തിരിഞ്ഞ് കടിക്കുന്ന നിയമോപദേശവും; സര്‍ക്കാരിനെ വെട്ടിലാക്കിയ തോമസ് ചാണ്ടിയും

മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ വേണ്ടി എ.ജിയുടെ നിയമോപദേശം തേടിയ സര്‍ക്കാരിനെയും സി.പി.എമ്മിനെയും വെട്ടിലാക്കി. നിയമോപദേശം കിട്ടുന്നതിന് മുമ്പ് തിടുക്കപ്പെട്ട് മന്ത്രിയെ രാവിവെപ്പിച്ചാല്‍ അത് സര്‍ക്കാരിനും പാര്‍ട്ടിക്കും ഗുണം ചെയ്യില്ലെന്ന് മനസിലാക്കിയാണ് പുതിയ തീരുമാനം. തിങ്കളാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. അതേസമയം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടി വന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചു. പാര്‍ട്ടിയല്ല സര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. വിവാദങ്ങള്‍ അവസാനിക്കും വരെ മന്ത്രിയെ രക്ഷപെടുത്താനാണ് നിയമോപദേശം തേടിയത്. റവന്യുമന്ത്രിയെ മറികടന്ന് , റവന്യൂ സെക്രട്ടറിയെ കൊണ്ട് മുഖ്യമന്ത്രി തന്നെ ഇക്കാര്യം അവതരിപ്പിക്കുകയായിരുന്നു.
എന്നാല്‍ അതിന് ശേഷമാണ് കാനം രാജേന്ദ്രന്‍ നയിച്ച ജനജാഗ്രത തെക്കന്‍മേഖല യാത്രയുടെ വേദിയില്‍ വെച്ച് തോമസ് ചാണ്ടി വീണ്ടും സര്‍ക്കാരിനെയും മുന്നണിയെയും വെട്ടിലാക്കി. താനിക്കെതിരെ ഒരു അന്വേഷണ സംഘത്തിനും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും തനിക്കെതിരെ ആരും ഒരു ചെറുവിരലു പോലും അനക്കില്ലെന്നും ഇനിയും കായല്‍ നികത്തുമെന്നും കുഴിയിലിറങ്ങി പോകാനൊക്കില്ലെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചു. ഇതോടെ സര്‍ക്കാരിലും മുന്നണിയിലും തോമസ് ചാണ്ടിയുടെ രാജിക്കായി സമ്മര്‍ദ്ദമേറി. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാരുടെ മുന്നില്‍ വെച്ച് തോമസ് ചാണ്ടിയെ ശാസിച്ചു. അതിന് ശേഷവും തോമസ് ചാണ്ടിയുടെ അഹങ്കാരം തീര്‍ന്നില്ല. സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അഴിമതിക്കാരനാണെന്ന് ആരോപിച്ചു.
ഇതോടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ രംഗത്തെത്തി. മന്ത്രിക്കെതിരെ ക്യുക്ക് വെരിഫിക്കേഷന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ സ്ഥിതി ഗൗരവതരമാണെന്ന് കാനം വ്യക്തമാക്കി. പിന്നാലെ തോമസ് ചാണ്ടി സ്വയം രാജിവെച്ച് പുറത്ത് പോകണമെന്ന് ഇടതി മുന്നണിക്കൊപ്പമുള്ള കേരളാ കോണ്‍ഗ്രസിന്റെ നേതാവ് ആന്റണി രാജു ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തന്നെ അദ്ദേഹത്തെ ശാസിച്ചതിനാല്‍ താമസിക്കാതെ രാജിയുണ്ടാകുമെന്നും ആന്റണി രാജു വ്യക്തമാക്കി. എന്നാല്‍ നിയമോപദേശം എന്ന കുരുക്ക് മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വെട്ടിലാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























