ഉമ്മന്‍ചാണ്ടിക്ക് കണ്ടകശനി; സോളാറില്‍ തുടരന്വേഷണമാകാമെന്ന് നിയമോപദേശം, ബലാല്‍സംഘം, വിജിലന്‍സ് കേസുകളാണ് യു.ഡി.എഫ് നേതാക്കളെ കാത്തിരിക്കുന്നത്, ഒന്‍പതാം തീയതിക്ക് ശേഷം പത്രങ്ങളില്‍ അശ്ലീലം നിറയുമോ?

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണം നടത്താമെന്ന് നിയമോപദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. മുന്‍ സുപ്രിംകോടതി ജസ്റ്റിസ് അരിജിത് പസായത്താണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. നിയമോപദേശം അടങ്ങിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ഒന്‍പതാം തീയതി നിയമസഭയില്‍ വയ്ക്കും. ഇതോടെ യു.ഡി.എഫും ഉമ്മന്‍ചാണ്ടിയും കൂടുതല്‍ പ്രതിരോധത്തിലാകും. തോമസ് ചാണ്ടിക്കെതിരായ സമരത്തിലൂടെയും ഗെയില്‍ സമരത്തിന് പിന്തുണ നല്‍കിയും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാമെന്ന് കരുതിയിരുന്ന യു.ഡി.എഫിന്റെ പിടിവള്ളി നഷ്ടപ്പെടുന്നതാണ് ഈ നിയമോപദേശം.
കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ള കാര്യങ്ങളിലും അന്വേഷണം നടത്താമെന്നാണ് നിയമോപദേശത്തില്‍ വ്യക്തമാക്കുന്നതെന്ന് അറിയുന്നു. അങ്ങനെയാണെങ്കില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെയുള്ള ബലാല്‍സംഗക്കേസ് നിലനില്‍ക്കും. അങ്ങനെ വന്നാല്‍ യു.ഡി.എഫ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാകും നീങ്ങുക. പ്രത്യേകിച്ച് കെ.പി.സി.സി പ്രസിഡന്റിനെ അടക്കം തീരുമാനിക്കുന്ന ഘട്ടത്തില്‍. ഉമ്മന്‍ചാണ്ടിയേയും എ ഗ്രൂപ്പിനെയും വെട്ടാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കാസര്‍കോട്ട് നിന്ന് പടയൊരുക്കം നടത്തുകയാണ്. യു.ഡി.എഫിന്റെ പേരിലാണ് പടപ്പുറപ്പാടെങ്കിലും ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനെ ഫഌക്‌സില്‍ നിന്ന് പോലും വെട്ടിനിരത്തിയിരിക്കുകയാണ്.
വിജിലന്‍സ് കേസ്, ബലാല്‍സംഗ കേസ് ഇവയിലെ അന്വേഷണ ഉത്തരവ് പുറത്ത് വന്നാല്‍ ഉമ്മന്‍ചാണ്ടിയെ അടക്കം അറസ്റ്റ് ചെയ്യേണ്ടിവരും. ഇക്കാര്യം എല്‍.ഡി.എഫ് നേതാക്കള്‍ക്ക് അറിയാം. അതുകൊണ്ടാണ് സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ കേരളത്തിലെ കുട്ടികള്‍ പത്രം വായിക്കരുതെന്ന് രണ്ട് ദിവസം മുമ്പ് കാനം കോട്ടയത്ത് പ്രസംഗിച്ചത്. റിപ്പോര്‍ട്ടിനായി ഉമ്മന്‍ചാണ്ടി വിവരാവകാശം നല്‍കിയെങ്കിലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ പുറത്ത് വരാതിരിക്കുന്നത് വരെ ഉമ്മന്‍ചാണ്ടിക്ക് ആശ്വാസമാണ്. കാരണം ഒന്‍പതാംതീയതി മുതല്‍ റിപ്പോര്‍ട്ടിലെ പീഡന വിവരങ്ങള്‍ ഫെയിസ്ബുക്കിലും വാട്‌സാപ്പിലും അടക്കും ഒഴുകി നടക്കും. ഇത് ലോകം മുഴുവനുള്ള മലയാളികള്‍ വായിച്ച് ആനന്ദം കൊള്ളുകയോ, ലജ്ജിക്കുകയോ ചെയ്യും.
https://www.facebook.com/Malayalivartha


























