മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി ഊഷ്മളിന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റിലെ സത്യം തേടി അന്വേഷണം

കെ.എം.സി.ടി മെഡിക്കൽ കോളേജിൽ അവസാന വർഷ എംബിബിഎസ് വിദ്യർത്ഥിനി ഊഷ്മൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത മാറുന്നില്ല. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വിദ്യാർത്ഥിനിയുടെതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
തൃശൂർ ഇടത്തിരുത്തി സ്വദേശി ഊഷ്മൾ ഉല്ലാസ് (22) ആണ് കെ.എം.സി.ടി. ഡെന്റൽ കോളജിന്റെ ആറാം നിലയിൽനിന്നു ചാടിയത്. ഇന്നലെ വൈകിട്ട് 4:45 നായിരുന്നു സംഭവം. ഊഷ്മളിന്റെ ഫോണിലേക്ക് ഒരു കോൾ വരികയും ഈ സമയം ഊഷ്മൾ ദേഷ്യപ്പെട്ടു പുറത്തേക്കു പോവുകയും ചെയ്തതായി സഹപാഠികൾ പൊലീസിനു മൊഴി നൽകി. കാമ്പസിലെ ഡന്റെൽ കോളജ് കെട്ടിടത്തിൽ നിന്നാണ് ചാടിയത്. ഇരുകാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഉടനെ കെ.എം.സി.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബുധനാഴ്ച വൈകിട്ട് നാലിന് ക്ലാസ് കഴിഞ്ഞ് പോസ്റ്റലിലെത്തിയ ഊഷ്മൾ 4.30ന് ഔട്ട് പാസ് എഴുതിയാണ് പുറത്തുപോയത്. ഊഷ്മൾ ഫോണിൽ കയർത്ത് സംസാരിക്കുന്നത് സുരക്ഷാ ജീവനക്കാരനും കണ്ടിരുന്നു. ചാടുന്നതിന് മുമ്പ് മൊബൈൽ ഫോൺ എറിഞ്ഞ് പൊട്ടിച്ചിരുന്നു.
പിതാവ് ധർമപാലൻ വിദേശത്താണ് ജോലി ചെയ്യുന്നത്. പരീക്ഷയ്ക്ക് നാലു മാസത്തോളം മണാശ്ശേരിയിലെ വീട്ടിൽ അമ്മയ്‌ക്കൊപ്പം താമസിച്ച ഊഷ്മൾ കഴിഞ്ഞ മാസമാണ് ഹോസ്റ്റലിൽ തിരിച്ചെത്തിയത്. തിങ്കളാഴ്ചയാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഈ സാഹചര്യത്തിലാണ് മൊബൈൽ കേന്ദ്രീകരിച്ച് മരണത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം.
https://www.facebook.com/Malayalivartha

























