Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

യു.ഡി.എഫിന്റെ അടിത്തറ ഇളക്കാനിറങ്ങിയ പിണറായി സ്വന്തം മന്ത്രിസഭാംഗങ്ങളെ കൂടെ നിര്‍ത്താന്‍ മൂക്കുകൊണ്ട് "ക്ഷ" എഴുതുന്നു

16 NOVEMBER 2017 11:25 AM IST
മലയാളി വാര്‍ത്ത

സോളാറില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ബലാല്‍സംഗക്കേസ് എടുത്ത് യു.ഡി.എഫിനെ തകര്‍ക്കാനിറങ്ങിത്തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. സരിതയുടെ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ മാത്രം മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് ബുധനാഴ്ച ചേര്‍ന്ന, പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം തീരുമാനിച്ചു. തോമസ് ചാണ്ടിയുടെ രാജിയിലൂടെ തിരിച്ചടിനേരിടുന്ന ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിക്ക് ഇത് കൂടിയായപ്പോള്‍ ഇരട്ടപ്രഹരമായി. സംസ്ഥാന പൊലീസ് മേധാവ് ലോക്‌നാഥ് ബഹ്‌റയുടെ അധ്യക്ഷതയില്‍ പൊലീസ് ആസ്ഥാനത്താണ് അന്വേഷണ സംഘം യോഗം ചേര്‍ന്നത്. തീരുമാനങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

അതേസമയം കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പേരുള്ളവരെയെല്ലാം ചോദ്യം ചെയ്യാന്‍ ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചു. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ വിശദമായ അന്വേഷണം നടത്തും. അഴിമതി ആരോപണങ്ങളും അന്വേഷിക്കും. ബലാല്‍സംഗത്തിന്, വിശദമായ പരിശോധനകള്‍ക്ക് ശേഷം കേസെടുത്താല്‍ മതിയെല്ലാം ഇല്ലെങ്കില്‍ എഫ്.ഐ.ആര്‍ റദ്ദാക്കാപ്പെട്ടേക്കാമെന്നും ജസ്റ്റിസ് അരിജിത് പസായത്ത് നിയമോപദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വിശദ പരിശോധന നടത്താന്‍ സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്. 

ബലാല്‍സംഗക്കേസ് നിലനില്‍ക്കില്ലെന്ന് ഏകദേശം ഉറപ്പായതോടെ പ്രതിപക്ഷത്തെ തകര്‍ക്കാന്‍ ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രി ഇതേക്കുറിച്ച് രാഷ്ട്രീയ വിശദീകരണം നടത്തും. എല്‍.ഡി.എഫ് നടത്തുന്ന സോളാര്‍ വിശദീകരണത്തിലായിരിക്കും ഇത്. സംസ്ഥാനത്തുടനീളം മേഖലാതലത്തില്‍ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. കേസ് നിന്നില്ലെങ്കിലും സരിതയുടെ കത്തും റിപ്പോര്‍ട്ടിലുള്ള കാര്യങ്ങളും നിരത്തി യു.ഡി.എഫിന്റെ അടിത്തറ ഇളക്കുകയാണ് ലക്ഷ്യം. ഭരണത്തിലെയും മുന്നണിയിലെയും ഭിന്നതകളും പോരുകളും മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രതിസന്ധിയുടെ വന്‍മതിലാണ് തീര്‍ത്തിരിക്കുന്നത്. സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്നതും മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നുമുള്ള ഹൈക്കോടതി പരാമര്‍ശവും മുഖ്യമന്ത്രിക്ക് രാഷ്ട്രീയമായും ഭരണപരമായും തിരിച്ചടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (4 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (11 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (27 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (2 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends