Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ആളൂര്‍ വക്കീല്‍ വന്നിട്ടും... ജിഷാ വധക്കേസില്‍ പ്രോസിക്യൂഷന്‍ വാദിച്ചത് ചിന്തയെപ്പോലും മരവിപ്പിക്കുന്ന സംഭവങ്ങള്‍ 

08 NOVEMBER 2017 11:30 AM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച ജിഷാ വധക്കേസില്‍ പ്രോസിക്യൂഷന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പ്രതിയായ അമീറുള്‍ ഇസ്ലാമിന് കൊലക്കയര്‍ തന്നെ കിട്ടുമെന്നാണ് അവരുടെ വിശ്വാസം. അത്രയ്ക്ക് ക്രൂരതയാണ് അവര്‍ ചെയ്തത്. 

അതേസമയം പ്രതിഭാഗം തെളിവുകളും അനുബന്ധഘടങ്ങളും സംഘടിപ്പിക്കുന്നതിനുള്ള അവസാനവട്ട നെട്ടോട്ടത്തിലുമാണ്. വിചാരണ പൂര്‍ത്തിയായ അഞ്ച് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്‍ ബി എ ആളൂരിന്റെ ആവശ്യം വിചാരണകോടതി തള്ളിയത് തങ്ങളുടെ വിജയമായിട്ടാണ് പ്രൊസിക്യൂഷന്‍ ഭാഗം വ്യക്തമാക്കുന്നത്.

100 പേരടങ്ങുന്ന പ്രോസിക്യൂഷന്‍ സാക്ഷി പട്ടികയില്‍ നിന്നും കൊല്ലപ്പെട്ട ജിഷുടെ മാതാവ് രാജേശ്വരി അടക്കം അഞ്ച് പേരെ വീണ്ടും വിചാരണ ചെയ്യാന്‍ അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. നേരത്തെ വിചാരണയില്‍ പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറമൊന്നും ഇവര്‍ക്ക് ബോദ്ധ്യപ്പെടുത്താനില്ലന്നുള്ള പ്രൊസിക്യൂഷന്റെ വാദം കണക്കിലെത്താണ് കോടതി പ്രതിഭാഗത്തിന്റെ ആവശ്യം നിരാകരിച്ചത്. പ്രതിഭാഗം വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ടവര്‍ എല്ലാം കേസിലെ നിര്‍ണ്ണായക സാക്ഷികളായിരുന്നെന്നും പുനര്‍ വിചാരണയില്‍ ഇവരുടെ ഭാഗത്ത് ഉണ്ടാവുന്ന നേരിയ മൊഴി മാറ്റം പോലും കേസില്‍ വലിയമാറ്റങ്ങള്‍ക്ക് കാരണമാവുമായിരുന്നെന്നുമാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കപ്പെടുന്നത്.

പുനര്‍വിചാരണയില്‍ പ്രോസിക്യൂഷനെ വിറപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രതിഭാഗം രഹസ്യമായി വിവരശേഖരണം ആരംഭിച്ചിരുന്നതായും സൗമ്യ കേസില്‍ ഗോവിന്ദ ചാമിയെ കൊലക്കയറില്‍ രക്ഷിച്ച ആളൂരിന്റെ മികവ് ജിഷ കേസിലും ആവര്‍ത്തിക്കപ്പെടുമെന്ന പ്രചാരണവും അടുത്ത കാലത്ത് ശക്തമായിരുന്നു. പുനര്‍വിചാരണയ്ക്കുള്ള അപേക്ഷ വിചാരണകോടതി തള്ളിയ സാഹചര്യത്തില്‍ ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുക എന്നതാണ് പ്രതിഭാഗത്തിന്റെ മുന്നിലുള്ള അടുത്ത നടപടി.ഇക്കാര്യത്തില്‍ നടപടികള്‍ പുരോഗമിക്കുന്നതായിട്ടാണ് സൂചന.

ഹൈക്കോടതിയില്‍ ഈ വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടാല്‍ ഇതിന്മേല്‍ വിധിയുണ്ടാവും വരെ വിചാരണക്കോടതി വിധി പ്രഖ്യാപനം നീട്ടിവയ്‌ക്കേണ്ട സാഹചര്യമുണ്ടാവുമെന്നും കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായ വിധിയാണ് ഉണ്ടാവുന്നതെങ്കില്‍ രാജ്യം കണ്ട അതിദാരുണമായ ഈ കൊലക്കേസില്‍ പടിവാതിലിലെത്തിയിട്ടുള്ള അന്തിമവിധി ഒരു പക്ഷേ വര്‍ഷങ്ങളോളം വൈകുന്നതിന് കാരണമാവുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.



രാജ്യത്തെ ഞെട്ടച്ച അരുംകൊലകളിലൊന്നാണ് നിയമവിദ്യാര്‍ത്ഥിനി ജിഷയുടേത്. പെരുംമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കനാലിറമ്പിലെ താമസസ്ഥലത്ത് ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടല്‍മാല പുറത്ത് വന്ന നിലിയില്‍ 2016 ഏപ്രില്‍ 28നാണ് ജിഷയുടെ ജഡം കാണപ്പെട്ടത്. ജിഷയുടെ ഘാതകന്‍ അമീറുള്‍ ഇസ്ലാമിന് വധ ശിക്ഷ കിട്ടുമോ എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന ചര്‍ച്ച.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (8 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (37 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (46 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (10 hours ago)

Malayali Vartha Recommends