Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ബജറ്റുകളില്‍ കേരളം അവഗണിക്കപ്പെട്ടതെങ്ങനെ? ഐ ഐ ടി ആരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു?

12 JULY 2014 09:17 PM IST
മലയാളി വാര്‍ത്ത.

യില്‍ -പൊതു ബജറ്റുകളില്‍ കേരളം എങ്ങനെയാണ്‌ തീര്‍ത്തും അവഗണിക്കപ്പെട്ടത്‌? ഐ ഐ ടി അനുവദിക്കണമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നോ?
ഉത്തരം മലയാളി വാര്‍ത്ത പുറത്തു വിടുന്നു. റയില്‍ -പൊതുബജറ്റുകളില്‍ കേരളത്തിന്‌ ഒന്നും ലഭിക്കാത്തത്‌ കേരളത്തിന്റെ പിടിപ്പുകേട്‌ കൊണ്ട്‌ മാത്രമാണ്‌. സംസ്ഥാനത്തിന്‌ ആവശ്യമായവ സംബന്ധിച്ച്‌ സംസ്ഥാനം രേഖാമൂലം ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. അതേസമയം ചില എം പിമാര്‍ തങ്ങളുടെ മണ്‌ഡലത്തിലെ ആവശ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിനെ വ്യക്തിപരമായി സമീപിച്ചിരുന്നു. ബജറ്റിനു മുന്നോടിയായി തിരുവനന്തപുരത്ത്‌ നടത്തിയ എം പിമാരുടെ ചര്‍ച്ച പോലും പ്രഹസനമായിരുന്നു. റയില്‍വേ ബജറ്റിന്‌ ഒരാഴ്‌ച മുമ്പാണ്‌ എം പിമാരുമായി ചര്‍ച്ച നടത്തിയത്‌. കേന്ദ്ര അവഗണനയുടെ കണക്ക്‌ മാത്രമാണ്‌ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞത്‌.
എയിംസ്‌ കേരളത്തിന്‌ നല്‍കാമെന്ന്‌ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനന്‍ പറഞ്ഞിട്ട്‌ ആഴ്‌ചകള്‍ കഴിഞ്ഞു. ഇതുവരേയും എയിംസിനാവശ്യമായ ഭൂമി കണ്ടെത്താന്‍ കേരളസര്‍ക്കാരിന്‌ കഴിഞ്ഞില്ല. കോട്ടയം പോലുള്ള സ്ഥലങ്ങളില്‍ സ്ഥലമുണ്ടെന്ന്‌ ചൂണ്ടിക്കാണിച്ചിട്ട്‌ പോലും എം പിമാരുടെ തര്‍ക്കം കാരണം അത്‌ കേന്ദ്രത്തിലേക്കയക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. അതേസമയം കേരളത്തിനാവശ്യമായ പദ്ധതികള്‍ കൃത്യസമയത്ത്‌ കേന്ദ്രസര്‍ക്കാരിന്‌ നല്‍കാത്തതിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്ന്‌ ബി ജെ പി ആരോപിക്കുന്നു.
എ കെ ആന്റണി കമ്മീഷന്‌ മുമ്പില്‍ ഹാജരാകുന്നതിന്‌ വേണ്ടി ഡല്‍ഹിയിലെത്തിയപ്പോള്‍ കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദഗൗഡയെ പേരിന്‌ മാത്രമാണ്‌ മുഖ്യമന്ത്രി കണ്ടതെന്ന്‌ ബി ജെ പി നേതാവ്‌ പി കെ കൃഷ്‌ണദാസ്‌ ആരോപിക്കുന്നു. കേരളസര്‍ക്കാര്‍ സംസ്ഥാനത്തിന്‌ വേണ്ടി നടത്തിയ ഇടപെടലുകളേക്കാള്‍ ഒ രാജഗോപാല്‍ അടക്കമുള്ള ബി ജെ പി നേതാക്കള്‍ കേരളത്തിന്‌ വേണ്ടി ഇടപെട്ടതായും കൃഷ്‌ണദാസ്‌ ആരോപിക്കുന്നു. യഥാര്‍ത്ഥത്തില്‍ ബി ജെ പിക്ക്‌ അതിന്റെ കാര്യമില്ല. ബി ജെ പിക്ക്‌ കേരളത്തില്‍ അംഗങ്ങളില്ല. എന്നിട്ടും ബി ജെ പി കരളത്തിന്‌ വേണ്ടി കേന്ദ്രസര്‍ക്കാരില്‍ ശക്തിയുക്തം വാദിക്കുന്നു.
എയിംസിന്‌ വേണ്ടി സ്ഥലം കണ്ടെത്താന്‍ പോലും ബി ജെ പി രംഗത്തിറങ്ങിയതായി നേതാക്കള്‍ പറയുന്നു. കേരളത്തിന്‌ എന്താണ്‌ വേണ്ടതെന്ന്‌ കേരളനേതാക്കള്‍ക്ക്‌ പോലും അറിയില്ല. വര്‍ഷങ്ങളായി കേന്ദ്രബജറ്റിന്‌ മുമ്പ്‌ നല്‍കിയ പ്രൊപ്പോസലാണ്‌ ഇക്കുറിയും നല്‍കിയത്‌. അതൊന്നും കൊള്ളാത്തതു കൊണ്ടാണ്‌ അന്നത്തെ സര്‍ക്കാരുകള്‍ പരിഗണിക്കാതിരുന്നത്‌. തീയതി മാത്രം തിരുത്തി നല്‍കും. ഐ ഐ ടി കേരളസര്‍ക്കാരിന്റെ ആവശ്യങ്ങളില്‍ ഇല്ലായിരുന്നെന്നും ബി ജെ പി നേതാക്കള്‍ പറയുന്നു. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായതിനാല്‍ ഐ ഐ ടി സ്ഥാപിക്കണമെന്ന്‌ ബി ജെ പി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു.
കേരളത്തിന്‌ ഒന്നും കിട്ടിയില്ലെന്ന്‌ പറയുന്നവര്‍ അവര്‍ ഭരിച്ചപ്പോള്‍ എന്താണ്‌ നേടിക്കൊടുത്തതെന്ന്‌ ബി ജെ പി ചോദിക്കുന്നു. ഇതു തീര്‍ത്തും ശരിയാണ്‌. പത്തുവര്‍ഷം ഭരിച്ചവര്‍ക്ക്‌ ക്രിയാത്മകമായി യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ.
അതേസമയം ബി ജെ പി സര്‍ക്കാരില്‍ നിന്നും ഒന്നും കിട്ടരുതെന്ന്‌ കേരളസര്‍ക്കാരിനുണ്ടായിരുന്നതായും ഒരു ആരോപണമുണ്ട്‌. ബി ജെ പി കേരളത്തിനെന്ത്‌ നല്‍കിയാലും അത്‌ ബി ജെ പിയുടെ വോട്ട്‌ബാങ്ക്‌ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ്‌ കേരളസര്‍ക്കാര്‍ വിശ്വസിക്കുന്നതത്രേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (20 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (39 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (54 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends