തോമസ് ചാണ്ടിക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാം; ചെറുവിരലല്ല, തലയിളകുന്നു

മാര്‍ത്താണ്ഡം കായല്‍ കയ്യേറിയ മന്ത്രി തോമസ് ചാണ്ടിക്ക് ഭൂ സംരക്ഷണ നിയമപ്രകാരം മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും അന്‍പതിനായിരം രൂപ പിഴയും നല്‍കാമെന്ന് ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. മന്ത്രി നടത്തിയത് കടുത്ത നിയമലംഘനമാണ്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിംഗ് സ്ഥലവും റോഡും അനധികൃതമായി നിലംനികത്തി ഉണ്ടാക്കിയതാണ്. ഇവ പൊളിച്ച് നീക്കാന്‍ ഉത്തരവിടണം. പ്രാദേശിക ഭരണകൂടത്തിന്റെ പോലും അനുമതിയില്ലാതെ നിര്‍മിച്ച വലിയകുളം സീറോ ജെട്ടി റോഡ് പൂര്‍വസ്ഥിതിയിലാക്കണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിലംനികത്തിയ സമയത്തെ കളക്ടര്‍ എന്‍ പത്മകുമാറിനെതിരെയും ആര്‍ഡിഒയ്‌ക്കെതിരെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഗുരുതര പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുണ്ട്. റിസോര്‍ട്ടിന് മുന്നില്‍ ടാറിംഗ് അവസാനിക്കുന്ന, വലിയകുളം സീറോജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ഗുരുതര നിയമലംഘനമുണ്ട്. വെറും രണ്ടര മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന ബണ്ടാണ് 12 മീറ്റര്‍ വീതിയില്‍ നികത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1963ലെ ഭൂ പരിഷ്‌ക്കരണ നിയമപ്രകാരം കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷി ചെയ്യാന്‍ നല്‍കിയ ഭൂമി വാങ്ങി നികത്തിയാണ് മന്ത്രി നിയമലംഘനം നടത്തിയത്. ഇതില്‍ ഇനി 42 പ്‌ളോട്ടുകളുണ്ട്. അത് നികത്തുമെന്ന് കഴിഞ്ഞയാഴ്ച മന്ത്രി തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു.
തോസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെ പേരിലുള്ള ഭൂമി മന്ത്രി നേതൃത്വം നല്‍കുന്ന വാട്ടര്‍ വേള്‍സ് ടൂറിസം കമ്പനിയാണ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കരമാര്‍ഗ്ഗം റിസോര്‍ട്ടിലെത്തുന്നതിന് വേണ്ടിയാണ് അനധികൃതമായി ഭൂമി നികത്തിയത്. പുറം ബണ്ട് നിര്‍മ്മാണത്തിനെന്ന പേരിലാണ് പാര്‍ക്കിംഗ് സ്ഥലം ഉണ്ടാക്കിയത്. പക്ഷെ, ഇത് പുറംബണ്ടല്ലെന്നും ഇറിഗേഷന്‍ വകുപ്പ് ഗുരുതര വീഴ്ച വരുത്തിയെന്നും പുറംതോടും നികത്തിയെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു. നികത്തി ഉണ്ടാക്കിയ പാര്‍ക്കിംഗ് ഏരിയയും റോഡും പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഉപഗ്രഹ ചിത്രങ്ങള്‍ കിട്ടണമെന്നും കളക്ടര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























