സ്ത്രീകളോട് മെസഞ്ചറില്‍ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പുരോഹിതന്‍ നടത്തുന്ന ചാറ്റിന്റെ വിവരങ്ങള്‍ പുറത്ത്...

സ്ത്രീകളോട് മെസഞ്ചറില്‍ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് മെത്രാൻ കക്ഷി വിഭാഗത്തിലെ ഓര്‍ത്തഡോക്‌സ് പുരോഹിതന്‍ നടത്തുന്ന ചാറ്റിന്റെ വിവരങ്ങള്‍ പുറത്ത്. യുവ പുരോഹതനെതിരെ വ്യാപക പരാതിയാണ് സഭയില്‍ നിന്ന് ഉയരുന്നത്. ആലപ്പുഴയിലെ പ്രശസ്ത പള്ളിയിലെ വികാരിയ്ക്കെതിരെയാണ് പരാതികൾ ഉയരുന്നത്.
ചാറ്റിലൂടെ ചിത്രങ്ങള്‍ വേണമെന്ന് ഒരു യുവതിയോട് അച്ചന്‍ ആവശ്യപ്പെടുന്നതും തുടര്‍ന്നുള്ള ചാറ്റുമാണ് പുറത്തു വന്നത്. സാധാരണ ചിത്രമല്ല ന്യൂഡ് തന്നെ വേണമെന്ന് അച്ചന്‍ ആവശ്യപ്പെടുന്നു.
സ്ഥിരം ശല്യക്കാരനായ പുരോഹിതനെതിരെ മുൻപും പരാതികൾ ഉണ്ടായിരുന്നുവെന്ന് സഭാ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. കോട്ടയെത്തെ കുരിശു പള്ളിയിൽ അനൗദ്യോഗികമായി സന്ദർശനം നടത്തിയിരുന്ന അച്ചൻ പള്ളിയിലെ ശുശ്രൂഷകരായ യുവാക്കളോട് നമ്പർ വാങ്ങുന്നതും അവർക്ക് മൊബെലിലേക്ക് അശ്ലീല ചിത്രങ്ങൾ അയക്കുന്നതും പതിവായിരുന്നു എന്ന് ആരോപണം ഉണ്ട്.
ഈ സംഭവം കുട്ടികളുടെ രക്ഷിതാക്കളുടെ അറിവിലെത്തുകയും അവർ അത് സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് കാതോലിക്കാ ബാവ നേരിട്ട് ഇടപെട്ട് പുരോഹിതനെ പള്ളിയിൽ പോവുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു എന്നാണ് വിവരം.

https://www.facebook.com/Malayalivartha


























