Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

സഭാ നേതൃത്വം പൊറുക്കുക... വളര്‍ത്തി വലുതാക്കി ജയിപ്പിച്ച ഇടുക്കി എംപി ജോയ്‌സ്‌ ജോര്‍ജ്‌ വഴിപിരിയുന്നു

11 JULY 2014 10:13 AM IST
മലയാളി വാര്‍ത്ത.

ഇടുക്കി സഭാ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയും ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ പിന്തുണയോടെയും ഇടുതുപക്ഷ സ്വതന്ത്രനായി മത്സരിച്ച്‌ വിജയിച്ച ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. സഭാ നേതൃത്വവുമായി വഴി പിരിയുന്നു. നേരത്തെയുണ്ടായിരുന്ന ചില അഭിപ്രായ വ്യത്യാസങ്ങള്‍ കഴിഞ്ഞ ദിവസത്തോടെ മറ നീക്കി പുറത്താവുകയായിരുന്നു. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ബജറ്റിനെപ്പറ്റിയുള്ള അവലോകനത്തില്‍ സഭാ നേതൃത്വവും ജോയ്‌സ്‌ ജോര്‍ജും രണ്ടു തട്ടിലായി.
സഭയുടെ സ്വന്തം ആളായി നിന്നു ജയിച്ച ജോയ്‌സ്‌ ജോര്‍ജ്‌ സഭാ നേതൃത്വത്തിന്‌ വിരുദ്ധമായി പൂര്‍ണമായും ഇടതുപക്ഷത്തിന്റെ ആളായി ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ചു. തീര്‍ത്തും നിരാശാജനകമായ ബജറ്റാണെന്നാണ്‌ ജോയ്‌സിന്റെ പ്രതികരണം. കാര്‍ഷിക ടൂറിസം മേഖലകളെ ബജറ്റ്‌ തീര്‍ത്തും അവഗണിച്ചതായി ജോയ്‌സ്‌ പറഞ്ഞു.
അതേസമയം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ കാര്‍ഷിക മേഖലയ്‌ക്കും യുവ ജനങ്ങള്‍ക്കും ധാരാളം പ്രതീക്ഷകള്‍ നല്‍കുന്നുവെന്ന്‌ കെ.സി.വൈ.എം ഇടുക്കി രൂപതാ ഡയറക്‌ടര്‍ ജോസഫ്‌ പൗവ്വത്തില്‍ പ്രതികരിച്ചു. യുവ ജനങ്ങളുടേയും കാര്‍ഷിക മേഖലയുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇന്ധന രാസവള മേഖലകളിലെ പ്രതിസന്ധി പരിഹരിക്കുന്നതിനും ധാരാളം പദ്ധതികള്‍ ബജറ്റിലുണ്ട്‌. \"\"വികസന കാര്യത്തില്‍ വളരെ താത്‌പര്യമുള്ള പ്രധാനമന്ത്രിയായിട്ടാണ്‌ നരേന്ദ്രമോഡിയെ കാണുന്നത്‌. അതിന്റെ ഭാഗമാണ്‌ 100 സ്‌മാര്‍ട്ട്‌ സിറ്റികള്‍ സ്ഥാപിക്കുമെന്ന്‌ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. സ്‌ത്രീ സുരക്ഷയ്‌ക്ക്‌ പ്രത്യേക പ്രാധാന്യവും നല്‍കുന്നുണ്ട്‌.
ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ വേദികളില്‍ നിറഞ്ഞു നിന്ന കെ.സി.വൈ.എം. ഡയറക്‌ടറുടെ മോഡിയെ അഭിനന്ദിച്ചു കൊണ്ടുള്ള ഈ അഭിപ്രായം വരും നാളുകളില്‍ ഇടുക്കിയിലെ രാഷ്‌ട്രീയത്തെ കാര്യമായി സ്വാധീനിക്കും. അതേസമയം സഭാ നേതൃത്വത്തിന്റെ അഭിപ്രായം മാനിക്കാതെ തനി സിപിഎംകാരനായി മോഡിയെ കണ്ണുമടച്ച്‌ എതിര്‍ത്തതില്‍ സഭാ നേതൃത്വം ജോയ്‌സ്‌ ജോര്‍ജിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌. ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ പ്രതിനിധിയായിട്ടാണ്‌ ജോയ്‌സിനെ മത്സരിപ്പിച്ചത്‌. വിജയം സുനിശ്ചിതമായ ജോയ്‌സിനെ ഇടതുപക്ഷം പിന്തുണച്ചെന്നു മാത്രം. എന്നാല്‍ ജയിച്ചു കഴിഞ്ഞ്‌ ആദ്യത്തെ പാര്‍ലമെന്റ്‌ സമ്മേളന കാലയളവില്‍ തന്നെ സഭയ്‌ക്കും ഹൈറേഞ്ച്‌ സംരക്ഷണ സമിതിയ്‌ക്കും ജോയ്‌സ്‌ അനഭിമതനാകുന്നു. ഇനി കാത്തിരുന്ന്‌ കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (20 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (39 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (54 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends