Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കേരളത്തില്‍ ബിജെപിയെ വളര്‍ത്തുകയാണ് സിപിഐഎം ലക്ഷ്യമെന്ന് എകെ ആന്റണി

01 NOVEMBER 2017 07:15 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ബിജെപിയെ വളര്‍ത്തുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി കുറ്റപ്പെടുത്തി. ഇതിന് സമാനമായി കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ സിപിഐഎമ്മിനെ സഹായിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യമെന്നും ആന്റണി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്ര ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി.

പടയൊരുക്കം ഒരു മുന്നറിയിപ്പ് മാത്രമാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള താക്കീതും നോട്ടീസുമാണ് യാത്രയെന്നും ആന്റണി ചൂണ്ടിക്കാട്ടി. പടയൊരുക്കത്തിലൂടെ കേരളത്തിലെ സിപിഐഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ കപടനാടകം യുഡിഎഫ് നേതാക്കള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ പ്രതിപക്ഷ ഐക്യ നീക്കങ്ങളെ തകര്‍ക്കുകയാണ് സിപിഐഎം ലക്ഷ്യമെന്നും മലയാളികളായ പിബി അംഗങ്ങളാണ് ഇതിന് പിന്നിലെന്നും ആന്റണി ആരോപിച്ചു.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രാജ്യം മുഴുവന്‍ പടയോട്ടം നടത്തുകയാണെന്നും അതിന് ശക്തി പകരാന്‍ ഈ കേരള യാത്രയ്ക്ക് കഴിയണമെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയില്‍ മാറ്റം വരുത്തുമെന്ന് ആന്റണി വ്യക്തമാക്കി. കോണ്‍ഗ്രസ് നിര്‍ദ്ദേശം അവഗണിച്ചതാണ് ജിഎസ്ടി ഇന്നത്തെ നിലയിലെത്താന്‍ കാരണമെന്ന് ആന്റണി കുറ്റപ്പെടുത്തി.
പാചകവാതകവില വര്‍ധന കേരളപ്പിറവിക്ക് കിട്ടിയസമ്മാനമാണെന്ന് ആന്റണി പരിഹസിച്ചു. രാജ്യത്തെ ഇന്ധന വിലവര്‍ധനക്ക് മാറ്റം വരണമെങ്കില്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ നിന്ന് മാറണമെന്ന് ആന്റണി പറഞ്ഞു. നോട്ട് നിരോധനം കൊണ്ട് എന്ത് നേടിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ആന്റണി നരേന്ദ്ര മോദിയെ കൊണ്ട് ജനകീയ കോടതിയില്‍ ഇതിന് ഉത്തരം പറയിക്കണമെന്നും അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends