Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ആയിരങ്ങള്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്ന് നല്‍കിയ മലപ്പുറത്തെ ഇസ്ലാഹിയ സ്‌കൂളിലെ ആ പഴയ കണക്കുടീച്ചര്‍ക്ക് ശിഷ്യരുടെ പാരിതോഷികം...

07 NOVEMBER 2017 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

ആയിരങ്ങള്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം നല്‍കിയ അധ്യാപിക താമ്പാനൂര്‍ പരിസരത്ത് ഭിക്ഷയാചിക്കുന്നത് എന്തിനാണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് കേരളം തേടുന്നത്. കഴിഞ്ഞ ദിവസം വിദ്യയെന്ന യുവതിയിട്ട ഫേയ്‌സ് ബുക്ക് പോസ്റ്റ് വൈറലായതോടെയാണ് മലപ്പുറത്ത് ഏറെ കാലമുണ്ടായിരുന്ന വല്‍സയെന്ന ടീച്ചറെ കുറിച്ച് കേരളം ചര്‍ച്ചചെയ്യുന്നത്. മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ കണക്കു ടീച്ചറായ വത്സല എന്തുകൊണ്ട് തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ ഭിക്ഷയാചിക്കുന്നുയെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഒരു മകനുള്ള പെന്‍ഷന്‍ കൈപ്പറ്റുന്ന ടീച്ചര്‍ക്ക് എന്തുപ്പറ്റിയെന്ന് സോഷ്യല്‍ മീഡിയ ചെദിച്ചു. ഇതുകണ്ട സബ്കളക്ടര്‍ നേരിട്ട് ആ ടീച്ചറുടെ അടുത്തെത്തി എല്ലാ സഹായവും ചെയ്തു.

കുടുംബശ്രീ ഉദ്യോഗസ്ഥ എം.ആർ.വിദ്യ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട് മണിക്കൂറുകൾക്കകം, അത് തങ്ങളുടെ പൂർവാദ്ധ്യാപിക വത്സല ആണെന്ന് മലപ്പുറത്തുകാർ തിരിച്ചറിഞ്ഞു. ഒടുവിൽ വിദ്യതന്നെ വത്സലയെ കണ്ടെത്തി സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. തങ്ങളുടെ അധ്യാപികയെ കാണാൻ പഴയ വിദ്യാർഥികൾ ഒറ്റയ്ക്കും കൂട്ടായും തിരുവനന്തപുരത്തേക്ക് തിരിച്ചിരിക്കുകയാണ്. ഏറെപ്പേർ അഭിനന്ദനമറിയിച്ചപ്പോൾ വിദ്യ ഫെയ്സ്ബുക്കിൽ കുറിച്ചു, ‘സത്യമായും ഇതിന് അവകാശി ഞാനല്ല. നന്മ നിറഞ്ഞ അധ്യാപികയ്ക്ക് അവരുടെ ശിഷ്യഗണം നൽകുന്ന പാരിതോഷികം’


വിദ്യയുടെ പോസ് ഇങ്ങനെയാണ്….

ഇന്നു രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഒരു സുഹൃത്തിനേയും കാത്ത് നില്ക്കുകയായിരുന്നു. മുഷിഞ്ഞ വസ്ത്രത്തില്‍ ഭ്രാന്തിയെന്നുറപ്പിക്കാവുന്ന രൂപത്തോടെ ഒരു സ്ത്രീ എന്റെ തൊട്ടടുത്തുണ്ട്. തുണിക്കഷണങ്ങളും വെള്ള കുപ്പികളും കുത്തിനിറച്ച ഏതാനും കവറുകള്‍ താഴെ. അടുത്തു നിന്ന മരത്തില്‍ നിന്നും കൊമ്പുകള്‍ പതിയെ താഴ്ത്തി ഒരില പോലും മുറിഞ്ഞു വീഴാത്ത സൂക്ഷ്മതയോടെ അതില്‍ നില്‍ക്കുന്ന ചെറിയ കായ പറിച്ചു കഴിക്കുന്നു. ‘വിശക്കുന്നുണ്ടോ?’ ഞാന്‍ ചോദിച്ചു.ഇങ്ങനെയാണ് വിദ്യാ എംആര്‍ കാര്യങ്ങള്‍ വിശദീകരിച്ചു തുടങ്ങിയത്. പിന്നീട് അറിഞ്ഞത് ഞെട്ടിക്കുന്ന കഥയും.

തിരുവനന്തപുരത്തെ തിരക്കേറിയ തമ്പാനൂരില്‍ ഭിക്ഷ യാചിക്കുന്നത് മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായിരുന്ന വല്‍സ എന്നു പേരുള്ള ടീച്ചര്‍. ഇവര്‍ പറയുന്നത് ശരിയാണോ എന്ന് അറിയാന്‍ വിവരങ്ങള്‍ ഫോട്ടോ സഹിതം വിദ്യ ഫെയ്‌സ് ബുക്കിലിട്ടു. പിന്നെ നിലയ്ക്കാത്ത കോള്‍ വിളിയായിരുന്നു. മലപ്പുറത്തുള്ളവര്‍ ഈ ടീച്ചറെ തിരിച്ചറിഞ്ഞു. അവര്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് സാക്ഷ്യപ്പെടുത്തലും എത്തിക്കഴിഞ്ഞു.

വല്‍സല ടീച്ചര്‍ ഇസ്ലാഹിയയിലെ ടീച്ചര്‍ ആയിരുന്നു. ഞങ്ങളുടെയൊക്കെ സഹപ്രവര്‍ത്തകയുമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവിനും മോനുമൊപ്പം തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിലേക്ക് പോയതാണ് എല്ലാവരോടും യാത്ര പറഞ്ഞ് സന്തോഷത്തോടെ ടീച്ചര്‍…. അത്രയേ ഞങ്ങള്‍ മലപ്പുറത്തുകാര്‍ക്ക റി യൂ…… എങ്ങനെ ഈ അവസ്ഥയിലെത്തിയെന്ന് യാതൊരറിവുമില്ല……. ഞങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കാന്‍ ശ്രമിക്കും. നന്ദി ഈ പോസ്റ്റിന്….. വിവിധ കുട്ടികള്‍ക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്. സ്‌ക്കൂളുമായി സഹപ്രവര്‍ത്തകരുമായി ബന്ധപ്പെടട്ടെ….ഇങ്ങനെ ഒരു കമന്റാണ് വിദ്യയുടെ പോസ്റ്റിന് താഴെ എത്തിയത്. ഇത് കണ്ടതോടെ തിരുവനന്തപുരത്തെ അമ്മയെ കണ്ടെത്താന്‍ വിദ്യ തീരുമാനിക്കുകയായിരുന്നു. അതിനുള്ള ശ്രമത്തിലുമാണ്. സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ഇത് സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

റെയില്‍വേ സ്റ്റേഷനില്‍ കണ്ട ഭിക്ഷക്കാരിയില്‍ ചില സംശയങ്ങള്‍ വിദ്യയ്ക്ക് തോന്നിയിരുന്നു. അതുകൊണ്ട് മാത്രമാണ് അവരിലേക്ക് ശ്രദ്ധ പതിഞ്ഞത്. വിശക്കുന്നുണ്ടോ എന്ന ചോദ്യത്തിലൂടെയാണ് അവരുമായി അടുക്കാന്‍ ശ്രമിച്ചത്. വിശപ്പില്ലെന്നായിരുന്നു മറുപടി. ‘കഴിക്കാന്‍ വല്ലതും വേണോ?’ ആ കണ്ണുകള്‍ പെട്ടെന്നൊന്നു തിളങ്ങി. ‘കയ്യിലുണ്ടോ ‘ അവര്‍ വണ്ടിക്കു മുന്നിലിരുന്ന ഹെയര്‍ ഓയില്‍ പായ്ക്കറ്റിലേയ്ക്കു നോക്കി. ‘അമ്മ ഇവിടെ തന്നെ നില്‍ക്കണം. ഞാന്‍ പോയി വാങ്ങി വരാം.’ ‘അതങ്ങു ദൂരെ പോണ്ടേ ”വിശക്കുമ്പോള്‍ ദൂരം നോക്കണോ. പോയേക്കല്ലേ. ഞാനിപ്പം വരും.’ഇതായിരുന്നു വിദ്യ നല്‍കിയ ഉറപ്പ്. കുറച്ചു മാറി ആദ്യം കണ്ട ഹോട്ടലിലെത്തി ഇഡലി വട വാങ്ങി തിരിച്ചെത്തി. വളരെ സൂക്ഷ്മതയോടെ കൈയിലിരുന്ന ചെറിയ കുപ്പിയില്‍ നിന്ന് ആവശ്യത്തിനു മാത്രം വെള്ളമെടുത്ത് കൈ കഴുകി. സാവധാനം പൊതിയഴിച്ച് രണ്ടെണ്ണം കഴിച്ചു. ബാക്കി അതേ ശ്രദ്ധയോടെ കവറിനുള്ളില്‍ വച്ചു. ഇതിന് ശേഷമായിരുന്നു വിദ്യയുടെ ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചത്.

വിദ്യയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അസാമാന്യമായ ക്ഷമയോടെ അവര്‍ തുടര്‍ന്നു. മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായ വല്‍സല തന്റെ കഥ പറഞ്ഞു. എയ്ഡഡ് സ്‌കൂള്‍ ആണിത്. തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്. ഒരു മകനുണ്ട്. പെന്‍ഷന്‍ ആയിട്ട് ഏഴ് വര്‍ഷമായി. കിട്ടിയ കാശ് പോസ്റ്റാഫീസില്‍ ഇട്ടിട്ടുണ്ട്. 5000 രൂപ പെന്‍ഷനുണ്ട്അവര്‍ പറഞ്ഞു. പിന്നെങ്ങനെ ഇവിടെ ഈ രൂപത്തിലെന്ന ചോദ്യം വിദ്യയെ കുഴക്കി. അങ്ങനെ ഒരു ആശയം മനസ്സിലെത്തി. ഒരു ഫോട്ടോ എടുത്തോട്ടെ ടീച്ചറേ…എന്നായി പിന്നീടുള്ള ചോദ്യം. പഴയ വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും തിരിച്ചറിഞ്ഞാലോ? ടീച്ചറേന്നുള്ള വിളി കേട്ടതോടെ മുഖത്തു കണ്ട സന്തോഷം. അഭിമാനം ആ മുഖത്ത് വിദ്യ കണ്ടു. എടുത്തോളൂ എന്നായിരുന്നു മറുപടിയ ‘അതെ അവളും മിടുക്കിയായിരുന്നു കുഞ്ഞേ, നിന്നെപ്പോലെ. മണി പതിനൊന്നു കഴിഞ്ഞു കാണും അല്ലേ. ഞാന്‍ പോട്ടെ ‘ ഫോണില്‍ സമയം നോക്കി. കൃത്യം 11.10 ”ഇനി എങ്ങോട്ടാ ടീച്ചറെ ‘ ‘ശ്രീകണ്‌ഠേശ്വരത്ത് ‘ മുഷിഞ്ഞ കവറുകളും കൈയിലെടുത്ത് നോക്കി നില്‍ക്കേ തിരക്കിലേയ്ക്കലിഞ്ഞു ചേര്‍ന്ന വത്സ ടീച്ചര്‍.വിദ്യ പറയുന്നു.

പറഞ്ഞത് മുഴുവന്‍ സത്യമാണോന്നറിയില്ല. പക്ഷേ ഒന്നുറപ്പ് . ഇത് തെരുവിലെ ഭ്രാന്തിയല്ല. വിദ്യാസമ്പന്നയായ ഒരധ്യാപിക തന്നെയാണിവര്‍. ഈ പോസ്റ്റ് ഒരു നിമിത്തമാകട്ടെ. അവര്‍ പറഞ്ഞത് സത്യമാണെങ്കില്‍ മലപ്പുറത്തെ ഏതെങ്കിലുമൊരു വ്യക്തി ഈ അദ്ധ്യാപികയെ യോ ആ സ്‌കൂളോ തിരിച്ചറിഞ്ഞെങ്കില്‍ …ഇങ്ങനെയായിരുന്നു വിദ്യയുടെ കുറിപ്പ് അവസാനിച്ചത്. പക്ഷേ പ്രതീക്ഷയിലും വലിയ പിന്തുണയാണ് ലഭിച്ചത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വല്‍സ ടീച്ചറിന്റെ മലപ്പുറത്തെ കുട്ടികള്‍ ടീച്ചറെ തിരിച്ചറിഞ്ഞു. ഏറ്റെടുക്കാനും തയ്യാറാണ്. ഈ ടീച്ചറെ അവരെ ഏല്‍പ്പിക്കുക എന്നുള്ളത് ഇനി നമ്മള്‍ തിരുവനന്തപുരത്തുകാരുടെ കടമയാണ് . ഒന്നു ശ്രമിച്ചു കൂടേ? തമ്പാനൂര്‍ ഗണപതി ക്ഷേത്രത്തിനു സമീപം അല്ലെങ്കില്‍ 11 നു ശേഷം ശ്രീകണ്‌ഠേശ്വരം ക്ഷേത്രം. ഉറപ്പ് ടീച്ചര്‍ ഉണ്ടാകും. ഞാനും ശ്രമിക്കാം.ഇങ്ങനെയാണ് രണ്ടാമത്തെ പോസ്റ്റില്‍ വിദ്യ പ്രതീക്ഷ പങ്കുവച്ചത്. 9497060310 ഇതാണ് നമ്പര്‍. കിട്ടുന്നവര്‍ വിളിക്കണേ എന്നും വിദ്യ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (39 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (54 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends