Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷക്കിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കുന്നതിനിടെ പിടിയിലായ മലയാളി ഐ.പി.എസ് ഓഫീസറിന്റെ വളര്‍ച്ച ഇങ്ങനെ 

01 NOVEMBER 2017 12:19 PM IST
മലയാളി വാര്‍ത്ത

ചെന്നൈയില്‍ സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷക്കിടെ ബ്ലൂ ടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കുന്നതിനിടെ പിടിയിലായ മലയാളി ഐ.പി.എസ് ട്രെയിനി സഫീര്‍ കരീമിന്റെ (25) ബിസിനസ് സാമ്രാജ്യം പുറത്ത്. കരീംസ് എല്‍.എ എക്‌സലന്‍സ് എന്ന പേരില്‍ രാജ്യത്ത് അഞ്ചിടങ്ങളിലാണ് ഐ.പി.എസ് ട്രെയിനിങ് സെന്ററുകള്‍ നടത്തുന്നത്. സര്‍ക്കാര്‍ സ്ഥാനത്തിരുന്ന് വ്യവസായ താല്‍പ്പര്യത്തോടെ പ്രവര്‍ത്തിച്ചത് സഫീര്‍ കരീമിന് വിനയാകുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ഹൈദരാബാദ്, ഭോപാല്‍ എന്നിവിടങ്ങളിലുമാണ് ഇദ്ദഹത്തിന് കേന്ദ്രങ്ങള്‍ ഉള്ളത്. കേരളത്തിലുള്ള പരിശീലന കേന്ദ്രങ്ങള്‍ ക്ലച്ചു പിടിച്ചതോടെ ഹൈദരാബാദിലേക്ക് ആസ്ഥാനം മാറ്റുകയായിരുന്നു. ഭാര്യക്ക് തന്നെയായിരുന്നു ഈ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതലയും. ഇങ്ങനെ കോച്ചിങ് സെന്ററിന്റെ സ്ഥിതി നല്ലനിലയില്‍ പോകുന്നതിന് ഇടെയാണ് ഐഎഎസ് പരീക്ഷക്ക് കോപ്പിയടിച്ച് കുടുങ്ങുന്നത്. അതുകൊണ്ട് തന്നെ ഇനി സഫീറിന്റെ ഭാവി കൂടുതല്‍ അവതാളത്തിലേക്കാണ് പോകുന്നത്.

എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരിക്കടുത്ത് കുന്നുകര പഞ്ചായത്തിലെ വയല്‍ക്കര സ്വദേശിയായ സഫീര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് കുന്നുകര കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്‌കൂളില്‍നിന്നാണ്. തുടര്‍ വിദ്യാഭ്യാസത്തിനുശേഷം നാടുമായി കൂടുതല്‍ അടുപ്പമില്ലാതിരുന്ന സഫീര്‍ 2014ലെ സിവില്‍ സര്‍വിസ് പരീക്ഷയില്‍ 112ആം റാങ്ക് നേടിയതോടെയാണ് നാട്ടില്‍ അറിയാന്‍ തുടങ്ങിയത്. ഐ.പി.എസ് ലഭിച്ചെങ്കിലും നാട്ടില്‍ സാധാരണ ഗതിയിലുള്ള സ്വീകരണമൊന്നും സഫീറിന് ലഭിച്ചിരുന്നില്ല.

ഐ.പി.എസ് ലഭിച്ചശേഷം സഫീര്‍ ക്രിസ്തുരാജ് സ്‌കൂള്‍ കേന്ദ്രീകരിച്ച് ഐ.പി.എസ് കോച്ചിങ് ക്ലാസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും കുറച്ചുനാള്‍ അത് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, പരിശീലന ആസ്ഥാനം ഹൈദരാബാദിലേക്ക് മാറ്റിയതോടെ നാട്ടിലെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. സെന്ററിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ജോയ്‌സിയുമായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയുമായിരുന്നു.

ഭാര്യ ജോയ്‌സി ജോയ്‌സിന്റെ സഹായത്തോടെയായിരുന്നു സഫീറിന്റെ ഈ അത്യാധുനിക കോപ്പിയടി. ജോയ്‌സിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൈക്രോ ക്യാമറ, ഗൂഗിള്‍ ഡ്രൈവ്, ബ്ലൂടൂത്ത് എന്നിവയുടെ സഹായത്തോടെയായിരുന്നു കരീമിന്റെ പരീക്ഷയെഴുത്ത്. ഗൂഗിള്‍ ഡ്രൈവുമായി കണക്റ്റ് ചെയ്ത മൈക്രോ ക്യാമാറ കരീം നെഞ്ചില്‍ ഘടിപ്പിച്ചിരുന്നു. മുന്നിലിരിക്കുന്ന ചോദ്യ പേപ്പര്‍ ഈ ക്യാമറ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ഡ്രൈവ് വഴി ഹൈദരാബാദിലുള്ള ജോയ്‌സി ജോയ്‌സിനു മുന്നില്‍ എത്തിക്കും. ഓരോ ചോദ്യത്തിന്റെയും ഉത്തരം അവിടെയിരുന്ന ജോയ്‌സി പറയും. ജോയ്‌സിയുടെ ശബ്ദം ബ്ലൂടൂത്ത് വഴി സഫറിന്റെ കാതുകളില്‍ എത്തും. ജോയ്‌സി പറഞ്ഞത് വ്യക്തമായില്ലെങ്കില്‍ ഒരു കടലാസില്‍ സഫീര്‍ പെന്‍സില്‍ കൊണ്ട് അടയാളം കാണിക്കും. ഇത് ക്യാമറ സ്‌കാന്‍ ചെയ്ത് ജോയിസിയുടെ ലാപ്‌ടോപ്പില്‍ എത്തിക്കും. ഉടന്‍ തന്നെ ഉത്തരം വ്യക്തമായ രീതിയില്‍ ജോയ്‌സി ഒരാവര്‍ത്തി കൂടി പറയും.

ജോയ്‌സിയെ സഹായിക്കാന്‍ ഹൈദരാബാദില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. അശോക്‌നഗറില്‍ ലാ എക്‌സലന്‍സ് ഐഎഎസ് സ്റ്റഡി സര്‍ക്കിള്‍ എന്ന പേരില്‍ കോച്ചിങ് സെന്റര്‍ നടത്തിവരുന്ന ഡോ. പി ആര്‍ രാംബാബു. രാംബാബുവാണ് ജോയ്‌സിക്കുവേണ്ട ഹൈടെക് സപ്പോര്‍ട്ട് നല്‍കി കൊണ്ടിരുന്നത്. രണ്ടു കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ഐപാഡ് മറ്റു ചില ഉപകരണങ്ങള്‍ എന്നിവയയാണ് സഫീറിന് ഉത്തരങ്ങള്‍ അയച്ചുകൊടുക്കാനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. ഹൈദരാബാദ് പൊലീസാണ് ജോയ്‌സിയേയും രാംബാബുവിനെയും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് പൊലീസ് സഫീറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഇവരുവരുടേയും അറസ്റ്റ് നടന്നത്. ഇവരെ തമിഴ്‌നാടിനു പൊലീസിന് കൈമാറി. ഇവരില്‍ നിന്നും പിടി ച്ചെടുത്ത കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും കൈമാറിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends