സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ തുടരന്വേഷണം ആകാമെന്ന് നിയമോപദേശം

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ തുടരന്വേഷണം ആകാമെന്ന് നിയമോപദേശം. സുപ്രീം കോടതി മുന്‍ ജഡ്ജ് അരിജിത് പസായത്ത് ആണ് നിയമോപദേശം നല്‍കിയത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ മാസം 9ന് നിയമസഭയില്‍ വയ്ക്കാനിരിക്കെയാണ് നിയമോപദേശം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലുള്ള സ്വാധീനം ഉപയോഗിച്ച് സരിതയും ബിജു രാധാകൃഷ്ണനും തട്ടിപ്പ് നടത്തിയെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച നാല് ഭാഗമുള്ള റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. സോളാര്‍ കേസ് അന്ന അന്വേഷിച്ച അന്വേഷണ സംഘത്തെയും പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടുകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അവഗണിച്ചു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് നിലവിലെ നിയമങ്ങള്‍ അപര്യാപ്തമാണ് തുടങ്ങിയ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ട്. തട്ടിപ്പ് നടത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം വേണമെന്ന ശിപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍, ശിപാര്‍ശകള്‍, അഡ്വക്കേറ്റ് ജനറല്‍, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരുടെ ഉപദേശങ്ങള്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് തുടങ്ങിയവയാണ് ജസ്റ്റിസ് അരിജിത് പസായത്തിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിയമോപദേശം നല്‍കിയത്.
കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്കെതിരെ മാനഭംഗക്കേസ് എടുക്കണമെങ്കില്‍ സര്‍ക്കാര്‍ വാദിയാകണം. വാദിയാകാന്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും വിസമ്മതിച്ചതോടെയാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
https://www.facebook.com/Malayalivartha


























