Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

അഞ്ച് പേര്‍ ഒരുമിച്ച് സിനിമാസ്റ്റൈലില്‍ നടത്തിയ ഓണ്‍ലൈന്‍ പെണ്‍ വാണിഭത്തില്‍ സംഭവിച്ചത്

06 NOVEMBER 2017 10:23 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

അഞ്ച് യുവാക്കള്‍ ഒന്നിച്ചപ്പോള്‍ എളുപ്പത്തില്‍ പണം ഒപ്പിക്കാനുള്ള വഴിയായി പെണ്‍വാണിഭത്തെ കണ്ടപ്പോള്‍ അത് വളരെ അധികം തഴച്ചുവളര്‍ന്നു. ഇതിലൂടെ ധാരാളം ബന്ധങ്ങളും കൈനിറയെ പണവും അവരെ തേടിയെത്തി. എന്നാല്‍ പണം കുമിഞ്ഞു കൂടിയതോടെ അവരില്‍ ഒരാള്‍ വില്ലനായി മാറി. ആ വില്ലനെ എല്ലാവരും കൂടി ഇല്ലായ്മ ചെയ്തത് വളരെ വിദഗ്ധമായിരുന്നു. സിനിമാകഥയെ പോലും വെല്ലുന്നതായിരുന്നു ഇവരുടെ ജീവിതം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലിലായിരുന്നു ഈ കൂട്ടുകെട്ട് തുടങ്ങുന്നത്. നാല് പേരടങ്ങുന്ന സംഘത്തിലുണ്ടായിരുന്നത് മലയിന്‍കീഴ് അരുവിപ്പാറ വിറക് വെട്ടിക്കോണം സ്വദേശി അഭിലാഷ് (31), വെമ്പായം തേക്കട കൊച്ചാലുംമൂട് കിഴക്കതില്‍ വീട്ടില്‍ ദീപക് (27), ആറ്റിപ്ര കൃതിക ഭവനില്‍ ഹരിലാല്‍ (37) എന്നിവരാണ് ജയിലില്‍ കണ്ടുമുട്ടിയത്. ജയിലിലെ സൗഹൃദം വെളിയിലും തുടര്‍ന്നതോടെ ഓണ്‍ലൈന്‍ പെണ്‍വാണിഭം എന്ന പുതിയ ബിസിനസ്സ് ആരംഭിക്കുകയായിരുന്നു മൂവരും ചെയ്തത്. ഇതിലേക്ക് ദീപക്കിന്റെ സുഹൃത്തായ ആക്കുളം മടത്തുവിള ലൈനില്‍ ഷാഹിര്‍ (19) വന്നതോടെ ടീം അങ്ങ് കൊഴുത്തു. ഓണ്‍ ലൈന്‍ ഇടപാടായതിനാല്‍ അക്കാലത്തൊന്നും ഇവര്‍ പിടിക്കപ്പെട്ടിരുന്നില്ല.

ജീവിതം അടിപൊളിയായി പോകുന്നതിനിടക്കാണ് ബിസിനസ് ഒന്ന് വിപുലീകരിക്കണം എന്ന് നാല് പേര്‍ക്കും തോനുന്നത്. സിനിമ സീരിയല്‍ നടിമാര്‍ കൂടെ വന്നാല്‍ തങ്ങളുടെ ബിസിനസ് അടിച്ച് കയറുമെന്ന് പ്രതീക്ഷിച്ച് നാല് പേരും അതിനായുള്ള ശ്രമം ആരംഭിച്ചു. ഇതിനായാണ് തങ്ങളുടെ ഫേസ്ബുക്ക് ഫ്രണ്ടായ രഞ്ജുകൃഷ്ണയുമായി ബന്ധപ്പെടുന്നത്. സിനിമ രംഗത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളറെന്ന പേരിലാണ് അടൂര്‍ കടമ്പനാട് തുവയൂര്‍ ചെറുക്കാട്ട് വീട്ടില്‍ രഞ്ജുകൃഷ്ണ ഇവരോടും ബന്ധപ്പെടുന്നത്. അതിന് ശേഷം സീരിയല്‍ സിനിമ നടിമാര്‍ക്കായി രഞ്ജുവിനെ കൂട്ടാക്കി മദ്യസല്‍ക്കാരങ്ങള്‍ക്ക് ക്ഷണിച്ചും പെണ്‍കുട്ടികളെ കൂട്ടിക്കൊടുത്തും രഞ്ജുകൃഷ്ണയേയും ഇവര്‍ കൂടെകൂട്ടി.

