Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ബിജെപിയില്‍ പ്രശ്‌നങ്ങള്‍ വഷളാകുന്നു... മുരളീധരന്‍പക്ഷക്കാര്‍ക്ക് കടുത്ത അതൃപ്തി, യുവമോര്‍ച്ചയുടെ സുപ്രധാന ചുമതലയില്‍ നിന്ന് സുരേന്ദ്രനെ ഒഴിവാക്കി, ചുമതല എം.ടി. രമേശിന്, ശോഭ സുരേന്ദ്രന്‍ ബിജെപി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

08 NOVEMBER 2017 08:02 AM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

ബിജെപിയിലെ വി.മുരളീധരന്‍പക്ഷം കടുത്ത അതൃപ്തിയില്‍. വി.വി. രാജേഷിനെ പാര്‍ട്ടി പദവികളില്‍ നിന്നെല്ലാം നീക്കിയതിനു പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ യുവമോര്‍ച്ചയുടെ സുപ്രധാന ചുമതലയില്‍ നിന്നു ബിജെപി ഒഴിവാക്കി.

മുരളീധരന്‍ വിഭാഗത്തിന്റെ മുന്‍നിര നേതാക്കളാണ് ഇരുവരും. സംസ്ഥാന നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പൊടുന്നനെ ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. കെ. സുരേന്ദ്രനു പകരം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിനാണു യുവമോര്‍ച്ചയുടെ ചുമതല. ബിജെപി കേന്ദ്രനേതൃത്വവും ആര്‍എസ്എസും മാത്രമാണ് ഇക്കാര്യം മുന്‍കൂട്ടി അറിഞ്ഞത്.

മെഡിക്കല്‍ കോളജ് കോഴവിവാദത്തില്‍ മുരളീധരന്‍പക്ഷം പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ തുനിഞ്ഞ രമേശിനാണു പാര്‍ട്ടിയില്‍ ഈ സ്ഥാനക്കയറ്റം. പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം, മധ്യകേരളം എന്നിവയുടെ ചുമതലയ്ക്കു പിന്നാലെയാണു രമേശ് യുവമോര്‍ച്ചയുടെ പദവി കൂടി കയ്യാളുന്നത്. ഇതോടെ കുമ്മനം കഴിഞ്ഞാല്‍ സംഘടനാതലത്തില്‍ രണ്ടാമനായി അനൗദ്യോഗികമായെങ്കിലും രമേശ് മാറുകയായിരുന്നു.

യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന കേന്ദ്രനിര്‍ദേശം കണക്കിലെടുത്തുള്ള പുന:ക്രമീകരണമായാണ് ഇതിനെ നേതാക്കള്‍ വിശേഷിപ്പിക്കുന്നത്.ഇതൊന്നും കൂടാതെ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭ സുരേന്ദ്രന്‍ ബിജെപി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുമുണ്ട് .

സംസ്ഥാന നേതൃത്വവുമായി പൂര്‍ണമായും അകന്ന ശോഭ സുരേന്ദ്രന്‍ ഏറ്റവും ഒടുവില്‍ ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന കമ്മിറ്റിയിലും കോര്‍ കമ്മിറ്റിയിലും പങ്കെടുത്തില്ല. ദേശീയ നേതാക്കളെ വരെ പങ്കെടുപ്പിച്ച് നടത്തിയ ബിജെപിയുടെ ജനരക്ഷ യാത്രയില്‍ നിന്നും പാതി വഴിയില്‍ ശോഭ പിന്മാറുകയായിരുന്നു.

സംസ്ഥാന നേതൃത്വവുമായി പൂര്‍ണമായും അകന്നു കഴിഞ്ഞ അവര്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ തുടരുന്നത് തന്നെ ദേശീയ നേതൃത്വത്തിലുള്ള ചില നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്നും നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടുന്നത് കൂടുതല്‍ ക്ഷീണമുണ്ടാക്കുമെന്ന നിഗമനത്തിലാണ് ഇവര്‍.

മെഡിക്കല്‍ കോഴ വിവാദത്തില്‍ ഇടപാടുകാരായ പലരും ഇപ്പോള്‍ ബിജെപിയുടെ ഉന്നത സ്ഥാനങ്ങളില്‍ തുടരുന്നതായും നേതൃത്വത്തിന്റെ അനീതികള്‍ക്കെതിരെ ശബ്ദിച്ച തനിക്കെതിരെ ചില ഇല്ലാത്ത ചില വ്യാജരേഖകള്‍ ചമച്ച് അത് മാധ്യമങ്ങള്‍ക്ക് എത്തിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പുകച്ചു ചാടിക്കാന്‍ ശ്രമിക്കുന്നതിന് എതിരേയും ഇവര്‍ ദേശീയ നേതൃത്തോട് പരാതിപ്പെട്ടിട്ടുണ്ട്.

ശോഭയുടെ പരാതിയിന്മേല്‍ സംസ്ഥാന നേതൃത്വത്തിനെതിരെ നടപടിയെടുക്കാന്‍ ദേശീയ നേതാക്കള്‍ക്ക് താല്പര്യമില്ല. ശോഭയെ ഏതു വിധേനയും അനുനയിപ്പിച്ച് കൂടെ നിര്‍ത്താനാണ് ഇവരുടെ ശ്രമം. ബിജെപി നടത്തിയ ജനരക്ഷായാത്ര പാതി വഴിയില്‍ ഉപേക്ഷിച്ചതോടെയാണ് ശോഭയും നേതൃത്വവും തമ്മിലുള്ള അകല്‍ച്ച പരസ്യപ്പെടുന്നത്. യാത്ര തുടങ്ങിയ പയ്യന്നൂര്‍ മുതല്‍ തശ്ശൂര്‍ വരെയാണ് ജാഥയില്‍ ശോഭ സുരേന്ദ്രന്‍ ഉണ്ടായിരുന്നത്. 

സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ യാത്ര തുടങ്ങി സമാപിക്കുന്നത് വരെ ഇവര്‍ യാത്രയില്‍ പങ്കെടുക്കേണ്ടതായിരുന്നു. പക്ഷെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് യാത്ര മലബാര്‍ മേഖല വിട്ടപ്പോഴേക്കും ശോഭ ജാഥയില്‍ നിന്ന് പുറത്തു പുറത്തുപോകുകയായിരുന്നു.

 

കേരളത്തെ അപകീര്‍ത്തിപ്പെടുത്തി കൊണ്ട് ജാഥയില്‍ ബിജെപി നേതാക്കള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളെ പിന്തുണച്ച് സംസാരിക്കാനില്ലെന്ന നിലപാട് ഉയര്‍ത്തിയാണ് ശോഭ യാത്രയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് സൂചന. യാത്രക്കിടെ കണ്ണൂര്‍ കീച്ചേരിയില്‍ വെച്ച് ഒരു പൊലിസുകാരന്റെ ഷൂ കൊണ്ടുള്ള അറിയാതെയുള്ള ചവിട്ടേറ്റ് ശോഭ സുരേന്ദ്രന്റെ കാലിന് പരിക്കേറ്റിരുന്നു. കാലുകളിലെ രണ്ട് തള്ളവിരലുകള്‍ക്കും ഒരു ചെറുവിരലിനുമാണ് മുറിവേറ്റത്.

യാത്ര പാലക്കാട് എത്തിയപ്പോഴേക്കും മുറിവ് പഴുക്കാന്‍ തുടങ്ങിയിരുന്നു. തൃശ്ശൂരില്‍ നിന്നു യാത്ര തുടങ്ങിയതും അവര്‍ കാലിലെ പരിക്കിന് ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. യാത്രയില്‍ പിന്നീട് പങ്കെടുക്കാതിരിക്കാന്‍ ശോഭ ഇത് കാരണമായി പറയുകയായിരുന്നു. ജാഥയുടെ സമാപനച്ചടങ്ങ് നടക്കുമ്പോഴേക്കും ആരോഗ്യം വീണ്ടെടുത്തെങ്കിലും ശോഭ പങ്കെടുക്കാന്‍ തയ്യാറായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (39 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (54 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends