Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

കവലപ്പെടാതെ, വീട്ടിലും പ്രസവിക്കാം

14 JULY 2014 04:14 PM IST
മലയാളി വാര്‍ത്ത.

താങ്കളുടെ ഭാര്യയോ സഹോദരിയോ വീട്ടില്‍ പ്രസവിക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടുണ്ടോ? ആലോചിക്കാന്‍ പോലും കഴിയുന്നില്ലേ? നമ്മുടെ അമ്മമാര്‍ പണ്ട്‌ വീടുകളിലാണ്‌ പ്രസവിച്ചിരുന്നത്‌. വയറ്റാട്ടികള്‍ എന്നറിയപ്പെട്ടിരുന്ന പ്രസവശുശ്രൂഷകരായിരുന്നു പ്രസവം എടുത്തിരുന്നത്‌. അതൊക്കെ ഒരു കാലം. ഇന്ന്‌ ആര്‍ക്കും വീട്ടിലെ പ്രസവത്തെക്കുറിച്ച്‌ ആലോചിക്കാന്‍ പോലും കഴിയില്ല. റിസ്‌ക്‌ തന്നെയാണ്‌ പ്രധാനകാരണം.
എന്നാല്‍ 2014 ലും വീട്ടില്‍ പ്രസവിക്കുന്നവരുണ്ട്‌. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തില്‍ 987 പേര്‍ വീട്ടില്‍ പ്രസവിച്ചു. ഇതില്‍ 314 കേസുകള്‍ വയനാട്ടിലാണ്‌. മലപ്പുറത്ത്‌ 199. പാലക്കാട്‌ 188. മറ്റു ജില്ലകളില്‍ നിന്നും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല.
പാലക്കാടും വയനാട്ടിലും ഉള്‍പ്രദേശങ്ങളിലാണ്‌ വീട്ടിലെ പ്രസവം റിപ്പേര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. ആദിവാസി മേഖലയിലാണ്‌ ഇത്‌. മലപ്പുറത്തിന്റെ സ്ഥിതി വിഭിന്നമാണ്‌. മലപ്പുറത്തെ പരമ്പരാഗത ഇസ്ലാംമത വിശ്വാസികളാണ്‌ ഇന്നും വീട്ടില്‍ പ്രസവിക്കുന്നത്‌. തങ്ങളുടെ ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ ഇവര്‍ മറ്റൊരാളെ അനുവദിക്കാറില്ല. ഓരോ കുടുംബത്തിനും പാരമ്പര്യമായി വയറ്റാട്ടികളുണ്ട്‌. ഇവര്‍ വീട്ടിലെ പേര്‍ ഏതൊരു ബുദ്ധിമുട്ടും കൂടാതെ എടുത്തുതരും. പലയിടത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. ചുരുക്കം സമയങ്ങളില്‍ പ്രശനം ഉണ്ടാകുമ്പോള്‍ ഇവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കും. എന്നാല്‍ ജീവന്‍ പോലും സാരമില്ല ആശുപത്രിയില്‍ പോകേണ്ടതില്ലെന്ന്‌ പറയുന്നവരാണ്‌ ഇവരില്‍ പലരും. പേടി തന്നെയാണ്‌ പ്രധാന കാരണം.
അതേസമയം കേരളത്തില്‍ സിസേറിയനുകളുടെ എണ്ണവും വര്‍ധിക്കുകയാണ്‌. സ്വകാര്യ ആശുപത്രികള്‍ സിസേറിയന്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന്‌ കരുതേണ്ടതില്ല. 2012 - 13 ല്‍ സംസ്ഥാനത്ത്‌ നടന്നത്‌ 1,96,611 സിസേറിയനുകളാണ്‌. ഇതില്‍ 1,43,094 എണ്ണവും സ്വകാര്യ ആശുപത്രികളിലായിരുന്നു. സ്വകാര്യ ആശുപത്രികളില്‍ നടന്ന്‌ സിസേറിയനുകളില്‍ മലപ്പുറമാണ്‌ മുന്നില്‍ നില്‍ക്കുന്നത്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ നടന്ന സിസേറിയനുകളില്‍ തിരുവനന്തപുരമാണ്‌ മുന്നില്‍.
സിസേറിയന്‍ പ്രസവം തന്നെ വേണമെന്ന്‌ പറഞ്ഞ്‌ ആശുപത്രിക്കാരെ സമീപിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ ഉന്നയിച്ചിരുന്നു. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതേ ആവശ്യവുമായി എത്തുന്നവരെ പരമാവധി നിരുത്സാഹപ്പെടുത്താറുണ്ട്‌. അങ്ങനെ വരുമ്പോള്‍ അവര്‍ സ്വകാര്യാശുപത്രി തേടിപോകാന്‍ നിര്‍ബന്ധിതരാകും. പേടിതന്നെയാണ്‌ പ്രധാന കാരണം. സ്വാഭാവിക പ്രസവമാണ്‌ നല്ലതെന്ന്‌ പ്രചരണം നടത്തുന്നുണ്ടെങ്കിലും അതൊന്നും അറിഞ്ഞിട്ടില്ലെന്നാണ്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ ചോദിക്കുന്നത്‌.
പലപ്പോഴും സിസേറിയന്‍ തിരഞ്ഞെടുക്കുന്നത്‌ പെണ്‍കുട്ടികള്‍ തന്നെയാണ്‌. സര്‍ക്കാര്‍ ആശുപത്രികളിലാണ്‌ ഇത്‌ സംഭവിക്കുന്നതെങ്കില്‍ വരുംപോരായ്‌മകള്‍ പറഞ്ഞുകൊടുക്കും. സ്വകാര്യ ആശുപത്രികളാകട്ടെ സിസേറിയന്‍ പ്രോത്സാഹിപ്പിക്കും. 50,000 മുതല്‍ ഒരു ലക്ഷം വരെയാണ്‌ ഒരു സിസേറിയനുളള ഫീസ്‌. സാധാരണ പ്രസവത്തിന്‌ 30,000 മുതല്‍ 40,000 വരെ ചെലവാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (19 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (38 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (53 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends