Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കുട്ടികളെ കണക്കിന്റെ എളുപ്പ വഴികള്‍ പഠിപ്പിച്ച ടീച്ചറിന് എല്ലാവരും ഉണ്ട്; പക്ഷെ എല്ലാവരും കൈയ്യൊഴിഞ്ഞ വഴി

08 NOVEMBER 2017 10:55 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ സ്വകാര്യ ദുഖമായി മാറിയ വത്സല ടീച്ചര്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മനസ് തുറന്ന് എല്ലാം തുറന്നു പറഞ്ഞു. ടീച്ചറും കുടുംബവുമുള്ള താനെങ്ങനെ തമ്പാനൂരില്‍ ഭിക്ഷയാചിച്ച് എത്തി എന്നതുള്‍പ്പെടെ എല്ലാം. ഒരു പ്രമുഖ മാധ്യമത്തിനോടാണ് വത്സല ടീച്ചര്‍ മനസ് തുറന്നത്. 

മലപ്പുറത്തെ പ്രശസ്തമായ ഇസ്ലാഹിയ പബ്ലിക് സ്‌കൂളില്‍ പഠിപ്പിച്ച് നിരവധി ശിഷ്യഗണങ്ങളെ ഉണ്ടാക്കിയ ടീച്ചര്‍ തമ്പാനൂരിലൂടെ ഭിക്ഷയാചിച്ച് നടക്കുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പുറത്തായത്. തുടര്‍ന്ന് സബ് കളക്ടര്‍ ദിവ്യ അയ്യര്‍ അവരെ ഏറ്റെടുത്ത് അവരെ വൃദ്ധസദനത്തില്‍ പാര്‍പ്പിച്ചു. പെന്‍ഷനായ ശേഷം കുടുംബത്തോടൊപ്പം സസന്തോഷം സ്വന്തം നാട്ടിലേക്കു തിരിച്ച വല്‍സല ടീച്ചര്‍ക്ക് ഇന്ന് ആരുമില്ല. വൈകിയുണ്ടായ മകന്‍ ഇനിയും അമ്മയെ തിരിഞ്ഞു നോക്കുന്നില്ല. തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ അവര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ടീച്ചര്‍ക്ക് മകനും ഭര്‍ത്താവും ഉണ്ടെന്നാണ് സൂചനകള്‍. തന്നെ തെരുവിലാക്കിയ ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ഈ അമ്മ ആഗ്രഹിക്കുന്നില്ല. എങ്ങനേയും അവരെ അമ്മയിലേക്ക് അടുപ്പിക്കാനാണ് ശ്രമം നടക്കുന്നത്. പക്ഷേ വാര്‍ത്തയെല്ലാം അറിഞ്ഞിട്ടും ബന്ധുക്കള്‍ ആരും വല്‍സല ടീച്ചറെ തേടിയെത്തുന്നില്ല.

സ്വന്തമായ വരുമാനവും വിദ്യാഭ്യാസവും ഉള്ള സ്ത്രീയായിരുന്നിട്ടു പോലും എന്നും താലികെട്ടിയ പുരുഷന്‍ ഏതു തരക്കാരനായാലും അവന്റെ അടിമ മാത്രമായിരിക്കണം ഭാര്യ എന്നുറച്ച് വിശ്വസിക്കുന്ന സാധാരണ സ്ത്രീയായിരുന്നു ടീച്ചര്‍. ആ വിശ്വാസം പരമാവധി മുതലെടുത്ത ഭര്‍ത്താവും ഒരുപാട് വൈകി കിട്ടിയ മകനും. ഇതാണ് ടിച്ചറുടെ കഥയിലെ വില്ലനെന്നാണ് വിദ്യ പറയുന്നത്. സംശയ രോഗിയും മദ്യപനുമായ ഭര്‍ത്താവ് രാപകലെന്യേ ടീച്ചറെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി മലപ്പുറത്തെ ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിനു സമീപത്തു നിന്നൊരാള്‍ എന്നെ വിളിച്ചറിയിച്ചിരുന്നു. 

വൈകിയെത്തിയ മകന് നല്‍കുന്ന പ്രത്യേക പരിഗണന സൂര്യസായ് എന്ന അവന്റെ പ്രൈമറി ക്ലാസ് മേറ്റ് ഹുസ്‌ന ഓര്‍ക്കുന്നു. എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കുടുംബവും സ്‌കൂളുമായി മലപ്പുറത്തെ ജീവിതത്തില്‍ സ്വര്‍ഗം കണ്ടെത്തിയ ടീച്ചര്‍ സ്വന്തം നാടിനെയും വീടിനെയും മറന്നു പോയി എന്നതില്‍ അതിശയോക്തിയില്ല. അച്ഛനമ്മമാരെയും രോഗിയായ സഹോദരനെയും പരിചരിച്ച് അവിടെ താമസമാക്കിയ മൂത്ത സഹോദരിയും കുടുംബവും കുടുംബവീട് ധന നിശ്ചയ പ്രകാരം എഴുതി വാങ്ങിയത് ടീച്ചര്‍ അറിഞ്ഞിരുന്നില്ല. പെന്‍ഷനായി തിരിച്ചെത്തിയ ടീച്ചര്‍ക്ക് വീടില്ലാതായി. വീട് നഷ്ടമായെന്നറിഞ്ഞപ്പോള്‍ അതുവരെ ആര്‍ക്കൊക്കെ വേണ്ടിയാണോ എല്ലാം മറന്ന് ജീവിച്ചത് ആ വ്യക്തികളും. സ്വന്തം പ്രശ്‌നങ്ങള്‍ ഒരിക്കല്‍ പോലും ക്ലാസ് റൂമിലേക്കോ സ്‌കൂളിലേക്കോ ടീച്ചര്‍ കൊണ്ടു വന്നിരുന്നില്ല. സ്‌കൂളിലേത് വീട്ടിലും. അതു കൊണ്ടു തന്നെ സഹപ്രവര്‍ത്തകര്‍ പോലും അറിയാതെ പോയിവിദ്യ പറയുന്നു.

വല്‍സല ടീച്ചറുമായി നേരിട്ട് സംസാരിച്ച ഷാജി തക്കിടിയില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ ആണ് . 5000 ന് അടുപ്പിച്ച് തുക കിട്ടുമായിരുന്നു. 2015 വരെ ബാങ്ക് അക്കൗണ്ട് ആക്ടീവ് ആയിരുന്നു. അതു കഴിഞ്ഞിട്ടുള്ള കാര്യം വ്യക്തമല്ല. മകന്‍ തിരുവനന്തപുരത്ത് റെയില്‍വേയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ടീച്ചര്‍ പറയുന്നത്. മകനെ കോണ്‍ടാക്റ്റ് ചെയ്യുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പേട്ടയിലുള്ള കുടുംബ വീട് തിരിച്ചു കിട്ടുന്നതു വരെ നഗരസഭയുടെ സംരക്ഷണയില്‍ ഇപ്പോള്‍ കഴിഞ്ഞ വ്യദ്ധ സദനത്തില്‍ കഴിയാനാണ് താല്‍പര്യമെന്ന് ടീച്ചര്‍ വ്യക്തമാക്കി. ഭര്‍ത്താവ് മാവേലിക്കരയില്‍ ഉണ്ട്. ഉടന്‍ തിരിച്ചു വരും. ഇപ്പോഴും സ്‌നേഹത്തിലാണ് കഴിയുന്നതെന്നും ടീച്ചര്‍ പറയുന്നു. ഇങ്ങനെ ടീച്ചറുടെ വാക്കുകളില്‍ ഇപ്പോഴും അവ്യക്തതകള്‍ പലതുമുണ്ട്. 



വഴിയരികില്‍ ഇരുന്ന് മരത്തില്‍ നിന്നും കായ്കള്‍ പറിച്ച് തിന്നുന്ന ഒരു സ്ത്രീയുടെ ചിത്രം വിദ്യ എന്ന യുവതി ഫേസ്ബുക്കില്‍ പങ്ക് വയ്ക്കുകയും അവര്‍ ഒരു അദ്ധ്യാപികയാണെന്ന വിവരം ഉള്‍പ്പടെയുള്ളവ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെയാണ് ആ അമ്മയ്ക്ക് കൈസഹായവുമായി ഭരണകൂടവും രംഗത്തെത്തിയത്. മലപ്പുറത്തെ ഇസ്ലാഹിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായിരുന്ന വല്‍സ എന്തുകൊണ്ട് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് ഭിക്ഷയാചിക്കുന്നു? ഒരു മകനുള്ള പെന്‍ഷന്‍ കൈപ്പറ്റുന്ന ടീച്ചര്‍ക്ക് സംഭവിക്കുന്നത് എന്ത്? വിശക്കുന്ന ടീച്ചര്‍ക്ക് ഇഡലി വാങ്ങി കൊടുത്ത ശേഷം ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്ത വിദ്യയ്ക്ക് നിലയ്ക്കാത്ത കോളുകളാണ് എത്തിയത്. തുടര്‍ന്ന് അമ്മയെ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സബ് കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ അവരെ ആശ്രയ കേന്ദ്രത്തിലുമാക്കി.

റെയില്‍വേ സ്‌റ്റേഷനില്‍ കണ്ട ഭിക്ഷക്കാരിയില്‍ ചില സംശയങ്ങള്‍ വിദ്യയ്ക്ക് തോന്നിയിരുന്നു. അതുകൊണ്ട് മാത്രമാണ് അവരിലേക്ക് ശ്രദ്ധ പതിഞ്ഞത്. വിശക്കുന്നുണ്ടോ എന്ന ചോദ്യത്തിലൂടെയാണ് അവരുമായി അടുക്കാന്‍ ശ്രമിച്ചത്. വിശപ്പില്ലെന്നായിരുന്നു മറുപടി. കഴിക്കാന്‍ വല്ലതും വേണോ? ആ കണ്ണുകള്‍ പെട്ടെന്നൊന്നു തിളങ്ങി. കയ്യിലുണ്ടോ അവര്‍ വണ്ടിക്കു മുന്നിലിരുന്ന ഹെയര്‍ ഓയില്‍ പായ്ക്കറ്റിലേയ്ക്കു നോക്കി. അമ്മ ഇവിടെ തന്നെ നില്‍ക്കണം. ഞാന്‍ പോയി വാങ്ങി വരാം.അതങ്ങു ദൂരെ പോണ്ടേ വിശക്കുമ്പോള്‍ ദൂരം നോക്കണോ. പോയേക്കല്ലേ. ഞാനിപ്പം വരും.'ഇതായിരുന്നു വിദ്യ നല്‍കിയ ഉറപ്പ്. കുറച്ചു മാറി ആദ്യം കണ്ട ഹോട്ടലിലെത്തി ഇഡലി വട വാങ്ങി തിരിച്ചെത്തി. വളരെ സൂക്ഷ്മതയോടെ കൈയിലിരുന്ന ചെറിയ കുപ്പിയില്‍ നിന്ന് ആവശ്യത്തിനു മാത്രം വെള്ളമെടുത്ത് കൈ കഴുകി. സാവധാനം പൊതിയഴിച്ച് രണ്ടെണ്ണം കഴിച്ചു. ബാക്കി അതേ ശ്രദ്ധയോടെ കവറിനുള്ളില്‍ വച്ചു. ഇതിന് ശേഷമായിരുന്നു വിദ്യയുടെ ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചത്.

വിദ്യയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അസാമാന്യമായ ക്ഷമയോടെ അവര്‍ തുടര്‍ന്നു. മലപ്പുറത്തെ ഇസ്ലാമിയ പബ്ലിക് സ്‌കൂളിലെ ഗണിതാധ്യാപികയായ വല്‍സല തന്റെ കഥ പറഞ്ഞു. എയ്ഡഡ് സ്‌കൂള്‍ ആണിത്. തിരുവനന്തപുരത്ത് പേട്ടയിലാണ് വീട്. ഒരു മകനുണ്ട്. പെന്‍ഷന്‍ ആയിട്ട് ഏഴ് വര്‍ഷമായി. കിട്ടിയ കാശ് പോസ്റ്റാഫീസില്‍ ഇട്ടിട്ടുണ്ട്. 5000 രൂപ പെന്‍ഷനുണ്ട്അവര്‍ പറഞ്ഞു. പിന്നെങ്ങനെ ഇവിടെ ഈ രൂപത്തിലെന്ന ചോദ്യം വിദ്യയെ കുഴക്കി. അങ്ങനെ ഒരു ആശയം മനസ്സിലെത്തി. ഒരു ഫോട്ടോ എടുത്തോട്ടെ ടീച്ചറേ...എന്നായി പിന്നീടുള്ള ചോദ്യം. പഴയ വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും തിരിച്ചറിഞ്ഞാലോ? ടീച്ചറേന്നുള്ള വിളി കേട്ടതോടെ മുഖത്തു കണ്ട സന്തോഷം. അഭിമാനം ആ മുഖത്ത് വിദ്യ കണ്ടു. എടുത്തോളൂ എന്നായിരുന്നു മറുപടി. അങ്ങനെ വിദ്യ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആ ഫോട്ടോയാണ് അവരെ ശിഷ്യന്‍മാര്‍ക്ക് തിരിച്ചറിയാനായതും നല്ലൊരു കിടപ്പടം ഒരുക്കാനായതും. ഇപ്പോള്‍ ടീച്ചര്‍ ആകെ സന്തോഷത്തിലാണ്. ആരോരുമില്ലാത്ത അവര്‍ക്ക് ആരൊക്കെയോ ഉള്ളതുപോലെ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (8 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (37 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (46 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (10 hours ago)

Malayali Vartha Recommends