ആലുവയില്‍ മദ്യപിച്ച് വാഹനമോടിച്ച അഞ്ച് ഡ്രൈവര്‍മാര്‍ പൊലീസ് പിടിയില്‍, റൂറല്‍ എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന

മദ്യപിച്ച് വാഹനമോടിച്ച അഞ്ച് ഡ്രൈവര്‍മാര്‍ പൊലീസ് പിടിയില്‍. റൂറല്‍ എസ്. പിയുടെ നേതൃത്വത്തില്‍ ആലുവ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യലഹരിയില്‍ വാഹമോടിച്ച ഡ്രൈവര്‍മാര്‍ പിടിയിലായത്.
ഇന്ന് രാവിലെ ഏഴുമണി മുതല്‍ 11 മണിവരെ ടൗണ്‍ ഹാള്‍ പരിസരത്താണ് പരിശോധന നടന്നത്. ഇടപ്പള്ളി സ്വദേശി ബിനോയ്, എടത്തല സ്വദേശി മനു, ഫോര്‍ട്ടു കൊച്ചി സ്വദേശി ബിജു എന്നിവരെ ആലുവ ഈസ്റ്റ് പ്രിന്‍സിപ്പല്‍ എസ്.ഐ എം.എസ്.ഫൈസല്‍ അറസ്റ്റ് ചെയ്തു.
ആലുവ പെരുമ്പാവൂര്‍ റൂട്ടിലോടുന്ന ബസിലെ ഡ്രൈവര്‍ ബിജു, നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ പ്രസാദന്‍ എന്നിവരെ ട്രാഫിക് എസ്.ഐ കെ.ടി.മുഹമ്മദ് കബീര്‍ അറസ്റ്റ് ചെയ്തു. വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ കോടതിയില്‍ ഹാജരാക്കും. വാഹന പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ ആറുമാസം വരെ സസ്‌പെന്റ് ചെയ്യുമെന്ന് ആലുവ ജോ.ആര്‍.ടി.ഒ അയ്യപ്പന്‍ പറഞ്ഞു.
നഗരത്തിലും പരിസരങ്ങളിലും വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടത്തിയത്. പല അപകടങ്ങള്‍ക്കും പിന്നില്‍ ഡ്രൈവര്‍മാരുടെ മദ്യപാനവും മറ്റുലഹരി ഉപയോഗങ്ങളുമാണെന്നാണ് ആരോപണമുള്ളത്. ലൈസന്‍സില്ലാത്ത, കൗമാരക്കാരടക്കമുള്ള പലരും ബസുകള്‍ അടക്കം ഓടിക്കുന്നുമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ വാഹനാപകടങ്ങളില്‍ ആറുപേരാണ് മരിച്ചത്. ബസ് ഡ്രൈവര്‍മാരടക്കമുള്ളവര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























