ഇത് ഞങ്ങളുടെ വത്സല ടീച്ചര്‍... ഗണിത അദ്ധ്യാപിക തമ്പാനൂരില്‍ ഭിക്ഷയാചിക്കുന്നു, പെന്‍ഷന്‍ പറ്റുന്ന മകനുണ്ടായിട്ടും ടീച്ചറിന് ഈ അവസ്ഥ എങ്ങനെയുണ്ടായി, ടീച്ചറിനെ ഓര്‍ത്തെടുത്ത് വിദ്യ, ഫെയ്‌സ് ബുക്കില്‍ ടീച്ചറിനെ കണ്ടെത്താന്‍ പോസ്റ്റിട്ടതും വിദ്യയ്ക്ക് കോളുകളുടെ പ്രവാഹം

മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിത അദ്ധ്യാപികയായിരുന്ന വല്‍സ എന്ന ടീച്ചര്‍ തമ്പാനൂരില്‍ ഭിക്ഷയാചിക്കുന്നു. ഗണിതാധ്യാപികയായിരുന്നു ഈ ടീച്ചര്‍ എങ്ങനെയാണ് ഈ അവസ്ഥയിലെത്തിപ്പെട്ടത്. ടീച്ചറിന് പെന്‍ഷന്‍ കൈപ്പറ്റുന്ന ഒരു മകനുമുണ്ട്. എന്നിട്ടും ടീച്ചറിന് ഇത്തരത്തിലൊരു അവസ്ഥ എങ്ങനെ വന്നു.
വിദ്യാ എംആര്‍ എന്ന യുവതിയാണ് ടീച്ചറിനെ തിരിച്ചറിഞ്ഞ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്. കീറിപറിഞ്ഞ വസ്ത്രം ധരിച്ച് തിരുവനന്തപുരത്തെ സിറ്റിയില്‍ പലയിടങ്ങളിലായി ഈ ടീച്ചര്‍ അലഞ്ഞ് നടക്കുകയാണ്.വിശക്കുമ്പോള്‍ കായ്കള്‍ എടുത്ത് കഴിക്കും.
വിദ്യാ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതും പിന്നീട് നിലയ്ക്കാത്ത കോളുകളാണ് വിദ്യയെ തേടി എത്തിയത്.വല്‍സല ടീച്ചര്‍ ഇസ്ലാഹിയയിലെ ടീച്ചര്‍ ആയിരുന്നു. ഞങ്ങളുടെയൊക്കെ സഹപ്രവര്‍ത്തകയുമായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവിനും മോനുമൊപ്പം തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിലേക്ക് പോയതാണ് എല്ലാവരോടും യാത്ര പറഞ്ഞ് സന്തോഷത്തോടെ ടീച്ചര്‍.... അത്രയേ ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്ക റി യൂ...... എങ്ങനെ ഈ അവസ്ഥയിലെത്തിയെന്ന് യാതൊരറിവുമില്ല....... ഞങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കാന്‍ ശ്രമിക്കും. നന്ദി ഈ പോസ്റ്റിന്..... വിവിധ കുട്ടികള്‍ക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്. സ്‌ക്കൂളുമായി സഹപ്രവര്‍ത്തകരുമായി ബന്ധപ്പെടട്ടെ....ഇങ്ങനെ ഒരു കമന്റാണ് വിദ്യയുടെ പോസ്റ്റിന് താഴെ എത്തിയത്.
ഇത് കണ്ടതോടെ തിരുവനന്തപുരത്തെ അമ്മയെ കണ്ടെത്താന്‍ വിദ്യ തീരുമാനിക്കുകയായിരുന്നു. അതിനുള്ള ശ്രമത്തിലുമാണ്. സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ഇത് സാധിക്കുമെന്നാണ് വിദ്യയുടെ പ്രതീക്ഷ.ടീച്ചര്‍ തെരുവിലെ ഭ്രാന്തിയല്ല.
വിദ്യാസമ്പന്നയായ ഒരധ്യാപിക തന്നെയാണിവര്‍. ഈ പോസ്റ്റ് ഒരു നിമിത്തമാകട്ടെ. അവര്‍ പറഞ്ഞത് സത്യമാണെങ്കില്‍ മലപ്പുറത്തെ ഏതെങ്കിലുമൊരു വ്യക്തി ഈ അദ്ധ്യാപികയെ യോ ആ സ്‌കൂളോ തിരിച്ചറിഞ്ഞെങ്കില്‍ ...ഇങ്ങനെയായിരുന്നു വിദ്യയുടെ കുറിപ്പ് അവസാനിച്ചത്.
പക്ഷേ പ്രതീക്ഷയിലും വലിയ പിന്തുണയാണ് ലഭിച്ചത്. െഫയ്‌സ് ബുക്ക് പോസ്റ്റിലൂടെ വല്‍സ ടീച്ചറിന്റെ മലപ്പുറത്തെ കുട്ടികള്‍ ടീച്ചറെ തിരിച്ചറിഞ്ഞു. ഏറ്റെടുക്കാനും തയ്യാറാണ്. ഈ ടീച്ചറെ അവരെ ഏല്‍പ്പിക്കുക എന്നുള്ളത് ഇനി നമ്മള്‍ തിരുവനന്തപുരത്തുകാരുടെ കടമയാണ് .
ഒന്നു ശ്രമിച്ചു കൂടേ? തമ്പാനൂര്‍ ഗണപതി ക്ഷേത്രത്തിനു സമീപം അല്ലെങ്കില്‍ 11 നു ശേഷം ശ്രീകണ്‌ഠേശ്വരം ക്ഷേത്രം. ഉറപ്പ് ടീച്ചര്‍ ഉണ്ടാകും. ഞാനും ശ്രമിക്കാം.ഇങ്ങനെയാണ് രണ്ടാമത്തെ പോസ്റ്റില്‍ വിദ്യ പ്രതീക്ഷ പങ്കുവച്ചത്. കിട്ടുന്നവര്‍ വിളിക്കണേ എന്നും വിദ്യ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു.
മന്ത്രി കെടി ജലീലിന്റെ ഓഫീസില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്ാണ് വിദ്യ. ജോലിയിലെ സൗഹൃദവും ബന്ധങ്ങളും ടീച്ചറെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദ്യ ഇപ്പോള്‍.
https://www.facebook.com/Malayalivartha