Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

തിങ്കളാഴ്ച ചേരുന്ന സി പി എം സംസ്ഥാന സമിതി മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സൂചന

02 NOVEMBER 2017 03:24 PM IST
മലയാളി വാര്‍ത്ത

തിങ്കളാഴ്ച ചേരുന്ന സി പി എം സംസ്ഥാന സമിതി മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സൂചന. സ്വയം കുഴിച്ച കുഴിയിലാണ് ചാണ്ടി വീണത്. കാനം രാജേന്ദ്രന്റെ യോഗത്തിൽ ചെന്ന് താൻ ഇനിയും കൈയേറുമെന്ന് പറഞ്ഞ സാഹചര്യത്തിൽ ചാണ്ടിയെ മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതാണ് ഉത്തമമെന്ന് സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും രഹസ്യമായി അഭിപ്രായപ്പെടുന്നു.

മന്ത്രിസഭാ യോഗത്തിനു ശേഷം തോമസ് ചാണ്ടിയെ വിളിച്ചു വരുത്തി ശാസിച്ചപ്പോൾ മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചതായാണ് വിവരം. മിക്കവാറും മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞതായാണ് വിവരം. രണ്ട് മിനിറ്റ് മാത്രമാണ് മുഖ്യമന്ത്രിയും മന്ത്രിയും തമ്മിൽ സംസാരിച്ചതെങ്കിലും അതിന് രണ്ടായിരം മിനിറ്റിന്റെ എഫക്റ്റ് ഉണ്ടായെന്നാണ് വിവരം.

കോടതിയിൽ നിന്നും മന്ത്രിക്കെതിരെ പരാമർശമുണ്ടാകുമോ എന്നാണ് സർക്കാർ ഉറ്റു നോക്കുന്നത്. എന്നാൽ അതുണ്ടാകാനുള്ള സാധ്യത വിദൂരമാണ്. കാനത്തിന്റെ യോഗത്തിൽ ചാണ്ടി പോകാതിരുന്നെങ്കിൽ അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലായിരുന്നു. സി പി എം അദ്ദേഹത്തെ തൊടാൻ ഉദ്ദേശിച്ചിരുന്നില്ല. അപ്പോഴാണ് താൻ ഇനിയും കൈയേറുമെന്ന് മന്ത്രി വെല്ലുവിളിച്ചത്. ഇടതു മുന്നണി മന്ത്രിസഭയിൽ ഇത്തരമൊരു അനുഭവം തീർത്തും പുതുമയുള്ളതായിരുന്നു.

പിണറായിയുടെ കാബിനറ്റിലെ ഒരു മന്ത്രി ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ ധൈര്യപ്പെട്ടു എന്ന് സി പി എമ്മുകാർ വരെ ചോദിക്കുന്ന അവസ്ഥ വന്നു. അണികൾ തീർത്തും പ്രതിസന്ധിയിലാണ്. അവർക്ക് ആരോടും മറുപടി പറയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത്രയും കാലം അഴിമതിയെ കുറിച്ച് പറഞ്ഞവർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്.

കാനത്തിന്റെ മന്ത്രിയാണ് തോമസ് ചാണ്ടിക്കെതിരെ രംഗത്തുള്ളതെന്ന കാര്യം പരസ്യമായ രഹസ്യമാണ്. റവന്യു സെക്രട്ടറി പോലും ഒപ്പം നിന്നിട്ടും മന്ത്രി മാത്രം എതിരായി. ആലപ്പുഴ കളക്ടറെ മാറ്റണമെന്ന് താൻ പറഞ്ഞിട്ട് മന്ത്രി ചന്ദ്രശേഖരൻ അംഗീകരിച്ചില്ല. അനുപമയെ കളക്ടർ ആക്കിയത് തന്നെ ദ്രോഹിക്കാൻ വേണ്ടിയാണോ എന്നും ചോദിക്കേണ്ടി വന്നു. എന്നിട്ടും ചന്ദ്രശേഖരൻ അനങ്ങിയില്ല. കാനത്തിന്റെ യോഗത്തിൽ ചെന്ന് തോമസ് ചാണ്ടി പറഞ്ഞതെല്ലാം മന്ത്രി ചന്ദ്രശേഖരനെ കുറിച്ചാണ്.

ഇതിനിടെ തന്റെ യോഗത്തിലേക്ക് ചാണ്ടിയെ പറഞ്ഞു വിട്ടത് മോശമായി പോയെന്ന് കാനം കോടിയേരിയെ അറിയിച്ചതായി സൂചനയുണ്ട്. മാത്രവുമല്ല ആർക്കും ആരെയും വെല്ലു വിളിക്കാമെന്നും എന്നാൽ നിയമം എല്ലാവർക്കും ബാധകമാണെന്നും കാനം പരസ്യമായി തിരിച്ചടിച്ചു. മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം റവന്യം മന്ത്രി പറഞ്ഞപ്പോൾ താൻ അക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞത്രേ. മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം തോമസ് ചാണ്ടിയുടെ പ്രസ്താവന ഏറെ അലോസരമുണ്ടാക്കിയിട്ടുണ്ട്.

തന്റെ മന്ത്രിസഭയെ ചാണ്ടി കളങ്കപ്പെടുത്തി എന്ന ചിന്തയിലാണ് മുഖ്യ മന്ത്രി. നന്നായി ഭരിച്ചു പോകവേയാണ് ഭൂമറാങ്കു പോലെ തോമസ് ചാണ്ടി വന്നത്. ഇനിയും അദ്ദേഹത്തെ ചുമക്കണോ എന്നാണ് മുഖ്യൻ ആലോചിക്കുന്നത്. കോടിയേരിയാണ് ഇത്തരമൊരു നീക്കത്തിന് വിലങ്ങുതടിയാവുന്നത്. പാർട്ടിയുടെ നിലനിൽപ്പ് തന്നെ തോമസ് ചാണ്ടിയെ പോലുള്ളവർ ഉള്ളതുകൊണ്ടാണെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നു.

ഏതായാലും പ്രതിപക്ഷ പാർട്ടികൾ ചാണ്ടിക്കെതിരെ രംഗത്ത് വരില്ല. അക്കാര്യം ചെന്നിത്തലയുമായി ചേർന്ന് ചാണ്ടി മാനേജ് ചെയ്തിട്ടുണ്ട്. തോമസ് ചാണ്ടിയെ കളഞ്ഞാൽ ഇ.പി.ജയരാജനെ മന്ത്രിയാക്കേണ്ടി വരും. അതിനോട് സി പി എം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും യോജിക്കുന്നില്ല. മന്ത്രിസഭയിൽ ഒരു മാറ്റവും വരുത്താതിരിക്കുന്നതാണ് പാർട്ടിക്ക് തത്കാലം നല്ലത്. അങ്ങനെ ചെയ്താൽ ജയരാജനെ ഒഴിവാക്കാം. എന്നാൽ ജയരാജനെ മന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നവർ ചാണ്ടിയെ പുറത്താക്കാൻ സി പി എമ്മിനുള്ളിൽ ചരടുവലിക്കുന്നു. ഏതായാലും തോമസ് ചാണ്ടി അസ്വസ്ഥനാണ്. അദ്ദേഹത്തിന് പലപ്പോഴും ദേഷ്യം നിയന്ത്രണാതീതമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (14 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (32 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (40 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (44 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends