Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

എല്‍.ഡി.എഫില്‍ ഭിന്നത രൂക്ഷമാകുന്നു

01 NOVEMBER 2017 11:49 AM IST
മലയാളി വാര്‍ത്ത

എല്‍.ഡി.എഫിലെ മുതലാളി എം.എല്‍.എമാരില്‍ ഒരാളായ പി.വി അന്‍വറിന് ജനജാഗ്രത യാത്രയില്‍ വിലക്ക്. അതേസമയം കയ്യേറ്റ മുതലാളി തോമസ് ചാണ്ടിക്ക് വലിയ സ്വീകരണം. അനധികൃതമായി 188 ഏക്കര്‍ ഭൂമി കൈവശം വച്ചതിന്റെ രേഖകള്‍ പുറത്ത് വന്നതോടെയാണ് പി.വി അന്‍വര്‍ എം.എല്‍.എയെ ഒഴിവാക്കിയത്. എന്നാല്‍ തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് കളക്ടര്‍ കണ്ടെത്തിയെങ്കിലും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ നടപടി എടുക്കുന്നില്ലെന്ന് മാത്രമല്ല നിയമോപദേശം തേടി നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ജനജാഗ്രതാ യാത്രയ്ക്ക് കുട്ടനാട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ അധ്യക്ഷം വഹിച്ചത് തോമസ് ചാണ്ടിയായിരുന്നു. അവിടെ വെച്ച് റവന്യൂമന്ത്രിയെയും സിപി.ഐയെയും ഉദ്യോഗസ്ഥരെയും മന്ത്രി വെല്ലുവിളിക്കുകയും ഇനിയും കായല്‍ കയ്യേറുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം കുട്ടനാട്ടിലെ സ്വീകരണ പരിപാടി ഒരുക്കിയത് തോമസ് ചാണ്ടിയുടെ ചിലവിലാണെന്നും കുറേ വര്‍ഷങ്ങളായി കുട്ടനാട്ടിലെ എല്‍.ഡി.എഫിന്റെ പരിപാടികള്‍ക്ക് പണം മുടക്കുന്നത് മന്ത്രിയാണെന്നും നാട്ടുകാര്‍ പറയുന്നു. തോമസ്ചാണ്ടിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ പാര്‍ട്ടിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി നയിക്കുന്ന എല്‍ഡിഎഫ് തെക്കന്‍ മേഖല യാത്രയുടെ കുട്ടാനാട്ടിലെ സ്വീകരണ യോഗത്തില്‍ തോമസ് ചാണ്ടിയെ മനപ്പൂര്‍വം അധ്യക്ഷനാക്കിയതാണെന്നും ആക്ഷേപമുണ്ട്. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും സൂചനയുണ്ട്. ഇടതു മുന്നണിയിലെ തന്റെ സ്വാധീനം തെളിയിക്കാനുള്ള അവസരമായി സ്വീകരണ യോഗത്തെ ഉപയോഗിച്ച തോമസ് ചാണ്ടി, ഒളിഞ്ഞും തെളിഞ്ഞും തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന കാനം രജേന്ദ്രനെയും സി.പി.ഐയെയും അധിക്ഷേപിക്കുകയും ചെയ്തു.

കൊടുവള്ളിയിലെ സ്വീകരണ യോഗത്തില്‍ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ വാഹനത്തില്‍ വടക്കമേഖല ജാഥ നായകന്‍ കോടിയേരി ബാലകൃഷ്ണന്‍ കയറിയത് വിവാദമായ സഹാചര്യത്തിലാണ് കളങ്കിതരെ ജനജാഗ്രതയാത്രയുടെ നിന്നും മാറ്റി നിര്‍ത്താന്‍ മുന്നണി തലത്തില്‍ അനൗദ്യോഗിക തീരുമാനമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം നിലമ്പൂരിലെ സ്വീകരണ യോഗത്തില്‍ നിന്നും സ്ഥലം എംഎല്‍എയായ പി. വി അന്‍വറിനെ ഒഴിവാക്കിയത്. എന്നാല്‍ കായല്‍ കയ്യേറ്റം, നിലംനികത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന തോമസ് ചാണ്ടിയെ കുട്ടനാട്ടിലെ സ്വീകരണ യോഗത്തില്‍ നിന്നും മാറ്റി നിര്‍ത്തുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. എന്നാല്‍ ചാണ്ടിയുടെ പണക്കിലുക്കത്തിന് മുന്നില്‍ മുന്നണി മുട്ടുമടക്കി.

തോമസ് ചാണ്ടിയെ പരസ്യമായി തള്ളിപ്പറയാന്‍ നിര്‍ബന്ധിതനായ കാനം യാത്രനടത്തുന്നത് ആരെയും വെല്ലവിളിക്കാനല്ലെന്ന് വ്യക്തമാക്കി. പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോഴും തോമസ് ചാണ്ടിയോടുള്ള തന്റെ വിയോജിപ്പ് കാനം രാജേന്ദ്രന്‍ പ്രകടിപ്പിക്കുകയും ചെയ്തു. അന്‍വറിനെ മാറ്റി നിര്‍ത്തിയ മാനദണ്ഡം തോമസ് ചാണ്ടിക്ക് ബാധകമല്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്‍വര്‍ സിപിഎം സ്വതന്ത്ര എംഎല്‍എയാണെന്നും പി. വി അന്‍വര്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിനുണ്ട് തോമസ് ചാണ്ടിയുടെ കാര്യം തീരുമാനിക്കേണ്ടത് എന്‍സിപിയാണെന്നും കാനം വ്യക്തമാക്കി. കാനംരാജേന്ദ്രനെ സാക്ഷിയാക്കി തോമസ് ചാണ്ടി റവന്യുവകുപ്പിനെ ലക്ഷ്യംവച്ചുള്ള പരാമര്‍ശങ്ങളും അതിന് സിപിഐ സെക്രട്ടറി നല്‍കിയ മറുപടിയും കായല്‍കയ്യേറ്റ വിഷയത്തില്‍ ഇടതുമുന്നണിയിലെ ഭിന്നതയാണ് വെളിവാക്കുന്നത്. ഇത് വരുംദിവസങ്ങളില്‍ രൂക്ഷമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends