എവിടെനിന്നോ വന്ന വട്ടൻ കളക്ടർ എന്തെങ്കിലും കാണിച്ചാൽ അംഗീകരിക്കാൻ കഴിയില്ല; ദേവികുളം സബ് കളക്ടർക്കെതിരെ വിമർശനവുമായി എം.എം.മണി

ദേവികുളം സബ് കളക്ടർ വി.ആർ. പ്രേംകുമാറിനെതിരേ വിമർശനവുമായി മന്ത്രി എം.എം.മണി. എവിടെനിന്നോ വന്ന വട്ടൻ കളക്ടർ എന്തെങ്കിലും കാണിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ല എന്നദ്ദേഹം പറഞ്ഞു. മര്യാദയില്ലാത്ത നടപടിയാണ് കളക്ടർ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും സഹകരിച്ച് പോയാൽ അത് എല്ലാവർക്കും നല്ലതാണെന്നും മണി പറഞ്ഞു.ഇതിനുമുൻപ് മൂന്നാറിലെ ഭൂമി പ്രശ്നത്തിന്റെ പേരിൽ ദേവികുളം സബ് കളക്ടർക്കെതിരേ ആരോപണവുമായി സിപിഎം എംഎൽഎ എസ്.രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു.
കോപ്പിയടിച്ച് ഐഎഎസ് നേടിയ ആളാണ് പ്രേംകുമാറെന്നും മറ്റാരുടെയോ പ്രേരണയാലാണ് അയാൾ പ്രവർത്തിക്കുന്നതെന്നും രാജേന്ദ്രൻ ആരോപിച്ചിരുന്നു. ജോയ്സ് ജോർജിന്റെ കൊട്ടക്കാന്പൂരിലെ ഭൂമിക്കെതിരെ നടപടിയെടുത്തതിനു പിന്നാലെയാണ് ദേവികുളം കളക്ടറെ അപമാനിക്കുന്ന പരാമർശങ്ങളുമായി രാജേന്ദ്രനും മന്ത്രി മണിയും രംഗത്തെത്തുന്നത്.
https://www.facebook.com/Malayalivartha


