എന്നാല്‍ അടുത്തതിന് ശേഷമാണ് രഞ്ജുവിന് സിനിമ സീരിയല്‍ രംഗത്ത് യാതൊരു പരിചയവും ഇല്ലെന്ന് ഇവര്‍ക്ക് മനസ്സിലാവുന്നത്. എന്നാല്‍ കൂട്ടത്തില്‍ കയറിയവനെ ഇറക്കി വിടാന്‍ സുഹൃത്തുക്കള്‍ തയ്യറായിരുന്നില്ല. തങ്ങളുടെ കൂടെ കൂടാന്‍ ക്ഷണിച്ചപ്പോള്‍ ഒന്നും നോക്കാതെ രഞ്ജു കൂടെ ചേരുകയായിരുന്നു. തന്റെ ആഗ്രങ്ങള്‍ക്ക് ഇവര്‍ നല്ല കൂട്ടാണ് എന്ന് രഞ്ജു അവിടെ കരുതുകയായിരുന്നു. അതോട് കൂടെ വീട്ടുകാരുമായി ഉടക്കിപ്പിരിയുകയും ചെയ്തതോടെ നിയന്ത്രണങ്ങളില്ലാത്ത ജീവിതമായിരുന്നു രഞ്ജു നയിച്ചത്. ഇതിനിടയിലാണ് കൂട്ടത്തിലൊരാളുടെ മകനെ രഞ്ജു പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്നത്. അടുത്ത ദിവസങ്ങളിലായി ഇവരുടെ തന്നെ വനിതാ സുഹൃത്തിന്റെ മകളെയും ഇയാള്‍ പീഡിപ്പിച്ചു. എന്നാല്‍ കുട്ടികള്‍ തങ്ങള്‍ക്കേറ്റ പീഡനം വീട്ടുകാരോട് പറഞ്ഞതോടെ രഞ്ജുവും കൂട്ടുകാരും തമ്മില്‍ തെറ്റി. വിഷയം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തപ്പോള്‍ പൊലീസ് കേസാവുകയും രഞ്ജു മുങ്ങുകയും ചെയ്തു.

എന്നാല്‍ ഇവിടെ രഞ്ജു ചെയ്ത തെറ്റിന് മരണശിക്ഷ വിധിക്കാന്‍ കൂട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അവന്‍ കുറ്റ സമ്മതം നടത്തിയതിന് ശേഷം മാത്രം കൊലപാതകം നടത്തിയാല്‍ മതി എന്നാണ് ഒടുവില്‍ തീരുമാനിച്ചത്. ഒടുവില്‍ രഞ്ജു മെഡിക്കല്‍ കോളജ് പരിസരത്തെ ലോഡ്ജിലുണ്ട് എന്ന് മനസ്സിലാക്കിയ നാലുപേരും ഏഴുമാസങ്ങള്‍ക്ക് മുമ്പ് ഏപ്രില്‍ 24ന് രാത്രി രഞ്ജു തങ്ങുന്ന ലോഡ്ജിലെത്തുകയായിരുന്നു.

എന്നാല്‍ ദേഷ്യം ഒന്നും പ്രകടിപ്പിക്കാതെ സൗഹാര്‍ദ്ധത്തിലായിരുന്നു മൂന്ന് പേരും ഇടപെട്ടത്. തുടര്‍ന്ന് നാലു പേരും ചേര്‍ന്ന് മദ്യ സല്‍ക്കാരം നത്താന്‍ തീരുമാനിച്ചു. ഇതിനായി താഴെ പാര്‍ക്ക് ചെയ്തിരുന്ന ഇയോണ്‍ കാറിലേക്ക് രഞ്ജുവുമായെത്തിയ സംഘം കാറിലിരുന്ന് ആദ്യം മദ്യപിച്ചു. രണ്ട് പെഗ് വീതം അകത്തായതോടെ ഭക്ഷണം കഴിക്കാനെന്ന പേരില്‍ രാത്രി 9 മണിയോടെ അഭിലാഷിന്റെ കാറില്‍ യാത്ര ആരംഭിച്ചു.

