നിമിഷയുടെ അമ്മ ദേശിയ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടികാഴ്ച നടത്തി

മതം മാറി അഫ്ഗാനിസ്താനിലേക്ക് പോയ നിമിഷ (ഫാത്തിമ)യുടെ അമ്മ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ തൈക്കാട് ഗസ്റ്റ്ഹൗസിലാണ് കമ്മീഷന്‍ അധ്യക്ഷയെ നേരില്‍ കണ്ടു ബിന്ദു സമ്പത്ത് പരാതി നല്‍കിയത്.
മകളെ കാണാതായ സംഭവം കമീഷന്‍ അധ്യക്ഷക്ക് നല്‍കിയ പരാതി വിശദീകരിക്കുന്നുണ്ട്. മകളെ കുറിച്ച് യാതൊരു അറിവുമില്ലെന്നും കണ്ടെത്താനുള്ള അന്വേഷണം ഫലപ്രദമല്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. മകളെ കണ്ടെത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിന്ദു ആവശ്യപ്പെടുന്നു.
മകളെയും മരുമകനെയും കുഞ്ഞിനെയും തിരിച്ചു കിട്ടുമെന്ന് വിശ്വാസമുണ്ടെന്ന് ബിന്ദു കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഒരു വര്‍ഷവും അഞ്ച് മാസവും കഴിഞ്ഞിട്ടും മകളെ കുറിച്ച് യാതൊരു വിവരവുമില്ല. സംഭവത്തിന്റെ തുടക്കത്തില്‍ തന്നോടൊപ്പം നിന്നവര്‍ ഇപ്പോഴില്ലെന്നും ബിന്ദു വ്യക്തമാക്കി.
മകളും കുഞ്ഞും െഎ.എസ് തീവ്രവാദികളുടെ തടവിലാണെന്നും മോചിപ്പിച്ച് ഇന്ത്യയില്‍ തിരികെ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ബിന്ദു നേരത്തെ ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജിക്കാരിയുടെ മകള്‍ നിമിഷ (ഫാത്തിമ), ഭര്‍ത്താവ് പാലക്കാട് യാക്കര സ്വദേശി ബെക്‌സണ്‍ (ഇസ) ഇവരുടെ 10 മാസം പ്രായമായ കുഞ്ഞ് ഉമ്മുഖുല്‍സു എന്നിവര്‍ അഫ്ഗാനില്‍ െഎ.എസ് തീവ്രവാദികളുടെ തടവിലാണ്.
ബെക്‌സണുമായുള്ള വിവാഹ ശേഷമാണ് നിമിഷ മതം മാറിയത്. പിന്നീട് ഇരുവരും രാജ്യം വിട്ടു. ഇപ്പോള്‍ അഫ്ഗാനിസ്താനിലുള്ള നിമിഷയെ തീവ്രവാദികള്‍ മനുഷ്യബോംബായി ഉപയോഗിക്കുമോയെന്ന് ആശങ്കയുണ്ടെന്നും ഇവരെ രക്ഷിക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha
























