സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാറിലേര്‍പ്പെടുന്നത് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി

സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാര്‍ ഏര്‍പ്പെടുന്നത് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം. നവംബര്‍ 15ന് മുന്‍പ് മാനേജുമെന്റുകള്‍ ഫീസ് നിശ്ചയിക്കണമെന്നും ഫെബ്രുവരി 15ന് മുന്‍പ് റെഗുലേറ്ററി കമ്മീഷനും തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സര്‍ക്കാര്‍ രൂപീകരിച്ച രാജേന്ദ്രബാബു കമ്മീഷനു ഫീസ് നിശ്ചയിക്കാന്‍ അധികാരമുണ്ടോയെന്ന സംശയവും കോടതി ഉന്നയിച്ചു. ഫീസ് നിയന്ത്രിക്കുന്നതിനല്ലെ കമ്മീഷനെ അധികാരപ്പെടുത്തിയിരിക്കുന്നതെന്നും ഫീസ് നിര്‍ണയത്തിന് ജംബോ കമ്മിറ്റിയെന്തിനാണെന്നും കോടതി ചോദിച്ചു. ഫീസ് നിശ്ചയിക്കുന്നതിന് 10 അംഗകമ്മിറ്റിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി വിധികള്‍ പ്രകാരം അഞ്ചംഗ കമ്മിറ്റിയാണ് വരേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജേന്ദ്രബാബു കമ്മീഷന്റെ സാധുത പുനപരിശോധിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha























