Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ചാലക്കുടി രാജീവ് കൊലക്കേസില്‍ അഡ്വക്കേറ്റ് ഉദയഭാനുവിനെ കുടുക്കിയത് ഫോണ്‍ കോളുകളുടെ രേഖകൾ

01 NOVEMBER 2017 12:44 PM IST
മലയാളി വാര്‍ത്ത

ചാലക്കുടി രാജീവ് കൊലക്കേസില്‍ അഡ്വക്കേറ്റ് ഉദയഭാനുവിനെ കുടുക്കിയത് ഫോണ്‍ കോളുകളുടെ രേഖകൾ. രാജീവിനെ അപകടപ്പെടുത്തിയതിന് ശേഷം വിളിച്ച ഫോണ്‍ കോളുകളുടെ രേഖകളാണ് ഉദയഭാനുവിനെതിരേ ശക്തമായ തെളിവായി മാറിയത്.

ഡി .വൈ .എസ്.പി. ഷാഹുല്‍ ഹമീദിന്റെ ശക്തമായ കരുനീക്കം ഉദയഭാനുവിന് കുരുക്കായി. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍ വിളിയുടെ രേഖകള്‍ ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. റിയല്‍ എസ്‌റ്റേറ്റിലെ തര്‍ക്കം തീര്‍ക്കാന്‍ ഇടനിലക്കാരനായി ഡിെവെ.എസ്.പിയെ ഇറക്കാന്‍ ശ്രമിച്ചതാണ് ഉദയഭാനുവിനു വിനയായത്.

രാജീവിന്റെ കൈയില്‍നിന്നു ചില രേഖകള്‍ ഒപ്പിട്ടുവാങ്ങാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയഭാനു മുമ്പു ഷാഹുല്‍ ഹമീദിനെ വിളിച്ചിരുന്നു. അതു തന്റെ പണിയല്ലെന്നു വ്യക്തമാക്കിയിട്ടും ഉദയഭാനു വീണ്ടും വിളിച്ചു. രേഖകളില്‍ ഒപ്പിടുവിക്കാനായി രാജീവിനെ ബലം പ്രയോഗിച്ചു കൊണ്ടു പോകുന്നതിനിടെ കൈയബദ്ധം പറ്റിയെന്നാണു രണ്ടാമത്തെ ഫോണ്‍ വിളിയില്‍ ഉദയഭാനു ഷാഹുല്‍ ഹമീദിനെ അറിയിച്ചത്.

ഇത് രാജീവിന്റെ തട്ടിക്കൊണ്ടു പോകലില്‍ ഉദയഭാനുവിന് പങ്കുണ്ടെന്ന കുറ്റസമ്മതം കൂടിയായി. രാജീവ് വധം ചാലക്കുടി പോലീസ് പരിധിയില്‍ നടന്നതുകൊണ്ട് ഷാഹുല്‍ ഹമീദായിരുന്നു അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥന്‍. ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ സാക്ഷിയെന്ന നിലയില്‍ അന്വേഷണച്ചുമതയില്‍നിന്ന് ഷാഹുല്‍ ഹമീദ് മാറിനിന്നു.

പകരം സ്‌പെഷല്‍ ബ്രാഞ്ച് ഡിെവെ.എസ്.പിയെ ചുമതല ഏല്‍പ്പിച്ചു. തെളിവില്ലാതെ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പോലീസ് സൂക്ഷ്മതയോടെയാണു നീങ്ങിയത്. സി.പി.എമ്മുമായി ഏറെ അടുപ്പമുള്ള അഭിഭാഷകന്‍, ജിഷ്ണു പ്രണോയ് കേസിലെ പ്രത്യേക പ്രോസിക്യൂട്ടര്‍ എന്നിവ കണക്കിലെടുത്ത് സര്‍ക്കാരിന്റെ അനുമതി നേടിയിരുന്നു.

ഷാഹുല്‍ ഹമീദുമായുള്ള ഉദയഭാനുവിന്റെ ഫോണ്‍ സംഭാഷണം നിര്‍ണായക തെളിവായെന്ന നിഗമനത്തില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുമെത്തിയതോടെ കേസില്‍ ഉദയഭാനു ഏഴാം പ്രതിയായി. ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി കാത്തിരിക്കുന്നതിനിടെ രാജീവിന്റെ കുടുംബം ജസ്റ്റീസ് ഉെബെദിനെതിരേ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കി. കേസ് പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റീസ് ഉെബെദ് പിന്നീടു പിന്മാറി. കൊലപാതകം നടന്ന ദിവസം ഉച്ച കഴിഞ്ഞ് പ്രതികളും ഉദയഭാനുവും ആലപ്പുഴയിലെ ഒരു മൊെബെല്‍ ടവറിനു കീഴിലുണ്ടായിരുന്നുവെന്നും കണ്ടെത്തി.

രാജീവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതു കൊച്ചിയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലാണെന്നാണു നിഗമനം. ഇവിടെ മുഖ്യപ്രതി ചക്കര ജോണി കൊലയ്ക്കു മുന്‍പുള്ള ഒരു മാസത്തിനിടെ നാലു തവണ എത്തിയതിന്റെ തെളിവും പോലീസിനു ലഭിച്ചു.

ഇക്കാലയളവില്‍ 12 തവണ കൊച്ചിയില്‍ എത്തിയ ജോണി എന്തുകൊണ്ടാണു നാലുതവണ മാത്രം മൊെബെല്‍ ഫോണ്‍ ഇല്ലാതെ എത്തിയതെന്ന അന്വേഷണത്തിലാണു ഗൂഢാലോചനയെക്കുറിച്ചുള്ള സൂചന പുറത്തുവരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends