാറുകയും നഗ്‌നത പ്രദര്‍ശനം നടത്തുകയും ചെയ്യുന്ന ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായ ആരോണ്‍ ലാലാണ് പിടിയിലായത്. ഷാഡോ പൊലീസാണ് ഇയാളെ പിടികൂടിയത്. ബിടെക് ബിരുദധാരിയായ ഇയാള്‍ ടെക്‌നോപാര്‍ക്കിലെ ഒരു കമ്പനിയിലെ എഞ്ചിനീയറാറാണ്. 

തിരുവനന്തപുരത്തെ കേശവദാസപുരത്താണ് ഇയാള്‍ താമസിക്കുന്നത്. ട്യൂഷന്‍ ക്‌ളാസ് കഴിഞ്ഞ് വരുന്ന പ്ലസ് ടൂ പെണ്‍കുട്ടികളെ ശാസ്തമംഗലത്ത് വെച്ച് ഇയാള്‍ സ്ഥിരം ശല്യം ചെയ്തിരുന്നു. സമാനമായ രീതിയില്‍ നഗരത്തിലെ പല ട്യൂഷന്‍ സെന്ററുകളിലും ക്ലാസ് കഴിഞ്ഞ് വരുന്ന പെണ്‍കുട്ടികളോട് കമ്മന്റു പറയുകയും ഒരു പരിചയവുമില്ലാത്തവരോട് പോലും പ്രണയാഭ്യര്‍ഥന നടത്തുന്നതും ഇയാളുടെ പതിവാണ്. ഇങ്ങനെ ശല്യം രൂക്ഷമായതോടെയാണ് ശാസ്തമംഗലത്തെ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥിനികള്‍ സംഭവം വീട്ടില്‍ അറിയിച്ചത്.

പെണ്‍കുട്ടികളില്‍ ചിലര്‍ രക്ഷിതാക്കളുമായി നേരിട്ടെത്തി പൊലീസിന് പരാതി നല്‍കുകയും ചെയ്തു. അവിടെ സ്ഥിതി വഷളാകുന്നുവെന്ന് കണ്ടതോടെ ആരോണ്‍ മറ്റ് സ്ഥലങ്ങളിലേക്ക് പോവുകയും പിന്നെ പ്രശ്‌നം ശാന്തമായെന്ന് മനസ്സിലാകുമ്പോള്‍ വീണ്ടും പഴയ സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതുമാണ് രീതി. എന്നാല്‍ ഇത്തവണ ആരോണ്‍ കുടുങ്ങിയത് പരാതി നല്‍കിയ പെണ്‍കുട്ടികളിലൊരാള്‍ ഇയാളുടെ വാഹന നമ്പറും കൂടി ചേര്‍ത്ത് പരാതി നല്‍കിയതോടെയാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ പരിശോധിച്ചാണ് ഇയാളെ പിടികൂിയത്.

നേരത്തെ ശാസ്തമംഗലം, ഇടപ്പഴിഞ്ഞി എന്നിവിടങ്ങളില്‍ താമസിക്കുന്ന സമയത്ത് ഇയാള്‍ ചില വീട്ടമ്മമാരോടും അസഭ്യം പറഞ്ഞതുള്‍പ്പടെ പരാതിയുണ്ടായിരുന്നു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പുറമെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന സ്ത്രീകളോടും ഇയാള്‍ നഗ്‌നത പ്രകടനം നടത്തിയിരുന്നു. ഇടവഴികളിലും ഇടറോഡുകളിലും നിന്ന ശേഷം സ്ത്രീകള്‍ വരുന്നത് കണ്ടാല്‍ മന:പൂര്‍വ്വം നഗ്‌നത പ്രദര്‍ശനം നടത്തി മൂത്രമൊഴിക്കുക, വിസിലടിക്കുക, അനാവശ്യമായ കമന്റുകള്‍ പറയുക എന്നിവയാണ് സ്ഥിരം കലാപരിപാടികളെന്നും പൊലീസ് പറയുന്നു.

രണ്ട് മാസത്തോളമായി പരാതി ലഭിച്ചിട്ടെങ്കിലും ശല്യം ചെയ്യുന്നുവെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇയാളുടെ ബൈക്കിന്റെ നമ്പര്‍ കിട്ടിയതോടെയാണ് തങ്ങള്‍ക്കും കാര്യങ്ങള്‍ എളുപ്പമായതെന്നും പൊലീസ് പറയുന്നു. ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥനായ ഇയാള്‍ അതിരാവിലെയും വൈകിട്ടുമാണ് ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നത്.

ഇടപ്പഴിഞ്ഞി സിഎസ്എം നഗറിനു സമീപത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്, അതിനടുത്ത് മറ്റൊരു സ്ത്രീയോട് നഗ്‌നതാപ്രദര്‍ശനം നടത്തിയത്, പട്ടം എല്‍ഐസി ലെയ്‌നില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്, ചാരച്ചിറ കുളത്തിനു സമീപത്ത് സ്ത്രീകളോട് അനാവശ്യം പറഞ്ഞത്, മറ്റൊരു സ്ത്രീയെ ആക്രമിച്ചത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends