Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

രാജീവ് വധക്കേസില്‍ അഡ്വ. സിപി ഉദയഭാനു അറസ്റ്റില്‍...ചോദ്യം ചെയ്തശേഷം നാളെ ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കും, കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാനാണ് പൊലീസ് നീക്കം

01 NOVEMBER 2017 09:31 PM IST
മലയാളി വാര്‍ത്ത

ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതിയായ അഡ്വ. സിപി ഉദയഭാനു അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ എത്തിയാണ് സിപി ഉദയഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ് ഉദയഭാനുവിനെ അറസ്റ്റുചെയ്തത്. ഇന്ന് രാത്രി അന്വേഷണ സംഘം ചോദ്യം ചെയ്തശേഷം നാളെ ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്.

നാളെ കോടതിയില്‍ ഹാജരാക്കിയാലും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യാനാവും പൊലീസ് ശ്രമിക്കുകയെന്നാണ് സൂചന. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ തന്നെ കേസില്‍ അഭിഭാഷകന്റെ പങ്ക് വ്യക്തമാകാന്‍ അന്വേഷണ സംഘത്തിന് ചോദ്യംചെയ്യല്‍ അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഇതിനാല്‍ ഉദയഭാനുവിനെ കസ്റ്റഡിയില്‍ കിട്ടാന്‍ തടസ്സമുണ്ടാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇന്നലെയാണ് അഡ്വ. സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. രാജീവ് വധക്കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന് എതിരെ നിരവധി തെളിവുകള്‍ ലഭിച്ചതിനാല്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്‌തേ മതിയാകൂ എന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം നിഷേധിച്ചത്. കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം അനുവദിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ തള്ളിയത്.

നേരത്തെ ജസ്റ്റീസ് ഉബൈദ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനേയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതാണ് ഇടക്കാല ഉത്തരവെന്നും ഹൈക്കോടതി ഇന്ന് നിരീക്ഷിച്ചു. ഈ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റീസ് ഉബൈദ് പിന്മാറിയതിനെ തുടര്‍ന്നാണ് പുതിയ ബഞ്ച് കേസ് പരിഗണിച്ചത്. കൊലപാതകവുമായി ബന്ധമില്ലെന്നും കൊലക്കേസില്‍ പിടിയിലായവരുമായി ഫോണില്‍ ബന്ധപ്പെട്ടതിന് താന്‍ ഗൂഢാലോചന നടത്തിയെന്ന വാദം നിലനില്‍ക്കില്ലെന്ന ഉദയഭാനുവിന്റെ വാദം കോടതി നിരാകരിച്ചു.

കീഴടങ്ങാന്‍ സമയം വേണമെന്ന ഉദയഭാനുവിന്റെ ആവശ്യത്തോട് കോടതി പ്രതികരിച്ചില്ല. ഉദയഭാനുവിന് കൊലപാതക ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ഇടക്കാല വിധി കേസന്വേഷണം നിലയ്ക്കാന്‍ കാരണമായെന്ന് കാണിച്ച് രാജീവിന്റെ അമ്മ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും അഭിഭാഷകന്റെ അറസ്റ്റിന് വഴിയൊരുക്കുകയും ചെയ്തത്.

പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 29ന് രാവിലെയാണു റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് വസ്തു ഇടപാടു രേഖകളില്‍ ബലമായി ഒപ്പുവയ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊലപ്പെടുത്തുകയായിരുന്നു എന്നാണു പൊലീസ് കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (14 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (32 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (40 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (44 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends