ഇനി മലപ്പുറത്തെ മന്ത്രിയോ?. ഒന്നു പിഴച്ചാല്‍ മൂന്ന്. പിണറായി സര്‍ക്കാരിന് എന്ത് സംഭവിച്ചു എന്ന് സോഷ്യല്‍ മീഡിയ. പിണറായി സര്‍ക്കാരില്‍ നിന്നും കൊഴിഞ്ഞ് വീണത് മൂന്നാമത്തെ മന്ത്രി.

ഒന്നരവര്‍ഷത്തിനകം പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്നു മുന്നാമത്തെ മന്ത്രിയും വീണു. ബന്ധുനിയമന വിവാദം, ഫോണ്‍വിളി വിവാദം, ഒടുവില്‍ കായല്‍െകെയേറ്റം...ഇവയാണു മന്ത്രിമാര്‍ക്കു കെണിയായത്. ആക്ഷേപങ്ങള്‍ക്ക് ശക്തിയേറും മുമ്ബ് ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും കസേര െകെവിട്ടെങ്കിലും പരമാവധി അധികാരത്തില്‍ കടിച്ചുതൂങ്ങിയശേഷമായിരുന്നു തോമസ് ചാണ്ടിയുടെ മടക്കം. അദ്ദേഹത്തെ തിരിഞ്ഞുകുത്തിയത് സ്വന്തം തീരുമാനങ്ങള്‍ തന്നെ.
കായല്‍െകെയേറ്റത്തിന്റെ പേരില്‍ നിലയില്ലാക്കയത്തിലായിട്ടും ഭൂരിപക്ഷത്തിന്റെ രാജി ആവശ്യത്തിന് മുന്നില്‍ തോമസ് ചാണ്ടി പിടിച്ചു നില്‍ക്കുകയായിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടിയുള്ള ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടും അതിന്‍മേല്‍ ലഭിച്ച അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും ചാണ്ടിക്കു വിനയായി. കോട്ടയം വിജിലന്‍സ് കോടതിയുടെ ത്വരിതാന്വേഷണ ഉത്തരവും തരിച്ചടിയായി.
യുക്തമായ തീരുമാനമെടുക്കാന്‍ ഇടതുമുന്നണി യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. എന്‍.സി.പി. നേതൃത്വവും രാജി തീരുമാനം മുഖ്യമന്ത്രിക്കു െകെമാറി. മുന്നണിമര്യാദ പാലിച്ച് ഘടകകക്ഷി മന്ത്രിയുടെ രാജിക്ക് സമയമൊരുക്കാന്‍ മുഖ്യമന്ത്രി പരമാവധി അവസരം നല്‍കി. സ്വന്തംപാര്‍ട്ടിയും െകെവിട്ടതോടെ ചാണ്ടിക്ക് പിടിച്ചുനില്‍ക്കാനായില്ല.
തോമസ് ചാണ്ടിയെ പടിയിറക്കിയതിന് പ്രധാന ക്രെഡിറ്റ് കളക്ടര്‍ അനുപമയ്ക്ക് തന്നെയാണ്. അതൊടൊപ്പം ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടര്‍ ടി വി പ്രസാദിനുമാണ്. എന്തായാലും ഇത് നാണംക്കെട്ട ഭരണം തന്നെ.
https://www.facebook.com/Malayalivartha

























