ലഹരിക്കെതിരെ സർക്കാരിനൊപ്പം കൈകോര്‍ത്ത് കോഹ്ലി ;വർണ്ണാഭമായ ചടങ്ങിൽ അമ്പരന്ന് ഇന്ത്യൻതാരങ്ങൾ

വലിച്ചെറിയാം നമുക്ക് ലഹരിയെ. മയക്കുമരുന്ന് ഉപേക്ഷിച്ച് ക്രിക്കറ്റ് കളിക്കാം. ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്ലിയുടെ പ്രതിജ്ഞ നെഞ്ചിലേറ്റി മലയാളികള്‍ ഒന്നടങ്കം ഏറ്റുപറഞ്ഞു.തോരാതെ പെയ്യുന്ന മഴയൊന്നും കൂസാതെ പ്രതിജ്ഞയെടുക്കാന്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത് ആയിരങ്ങള്‍. താരപ്രഭയില്‍ സ്റ്റേഡിയം മിന്നിമറിഞ്ഞപ്പോള്‍ ആവേശത്തില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് കളിയുടെ റിഹേഴ്സലായിത്.
ലഹരിക്കെതിരെ കേരള പൊലീസിെന്റ 'യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്സ്' പരിപാടിക്കാണ് താരങ്ങളെത്തിയത്. താരങ്ങളെത്തും മുമ്പേ ഗാലറി നിറഞ്ഞു കവിഞ്ഞു. കൃത്യം 3.20ന് ഗാലറി ഇളകി മറിയാന്‍ തുടങ്ങി. കോഹ്ലി, കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഉള്‍പ്പെടുന്ന താരങ്ങളെത്തുന്നു. ഗാലറിയിലേക്ക് കൈകാണിച്ച് താരങ്ങളുടെ വിജയ ആംഗ്യം കൂടിയായപ്പോള്‍ ആവേശം വാനോളമുയര്‍ന്നു. ആര്‍പ്പുവിളികളും കൈയടിയും സ്റ്റേഡിയത്തില്‍ സൃഷ്ടിച്ചത് ക്രിക്കറ്റുല്‍സവം. മലയാളി ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസണ്‍, ബേസില്‍ തമ്ബിയും തൊന്നുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മൈതാനത്തിലെത്തി. മുഖ്യമന്ത്രി കൈമാറിയ ദീപശിഖ മൈതാനം ചുറ്റിയെത്തിയപ്പോള്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഫുട്ബാള്‍ താരം ഐ. എം. വിജയന്‍ ദീപം തെളിയിച്ചു. ജീവിതത്തില്‍ ലഹരിയെ അകറ്റി നിറുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിജ്ഞ വിരാട് കോഹ്ലി ചൊല്ലികൊടുത്തു. മുഖ്യമന്ത്രി ഉള്‍പ്പടെ വേദിയിലും മൈതാനത്തുമുള്ളവര്‍ ഏറ്റുചൊല്ലി.
തുടര്‍ന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നൃത്തവും കോളജ് വിദ്യാര്‍ഥികളുടെ പ്രത്യേക കലാപരിപാടികളും. തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക പോസ്റ്റല്‍ കവര്‍ ഇന്ത്യന്‍ ടീം അംഗങ്ങളും മുഖ്യമന്ത്രിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുള്ള മെമേന്റാ മുഖ്യമന്ത്രി നല്‍കി. വര്‍ണ ബലൂണുകള്‍ കുട്ടികള്‍ വാനിലേക്ക് പറന്നുയര്‍ന്നതോടെ വെറും 40മിനിറ്റ് നീണ്ട ചടങ്ങുകള്‍ക്ക് ഉജ്വല പരിസമാപ്തിയായി.വിദ്യാര്‍ഥികള്‍ ലഹരി ഉല്‍പന്നങ്ങള്‍ക്ക് അടിമകളാകാതെ കായികരംഗത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷെന്റ സഹകരണത്തോടെ കേരള പോലീസ് ആണ് പരിപാടി സംഘടിപ്പിച്ചത്. ഡി.ജി.പി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി ബി. സന്ധ്യ, െഎ.ജി മനോജ് എബ്രഹാം തുടങ്ങി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
https://www.facebook.com/Malayalivartha


























