തോമസ് ചാണ്ടിക്ക് പിന്നാലെ എം.എൽ.എ യും; പി.വി അൻവറിനെ പിടികൂടാൻ ആദായ വകുപ്പ്

അന്‍വര്‍ വരുമാനം കുറച്ചു കാണിക്കുകയായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ആദായനികുതിവകുപ്പിന്റെ വിശദമായ അന്വേഷണം. അന്‍വറിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയയ്ക്കും. തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സ്വത്തുവിവരപട്ടികമുന്‍നിര്‍ത്തിയാണു എം.എല്‍.എയുടെ നികുതിവെട്ടിപ്പ് മംഗളം പുറത്തുകൊണ്ടുവന്നത്. വന്‍വ്യവസായിയായ അന്‍വര്‍ നാലു ലക്ഷം രൂപയാണ് വാര്‍ഷിക വരുമാനമായി കാട്ടിയതെന്നാണ് ആരോപണം. അന്‍വറിനെതിരേ മുമ്പും പരാതി നല്‍കിയ മുരുകേഷ് നരേന്ദ്രനാണ് ആദായനികുതി വകുപ്പിനു പരാതി നല്‍കിയത്. ആദായ നികുതി വകുപ്പിന്റെ കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണച്ചുമതല.
14 കോടിയിലേറെ രൂപയുടെ സ്വത്തുണ്ടായിട്ടും 2014-15 വര്‍ഷത്തെ ആദായ നികുതി റിട്ടേണില്‍ 4,63,431 രൂപയാണ് വരുമാനം കാണിച്ചിരിക്കുന്നത്. നികുതി അടച്ചതായി രേഖയില്ല. കെ.എഫ്.സിയില്‍നിന്നും 4.25 കോടി രൂപയും ആക്‌സിസ് ബാങ്കില്‍നിന്ന് ഒരു കോടി രൂപയും വായ്പയെടുത്തിട്ടുണ്ട്. 4.63 ലക്ഷം മാത്രം വരുമാനം കാണിച്ചിരിക്കുന്നയാള്‍ക്കാണ് ബാങ്കുകള്‍ 5.25 കോടി രൂപ വായ്പ നല്‍കിയെന്നതും ശ്രദ്ധേയം. 2011ല്‍ ഏറനാട് മണ്ഡലത്തില്‍നിന്നു സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ 8.24 കോടി രൂപയുടെ സ്വത്തുണ്ടെന്നാണു അന്‍വര്‍ കമ്മിഷന്‍ മുമ്പാകെ വെളിപ്പെടുത്തിയത്.
എന്നാല്‍ വരുമാനമൊന്നുമില്ലെന്നു വ്യക്തമാക്കി 2009-10ല്‍ അന്‍വര്‍ ആദായനികുതിയും അടച്ചിട്ടില്ല. എന്നാല്‍ ആ സമയത്ത് മെഴ്‌സിഡസ് ബെന്‍സ് കാറും മൂന്നു ടിപ്പര്‍ ലോറികളും ഒരു പിക്കപ്പും ഒരു കാറ്റര്‍പില്ലര്‍ ലോഡറും അടക്കം 43,36,473 രൂപയുടെ ആറു വാഹനങ്ങള്‍ സ്വന്തമായുണ്ടായിരുന്നു. 2014ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായപ്പോള്‍ നല്‍കിയ കണക്കില്‍ സ്വത്ത് 13.69 കോടി രൂപയായി ഉയര്‍ന്നു എന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതിനുതൊട്ടുമുന്‍പുള്ള 2012-13 വര്‍ഷത്തെ ആദായനികുതി റിപ്പോര്‍ട്ടില്‍ വരുമാനം കാണിക്കുകയോ നികുതി അടയ്ക്കുകയോ ചെയ്തിട്ടില്ല.
2016ല്‍ നിലമ്പൂരില്‍ നിന്നു സി.പി.എം. സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ 14.38 കോടി രൂപയുടെ സ്വത്ത് എന്നാണു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. അന്നു ജില്ലയിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥി അന്‍വറായിരുന്നു. രണ്ട് മെഴ്‌സിഡസ് ബെന്‍സ് കാറും ഒരു ഇന്നോവ കാറും ഒരു ടിപ്പര്‍ ലോറിയും അടക്കം 39,15,000 രൂപയുടെ വാഹനങ്ങളാണ് ആ സമയത്തുണ്ടായിരുന്നത്. ഭൂപരിഷ്‌ക്കരണ നിയമപ്രകാരം 15 ഏക്കര്‍ഭൂമി മാത്രമാണു െകെവശംവയ്ക്കാവുന്നതെങ്കിലും 203 ഏക്കര്‍ കാര്‍ഷികേതര ഭൂമിയാണു അന്‍വറിന്റെ പക്കലുള്ളതെന്നു രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























