Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ട്വന്റി 20 പോലെ മഴയും.... മലയാളികളുടെ പ്രതീക്ഷയ്ക്ക് മേല്‍ കരിനിഴലായി കരിമേഘങ്ങള്‍; മത്സരം നടക്കുമെന്ന് ഉറച്ച് വിശ്വസിച്ച് മലയാളികള്‍; കാലാവസ്ഥ പ്രവചനങ്ങള്‍ മഴയ്ക്കനുകൂലം 

07 NOVEMBER 2017 08:42 AM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള അന്താരാഷ്ട്ര ട്വന്റി20 മത്സരം നടക്കണേയെന്ന പ്രാര്‍ത്ഥനയോടെയാണ് മലയാളികള്‍. മത്സരം നടക്കാതിരുന്നാല്‍ മലയാളികളുടെ ദീര്‍ഘനാളത്തെ പ്രതീക്ഷകളാണ് ഒലിച്ച് പോകുന്നത്. ഒപ്പം കളികാണാന്‍ ചെലവഴിച്ച പണവും. പിച്ച് അത്രുഗ്രനാണെങ്കിലും ഔട്ട് ഫീല്‍ഡില്‍ പ്രശ്‌നങ്ങള്‍ ഏറെയുണ്ട്. ഇന്ന് മഴ ഇനി പെയ്യാതിരിക്കുക. ഇതിനൊപ്പം നല്ല വെയിലും. ഇതു മാത്രമേ തിരുവനന്തപുരത്ത് കളി യാഥാര്‍ത്ഥ്യമാക്കൂ. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്നും കനത്ത മഴയ്ക്കാണ് സാധ്യത.

അങ്ങനെ വന്നാല്‍ കോലിപ്പടയുടെ കളി നേരില്‍ കാണാനുള്ള അനന്തപുരിക്കാരുടെ മോഹം പൊലിയും. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ രാത്രി ഏഴ് മുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്ന് മത്സര പരമ്പരയിലെ അവസാന ട്വന്റി20. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡും ജയിച്ചതോടെ കാര്യവട്ടത്തെ മത്സരത്തിന് ഫൈനലിന്റെ പരിവേഷമാണ്. അതുകൊണ്ട് തന്നെ മഴയെത്തിയാല്‍ പരമ്പര സമനിലയിലുമാകും.

മഴ പെയ്താല്‍ മിനിട്ടുകള്‍ക്കുള്ളില്‍ പിച്ച് കവര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. മഴവെള്ളം കെട്ടിനില്‍ക്കാത്ത ശാസ്ത്രീയമായ ഡ്രെയിനേജ് സൗകര്യവും നിര്‍മ്മാണവുമാണ് സ്‌റ്റേഡിയത്തിന്റേത്. ഔട്ട് ഫീല്‍ഡിലെ നനവ് മാറ്റാനായി അത്യാധുനികമായ മൂന്ന് സൂപ്പര്‍ സോഫറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കളിക്കിടയില്‍ മഴപെയ്യുകയാണെങ്കില്‍ തോര്‍ന്നശേഷം ഔട്ട്ഫീല്‍ഡ് ഉണക്കിയെടുക്കാന്‍ 15 മിനിട്ടിനകം കഴിയും. ഇതൊക്കെയാണ് കാര്യങ്ങളെങ്കിലും ഗ്രൗണ്ടിലെ ഈര്‍പ്പം വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ മത്സരം നടക്കുമോ എന്ന് ആര്‍ക്കും ഉറപ്പ് പറയാനാകില്ല. എല്ലാം മാച്ച് റഫറിയാകും തീരുമാനിക്കുക.

മത്സരസമയത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മഴ തോര്‍ന്നുനിന്നാല്‍ കളിനടത്താന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്‍. 29 വര്‍ഷത്തിനുശേഷം തലസ്ഥാന നഗരത്തിലെത്തുന്ന അന്താരാഷ്ട്ര മത്സരത്തെ ആവേശപൂര്‍വമാണ് ആരാധകര്‍ വരവേറ്റിരിക്കുന്നത്. 42000 ഓളം പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയത്തിലെ ടിക്കറ്റുകള്‍ എല്ലാം ദിവസങ്ങള്‍ക്ക് മുന്നേ വിറ്റഴിഞ്ഞിരുന്നു. 

മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കുകയാണെങ്കില്‍ ടിക്കറ്റിന്റെ തുക ബി.സി.സി.ഐ തിരിച്ചു നല്‍കും. പക്ഷെ കളി കാണാന്‍ വേണ്ടി ചെലവഴിച്ച ആയിരക്കണക്കിന് രൂപയ്ക്ക് ആര് സമാധാനം പറയും. 

കനത്ത സുരക്ഷയിലാണ് മത്സരം നടക്കുക. എങ്ങും അതീവ സുരക്ഷയാണ്. ടിക്കറ്റോ പാസോ ഇല്ലാതെ ആരെയും സ്‌റ്റേഡിയത്തിലേക്ക് കടത്തിവിടില്ല. പഌാര്‍ഡുകള്‍, കൊടി തോരണങ്ങള്‍, വടി തുടങ്ങിയവയൊന്നും കൊണ്ടുവരാനാവില്ല. മൊബൈല്‍ ഫോണ്‍ കൈയില്‍ കരുതാം. കനത്ത സുരക്ഷാപരിശോധനയ്ക്ക് ശേഷമേ സ്‌റ്റേഡിയത്തിലേക്ക് കയറാനാവൂ. വൈകിട്ട് നാല് മുതല്‍ സ്‌റ്റേഡിയത്തിലേക്ക് കടത്തിവിടും.

ഇന്ത്യ ടെസ്റ്റിലെ ഒന്നാം റാങ്കുകാരാണെങ്കില്‍ ന്യൂസിലന്‍ഡ് ട്വന്റി 20യിലെ ഒന്നാംസ്ഥാനക്കാരായിരുന്നു. ഡല്‍ഹിയില്‍ ഇന്ത്യയുമായുള്ള ആദ്യ ട്വന്റി 20 ക്കുശേഷം അവരുടെ ഒന്നാം റാങ്ക് നഷ്ടമാവുകയും ചെയ്തു. എന്നാല്‍ രാജ്‌കോട്ടിലെ വിജയത്തോടെ റാങ്ക് തിരിച്ചുപിടിക്കാനുള്ള സാധ്യത തെളിയിക്കുകയും ചെയ്തു. കാര്യവട്ടത്ത് കിവികളാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് വീണ്ടും ഒന്നാം റാങ്കിന്റെ തിളക്കവുമുണ്ടാകും. ഇന്ത്യ ഐ.സി.സി ട്വന്റി 20 റാങ്കിംഗില്‍ മൂന്നാംസ്ഥാനത്താണ്. ഏകദിനത്തില്‍ രണ്ടാമതും. അങ്ങനെ കരുത്തരുടെ മത്സരമാണ് നടക്കാന്‍ പോകുന്നത്. പക്ഷേ മഴയാണ് തടസ്സം.

ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിദ്ധ്യം ശ്രേയസ് അയ്യര്‍ ഡല്‍ഹിയില്‍ നടന്ന ആദ്യ ട്വന്റി 20യില്‍ത്തന്നെ ടീമിലുണ്ടായിരുന്നുവെങ്കിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫസ്റ്റ് ഡൗണ്‍ പൊസിഷനിലാണ് രാജ്‌കോട്ടില്‍ കൊഹ്‌ലി ശ്രേയത്തിനെ അരങ്ങേറ്റത്തിനയച്ചത്. രണ്ടാം ഓവറില്‍ത്തന്നെ ക്രീസിലെത്തിയിട്ടും ശ്രേയസിന് അരങ്ങേറ്റം അത്യുജ്വലമാക്കാന്‍ കഴിഞ്ഞില്ല. 21 പന്തില്‍ 23 റണ്‍സേ നേടാനായുള്ളൂ. തെറ്റായ ഷോട്ട് സെലക്ഷനാണ് ശ്രേയസിന് വിനയായത്. ആദ്യ മത്സരത്തിന്റെ സമ്മര്‍ദ്ദം മാറ്റിവച്ച് ശ്രേയസിന് കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കേണ്ടിവരും. മലയാളികള്‍ ശ്രേയസിന്റെ മികച്ച പ്രകടനത്തിനായാണ് കാത്തിരിക്കുന്നത്.

ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിന് ഒരുങ്ങുന്ന പിച്ചാണ് കാര്യവട്ടത്തേത്. ബാറ്റിംഗിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. രണ്ടാം ഇന്നിങ്‌സില്‍ സ്പിന്നമാര്‍ക്ക് സഹായകമാകാനും സാദ്ധ്യതയുണ്ട്. നിര്‍ണായക ഘടകമാണ് ടോസ്. സ്പിന്നര്‍മാരെ വിശ്വാസമുണ്ടെങ്കില്‍ ടോസ് കിട്ടുന്ന ടീം ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കാന്‍ സാദ്ധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (38 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (53 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends