Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

മണ്ണും ചാരി നിന്ന ബന്ധു പെണ്ണും കൊണ്ട് പോയതുപോലെയായി; സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നതിങ്ങനെ

15 NOVEMBER 2017 10:30 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

ചതികള്‍ ഏറ്റുവാങ്ങാന്‍ ഇരട്ടച്ചങ്കന്റെ ജന്മം ഇനിയും ബാക്കി. സോഷ്യല്‍ മീഡിയ ഇന്ന് ആഘോഷിക്കുകയാണ്. മണിയാശാന്‍ പറഞ്ഞപോലെ 1 2 3 ... സത്യ പ്രതിജ്ഞ ചെയ്തപ്പോള്‍ വാക്കുകള്‍ മാറ്റാമായിരുന്നില്ലേ, 'എന്റെ പണം ഉപയോഗിച്ചു ചാണ്ടി എന്ന ഞാന്‍ പാര്‍ട്ടിക്കാരെ വിലക്ക് വാങ്ങും എല്ലാ കായലുകളും ചാണ്ടി എന്ന ഞാന്‍ മണ്ണിട്ടു നികത്തും' ഇങ്ങിനെയായിരുന്നു പറയേണ്ടിയിരുന്നത്. മൂന്നാം വിക്കറ്റ് നഷ്ടത്തില്‍ ടീം ഇരട്ടചങ്കന്‍ പതറുന്നു. അഡ്വ ജയശങ്കര്‍ പറയുന്നത് ഓട്ടചങ്കനാണെന്ന്.

കണ്ണീര്‍ കായലിലാണോ തോമാച്ചന്റെ രാജീ.. അലയും കാറ്റിലുലയും രണ്ടു ഗ്രൂപ്പും വേറെ വേറെ. മനസിലെ ഭാരം പങ്ക് വെക്കാനായി കൂട്ടീന്നൊരാളും കൂടെ വേറെ. ചാണ്ടി കാലുതെറ്റി കായലില്‍ വീണു. രക്ഷിക്കുവാന്‍ ശ്രമിച്ച പിണറായിക്കും പരിക്ക് പറ്റി.

ബിസിനസ്സില്‍ അങ്ങേനെയാണ് പെട്ടെന്ന് തോല്‍വി ഏറ്റുവാങ്ങാന്‍ മനസ്സനുവദിക്കില്ല. അതില്‍ ധാര്‍മികതയുടെ പ്രശ്‌നമൊന്നുമില്ല. കുവൈറ്റ് ചാണ്ടി എന്ന വ്യവസായിയും പെട്ടെന്ന് തോല്‍ക്കാന്‍ മനസ്സില്ലാത്ത തനി കുട്ടനാട്ടുകാരനാണ്. കായലില്‍ മുങ്ങിയാല്‍ പിന്നെ പൊങ്ങുന്നതെവിടെ എന്നറിയില്ല. കുട്ടനാട്ടിലെ എല്ലാ റിസോര്‍ട്ടുകളും ചാണ്ടി ചെയ്തതിനു സമാനമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വകാര്യ ഭൂമിയിലേക്കുള്ള നടപ്പാതകള്‍ വീതികൂട്ടി മണ്ണിട്ട് ടാര്‍ ചെയ്തു ടൂറിസം വളര്‍ത്തുകയും കീശ വീര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് കൃത്യമായ ഒരു നയമോ, ടൂറിസം വളര്‍ത്താനുള്ള നടപടികളോ ഇല്ല എന്നുള്ളത് ഖേദകരമാണ്.

മന്ത്രിയാകുന്നതിനു മുന്‍പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന നഗര സഭയെ സ്വാധിനിച്ചു എല്ലാ ബസിനസുകാരും ചെയ്യുന്നതുപോലെ ചാണ്ടിയും നിലം മണ്ണിട്ട് മൂടി. ഒടുവില്‍ മാധ്യമങ്ങള്‍ക്കുള്ള ഇരയായി മാറിയപ്പോഴും കുട്ടനാട്ടുകാരന്റെ അഹങ്കാരം വിട്ടില്ല. മുതലാളിയുടെ ശരീരഭാഷയും ആരെയും വിലക്കെടുക്കാം എന്ന ഗര്‍വ്വും ഉപദേശകരുടെ വിഡ്ഢിത്തങ്ങളും ചാണ്ടിയെ ചണ്ടിയാക്കി. മാധ്യമങ്ങളോട് കട്ടക്ക് നില്‍ക്കണം എന്ന പോളിസി വിലപ്പോയില്ല. മാധ്യമങ്ങളുടെ വിജയം ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രമാണ്. മാധ്യമങ്ങളുടെ കല്ലേറില്‍ പിന്നീട് വിധി ന്യായങ്ങളൊന്നുമില്ല നിലത്തു വീഴുന്നത് വരെ ഏറിയും. പിന്നെയും... മന്ത്രിപ്പണി ചെയ്യണമെങ്കില്‍ ഇവിടെ ഇത്തിരി പാടാ. കല്ലേറുകളില്‍ ഒഴിഞ്ഞു മാറാനുള്ള മെയ്‌വഴക്കം വേണം. നല്ല അഭിനേതാവാകണം. തോമസ് ചാണ്ടി നിങ്ങള്‍ പരാജയമായിരുന്നു. കേരളത്തിന്റെ മനഃശാസ്ത്രം നിങ്ങളെ വെറുക്കപ്പെട്ടവനാക്കി.
ബന്ധു നിയമനം ഇ.പി ജയരാജനും ഫോണ്‍ കെണി ശശീന്ദ്രനും വില്ലനായപ്പോള്‍ ഭൂമി കൈയ്യേറ്റമാണ് തോമസ് ചാണ്ടിയെ കുടുക്കിയത്.

ആരോപണങ്ങള്‍ വലിയ വിവാദമായതോടെ ഇ.പി ജയരാജനും ശശീന്ദ്രനും വേഗത്തില്‍ രാജിവെച്ച് മുന്നണിയുടെ പ്രതിച്ഛായയെ മങ്ങലേല്‍പ്പിക്കാതെ കാത്തിരുന്നു. എന്നാല്‍ തോമസ് ചാണ്ടി കസേരയില്‍ നിന്നിറങ്ങാതെ നിന്നത് മുന്നണിയില്‍ പൊട്ടിത്തെറിയോളമെത്തി. കൂടാതെ ഹൈകോടതി വിമര്‍ശനവും ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് വിള്ളല്‍ വീഴ്ത്തി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ കൂടി വിട്ടുനിന്നതോടെ മുന്നണിയിലും അസ്വാരസ്യങ്ങളുണ്ടായി. ഇതോടെയാണ് ചാണ്ടി രാജിക്ക് വഴങ്ങിയത്.

2016 മെയ് 25നാണ് പിണറായി വിജയന്റെ നേത്യത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിന്റെ അധികാരത്തിലേറിയത്. ഇതിനിടെ പെട്ടെന്നാണ് മന്ത്രിസഭയിലെ കരുത്തനായിരുന്ന ഇപി ജയരാജന്റെ പേരില്‍ അധികാര ദുര്‍വിനിയോഗ വാര്‍ത്ത പുറത്തുവരുന്നത്. വിവാദം അവസാനിപ്പിക്കാന്‍ വ്യവസായ മന്ത്രിയായിരുന്ന ജയരാജന് ഒക്ടോബര്‍ 14ന് രാജിവെക്കേണ്ടി വന്നു.

സ്വകാര്യ ടെലിവിഷന്‍ വിരിച്ച ഫോണ്‍ കെണിയില്‍ ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ കുടുങ്ങി. ലൈംഗിക ആരോപണമായതിനാല്‍ 2016 മാര്‍ച്ച് 26ന് ശശീന്ദ്രനും രാജിവെച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (1 hour ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (4 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (5 hours ago)

Malayali Vartha Recommends