'സഫീർ കരിമിന് കുരുക്ക് മുറുകുന്നു' ; സിവിൽ സർവീസസ് കോപ്പിയടികേസ് കേന്ദ്ര ഏജൻസിയായ സിബിസിഐഡിക്ക്

സിവിൽ സർവീസസ് മെയിൻ പരീക്ഷയ്ക്കിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥനെ കോപ്പിയടിച്ചു പിടിച്ച സംഭവം കേന്ദ്ര ഏജൻസിയായ സിബിസിഐഡി അന്വേഷിക്കും. കേസന്വേഷണം സിബിസിഐഡിക്കു കൈമാറിക്കൊണ്ട് തമിഴ്നാട് പോലീസ് മേധാവി ഉത്തരവ് പുറത്തിറക്കി.
തമിഴ്നാട് തിരുനൽവേലിയിലെ എഎസ്പിയായിരുന്ന സഫീർ കരിമാണ് ഈ മാസം തുടക്കത്തിൽ സിവിൽ സർവീസ് മെയിൻ എക്സാമിൽ കൃത്രിമം കാണിച്ചു പിടിയിലായത്. ഭാര്യയുടെ സഹായത്തോടെയായിരുന്നു സഫീറിന്റെ ഈ അത്യാധുനിക കോപ്പിയടി. ഐപിഎസ് ഉദ്യോഗസ്ഥനായ സഫീർ ഐഎഎസ് ലഭിക്കുന്നതിനുവേണ്ടിയാണു പരീക്ഷ എഴുതിയത്.
2014ൽ ഐപിഎസ് ലഭിച്ച സഫീർ, തിരുനൽവേലിയിലെ നാൻഗുനേരി സബ്ഡിവിഷനിൽ പരിശീലനത്തിലായിരുന്നു. ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിലാണ് സഫർ ഐപിഎസ് ട്രെയിനിംഗ് പൂർത്തിയാക്കിയത്. കോപ്പിയടിച്ചു പിടിച്ചതോടെ പ്രൊബേഷൻ പീരിഡിലായിരുന്ന സഫീറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























