പാര്‍ട്ടിയിലും മുന്നണിയിലും ആധിപത്യം ഉറപ്പിക്കാന്‍ ചെന്നിത്തലയുടെ പടയൊരുക്കം; എ ഗ്രൂപ്പ് നേതാക്കള്‍ ജാഥയിലില്ല

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യാത്ര നടത്തുന്നതെങ്കിലും അതിന് പിന്നിലെ ഗൂഢ ലക്ഷ്യം ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹം നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പിനെയും രാഷ്ട്രീയമായി നേരിടാനാണെന്ന് വ്യക്തം. ജാഥയില്‍ കളങ്കിതരെ ഉള്‍പ്പെടുത്തില്ലെന്ന് ചെന്നിത്തലയുടെ വിശ്വസ്ഥനും ജാഥാ അംഗവുമായ വി.ഡി സതീശന്റെ പ്രഖ്യാപനം ഇത് അടിവരയിടുന്നു. ഐ ഗ്രൂപ്പ് നേതാക്കളാരും ജാഥാഅംഗങ്ങളല്ല. ജാഥയിലെ സ്ഥിരാംഗങ്ങളായ ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹീംകുഞ്ഞ്, കെ.പി മോഹനന്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. എം.കെ മുനീറിനെതിരെ ചെക്ക് കേസ് ഉള്‍പ്പെടെയുണ്ട്. അതിനാല്‍ കളങ്കിതരെ ഉള്‍പ്പെടുത്തില്ലെന്ന പ്രസ്താവന വെറും വാചക കസര്‍ത്ത് മാത്രമാണ്.
ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ കഴുക്കോലും ഉത്തരവുമുള്‍പ്പടെയുള്ള സ്ഥാവര ജംഗമ സ്വത്തുക്കള്‍ അടിച്ചുമാറ്റിയ കേസില്‍ ജാമ്യത്തില്‍ നില്‍ക്കുന്ന കളങ്കിതനാണ്. സതീശന്‍ പറയുന്ന ന്യായമനുസരിച്ച് രാഹുലിനെ എങ്ങനെ ഈ പരിപാടിയില്‍ പങ്കെടുപ്പിക്കും? ദേശീയ പ്രസിഡന്റായ സോണിയാ ഗാന്ധിയും ഹെറാള്‍ഡ് കേസില്‍ ജാമ്യത്തില്‍ നില്‍ക്കുകയാണ്. കൊച്ചിയില്‍ ജാഥയ്ക്ക് നല്‍കുന്ന സ്വീകരണ പരിപാടിയില്‍ പി.ചിദംബരം പങ്കെടുക്കുന്നുണ്ട് അദ്ദേഹത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ കേസുകളുണ്ട്. കല്‍ക്കരി കുംഭകോണവും ടുജി അഴിമതിയും മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് നടന്നത്. അദ്ദേഹവും കൊച്ചിയിലെ പരിപാടിയില്‍ അഭിസംബോധന ചെയ്യും.

അതിനാല്‍ ഉമ്മന്‍ ചാണ്ടിക്കിട്ട് നൈസായി ഒരു പണിക്കൊടുക്കാനാണ് വി.ഡി സതീശന്‍ ചെന്നിത്തലയുടെ ഇംഗിത പ്രകാരം ഈ കളങ്കിത കാണ്ഡം വായിച്ചതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ കളങ്കിതര്‍ക്കും മനസിലാവും. ഇത്തിപ്പോരും തട്ടിപ്പും വെട്ടിപ്പുമൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗീകരിച്ചിട്ടുള്ളതാണെന്ന് പ്രവര്‍ത്തകരും നേതാക്കളും പരസ്യമായി സമ്മതിച്ചിട്ടുള്ള കാര്യമാണ്. സതീശാ, നിങ്ങളായിട്ടിനി ചതിയില്‍ വഞ്ചന കാണിക്കരുത്. അതു കൊണ്ട് കളങ്കിതര്‍, അഴിമതി, തുടങ്ങിയ സുവിശേഷങ്ങള്‍ നാട്ടുകാരുടെ മുന്നിലെടുത്ത് വെളമ്പാ തിരിക്കുക എന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























