Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം


മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു...


ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി... വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്


മലയാളികളുടെ സ്വന്തം രാജേഷ് കേശവ്... പരിപാടിക്കിടെ കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ.. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണ്..


വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പുന:സംഘടനയില്‍ തിരുവഞ്ചൂരിനെ പുറത്തെറിയാന്‍ ശ്രമം തകൃതി

11 JULY 2014 05:18 AM IST
മലയാളി വാര്‍ത്ത.

More Stories...

മലയോര മേഖലയിലെ പ്രശ്‌നം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു... ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി

റാപ്പർ വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം; സെപ്റ്റംബർ 9ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി... വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്

ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം....

തൃശ്ശൂരില്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു...

മന്ത്രിസഭാ പുനസംഘടനയില്‍ വനം, സിനിമ മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ പുകച്ചു പുറത്താക്കാന്‍ ശ്രമം. തിരുവഞ്ചൂരിനെതിരെ അഴിമതി ആരോപണങ്ങള്‍ കൊണ്ടുവന്ന്‌ അദ്ദേഹത്തെ പുറത്താക്കാനാണ്‌ ശ്രമം. ചിറ്റൂരിലെ ഭൂമി ഇടപാടും കെ.എസ്‌.ആര്‍.ടി.സി പാക്കേജ്‌ പൊളിക്കലുമാണ്‌ തിരുവഞ്ചൂരിനെതിരെ ഉയര്‍ന്നിരിക്കുന്ന രണ്ട്‌ ആരോപണങ്ങള്‍. കെ.എസ്‌.ആര്‍.ടി.സി പാക്കേജ്‌ അട്ടിമറിച്ച്‌ സ്വന്തം വകുപ്പിനെ തന്നെ തുലയ്‌ക്കാനാണ്‌ തിരുവഞ്ചൂര്‍ ശ്രമിച്ചതെന്ന്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു. രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പാണ്‌ തിരുവഞ്ചൂരിനെതിരെ പ്രവര്‍ത്തിക്കുന്നത്‌. രമേശ്‌ ചെന്നിത്തല ആഭ്യന്ത്രമന്ത്രിയാവാന്‍ നടത്തിയ ശ്രമങ്ങള്‍ തിരുവഞ്ചൂര്‍ അട്ടിമറിച്ചതാണ്‌ കാരണം. തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത്‌ നിന്നും രമേശിന്റെ നേത്യത്വം നീക്കി.

പഴയവൈരാഗ്യത്തിന്റെ പേരില്‍ തിരുവഞ്ചൂരിന്റെ വിടാന്‍ രമേശ്‌ ഇപ്പോഴും തയ്യാറായിട്ടില്ല. എന്നാല്‍ ഭരണതലത്തിലെ പ്രമുഖരാണ്‌ തീരുമാനത്തിന്‌ പിന്നിലെന്ന്‌ തിരുവഞ്ചൂരുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. കോട്ടയത്ത്‌ നിന്നാണ്‌ സ്വകാര്യബസുകള്‍ അധികവും മലബാറിലേക്ക്‌ സര്‍വീസ്‌ നടത്തുന്നത്‌. 46 റൂട്ടുകളിലാണ്‌ കെ.എസ്‌.ആര്‍.ടി.സി സര്‍വീസ്‌ നടത്തിയിരുന്നത്‌. ഇത്രയും റൂട്ടുകള്‍ സ്വകാര്യബസുകള്‍ക്ക്‌ നല്‍കാനാണ്‌ സംസ്ഥാനമന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്‌. ഇത്‌ തിരുവഞ്ചൂരുമായി അടുത്തുളളപ്പോള്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും മന്ത്രിയല്ല തീരുമാനമെടുക്കതെന്ന്‌ പറയുന്നു.
കെ.എസ്‌.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ്‌ റൂട്ടുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്‌. കെ.എസ്‌.ആര്‍.ടി.സി യുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാവുകയാണ്‌. ഇത്തരത്തിലാണ്‌ ആ വണ്ടിയുടെ പോക്കെങ്കില്‍ അധികം വൈകാതെ വണ്ടികള്‍ കട്ടപുറത്താകും. ഇക്കാര്യം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അറിയാം. എന്നാല്‍ ഭരണപക്ഷവും പ്രതിപക്ഷവും സ്വകാര്യബസ്‌ ലോബിക്കൊപ്പം നില്‍ക്കും. ഇത്‌ തിരുവഞ്ചൂരിന്റെ മാത്രം കുഴപ്പമല്ല.
ഇതിനിടെ പാറ്റൂര്‍ ഭൂമിവിവാദവും തിരുവഞ്ചൂരിനെ തിരിഞ്ഞുകുത്തുകയാണ്‌. ചീഫ്‌ സെക്രട്ടറിയെ സഹായിക്കുന്നതിനുവേണ്ടി പാറ്റൂര്‍ ഭൂമിവിഷയിത്തില്‍ നിലപാടെടുത്തു എന്നാണ്‌ ആരോപണം. തിരുവഞ്ചൂരിനെതിരെ അച്യൂതാനന്ദന്‍ രംഗത്തു വന്നു കഴിഞ്ഞു. ചീഫ്‌സെക്രട്ടറിയുടെയും പാറ്റൂരിലെ ഫ്‌ലാറ്റ്‌ ഉടമയേയും സഹായിക്കാന്‍ തിരുവഞ്ചൂര്‍ നടത്തിയ ശ്രമങ്ങള്‍ അന്വേഷിക്കണമെന്നാണ്‌ പ്രതിപക്ഷത്തിന്റെ ആവശ്യം. അതേസമയം പാറ്റൂരിലെ പുറമ്പോക്ക്‌ ഭൂമി തിരിച്ചുപിടിക്കുമെന്ന്‌ റവന്യൂമന്ത്രി അടൂര്‍ പ്രകാശ്‌ പറഞ്ഞു. തിരുവഞ്ചൂര്‍ രാജിവയ്‌ക്കണമെന്നും അച്യൂതാനന്ദന്‍ ആരോപിച്ചു. പാറ്റൂര്‍ഭൂമിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കണമെന്ന്‌ നിര്‍ദേശം നല്‍കിയട്ടുണ്ടെന്ന്‌ മന്ത്രി മഞ്ഞാളാംകുഴി അലിയും നിയമസഭയെ അറിയിച്ചു.പാറ്റൂര്‍ ഭൂമി ഇടപാടും കെ.എസ്‌.ആര്‍.ടി.സി യും ചേര്‍ന്ന്‌ തിരുവഞ്ചൂരിനെ പുറത്താക്കുമോ എന്ന്‌ ഏതാനും ദിവസങ്ങള്‍ക്കകും അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യന്‍ യുവതി  (1 hour ago)

പഴക്കമുള്ള ഒരു ലോകം  (2 hours ago)

ട്രംപിന്റെ പുതിയ സന്ദേശം  (2 hours ago)

ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്‍വെച്ചായിരുന്നു അന്ത്യം.  (2 hours ago)

നെതന്യാഹു  (2 hours ago)

ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി  (2 hours ago)

ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം  (2 hours ago)

ഭാഗ്യാനുഭവങ്ങള്‍ ഇടയ്ക്കിടെ കടന്നുവരുന്ന ദിവസമാണിത്.  (2 hours ago)

ബസ്സപകടത്തില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെ നാലു മരണം  (2 hours ago)

പുരോഗമിക്കുന്നു  (3 hours ago)

വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്....  (3 hours ago)

എൻഡോഴ്‌സ്‌മെന്റർ ആയതു പണിയായി  (3 hours ago)

സഞ്ചാരികളുടെ ഒഴുക്ക് തുടരും  (3 hours ago)

മൃഗാവകാശ പ്രവർത്തകർ  (3 hours ago)

ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം....  (3 hours ago)

Malayali Vartha Recommends