സൗഹൃദ സംഭാഷണത്തിലൂടെ പീഡന വിവരം വീണ്ടും വീണ്ടും ചോദിച്ച് കൊണ്ടിരുന്ന സുഹൃത്തക്കളോട് മദ്യലഹരിയില്‍ താന്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് രഞജു വെളിപ്പെടുത്തി. പിന്നീട് നടന്നത് മൂന്നാം മുറ പീഡനങ്ങളായിരുന്നു. കാറിന്റെ വിന്‍ഡോ ഗഌസുകള്‍ ഉയര്‍ത്തി പാട്ടും വെച്ച് അതിവേഗം നഗരത്തില്‍ നിന്ന് പുറത്ത് കടന്ന് വട്ടപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തിറക്കി ഇരുട്ടിന്റെ മറവില്‍ രഞ്ജുവിനെ ഭീകരമായി മര്‍ധിച്ചു തുടര്‍ന്ന് വീണ്ടും കാറില്‍ കയറ്റിയ ശേഷം സംഘം രഞ്ജുവിനെ വീല്‍ സ്പാനറുപയോഗിച്ച് തലയ്ക്കടിക്കുകയും കൈകാലുകള്‍ അടിച്ചൊടിക്കുകയും ചെയ്തു.

തനിക്ക് മാപ്പ് തരണമെന്ന് രഞ്ജു ഇതിനിടയില്‍ കരഞ്ഞ് പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ സംഘം അത് കേള്‍ക്കാതെ രഞ്ജുവിനെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. ബൈപ്പാസിലൂടെയുള്ള ഓട്ടത്തിനിടെ രഞ്ജുവിനെപ്പോഴോ പ്രാണന്‍നഷ്ടമായി. ടെക്‌നോപാര്‍ക്കിന് സമീപമെത്തിയപ്പോഴാണ് രഞ്ജുമരിച്ചതായി ഇവര്‍ക്ക് മനസിലായത്.

തുടര്‍ന്ന് ബോഡി എങ്ങനെ ഒളിപ്പിക്കാം എന്നതായിരുന്നു ഇവരുടെ ശ്രമം ഇതിനായി സംഘം ദീപക്കിന്റെ ചങ്ങാതിയായ ആക്കുളം സ്വദേശി ഷാഹിറിനെ സമീപിക്കുകയായിരുന്നു.തുടര്‍ന്ന് കാറിന്റെ പിന്‍സീറ്റിലായിരുന്ന ജഡം പുറത്തിറക്കാതെ അതിനുള്ളില്‍ വച്ച് കൈകാലുകള്‍ മടക്കിയൊടിച്ച് തുണി ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി കെട്ടിയശേഷം ഡിക്കിക്കുള്ളിലാക്കുകയും കുടകിലേക്ക് പോവുകയുമായിരുന്നു.

തുടര്‍ന്ന് ആളൊഴിഞ്ഞ ഒരു സ്ഥലത്ത് റേഡരികിലെ കൊക്കയ്ക്കരികില്‍ വണ്ടി നിര്‍ത്തുകയും ഉടന്‍ ജഡം പുറത്തെടുത്ത് റോഡരികില്‍ നിന്ന് താഴ്ചയിലേക്ക് ചവിട്ടിതള്ളിയിടുകയും ചെയ്തു. ജഡം താഴ്ചയില്‍ പതിച്ചെന്നുറപ്പാക്കിയശേഷമാണ് ഇരുവരും അവിടെ നിന്ന് കേരളത്തിലേക്ക് തിരിച്ചത്. ഒടുവില്‍ മൃദദേഹം കണ്ടെത്തിയ ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സംഘത്തെ കുടുക്കുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (39 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (54 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends