Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

തോമസ് ചാണ്ടിയുടെ ഔദ്യോഗിക വാഹനത്തിൽ ചീമുട്ടയെറിഞ്ഞത് പാർട്ടി നേതാക്കളറിയാതെയെന്ന് ആക്ഷേപം

19 NOVEMBER 2017 12:13 PM IST
മലയാളി വാര്‍ത്ത

ഗ്രൂപ്പുകളിയും തൊഴുത്തിൽക്കുത്തും മൂലം യൂത്ത് കോൺഗ്രസ്സ് എന്ന കരുത്തുറ്റ യുവജനസംഘടനയെ ഇല്ലാതാക്കുന്ന തരത്തിലാണ് യൂത്ത് കോൺഗ്രസ്സ് അടൂർ നിയോജകമണ്ഡലത്തിലെ നേതാവിന്റെ പ്രവർത്തനങ്ങളെന്ന ആരോപണം സംഘടനയ്ക്കുള്ളിലും പുറത്തും ശക്തമാകുന്നു.

തോമസ് ചാണ്ടിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാട്ടി ചീമുട്ടയെറിഞ്ഞ സംഭവം ഒരു വിഭാഗം ഭാരവാഹികളെ അറിയിക്കാതിരുന്നതിനെതിരെ സംഘടനയിൽ പ്രതിഷേധം പൊട്ടിത്തെറിയിലേക്കെന്നാണ് സൂചന. എ ഗ്രൂപ്പുകാരനായ നേതാവ് ഐ ഗ്രൂപ്പുകാരെ ഒതുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഇത് സംഘടനയെ കൂട്ടുത്തരവാദിത്തമില്ലായ്മയിലേക്ക് നയിച്ചിരിക്കുകയാണെന്നും ഇതിന്റെ അവസാന ഉദാഹരണമാണ് കരിങ്കൊടികാട്ടൽ സംഭവമെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

തോമസ് ചാണ്ടിയുടെ വാഹനത്തിനുനേരെ അടൂരിൽ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്ത സംഭവം അടൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ ഉൾപ്പെടെ പല ഭാരവാഹികളും മറ്റുള്ളവരിൽനിന്നുമാണ് അറിഞ്ഞതെന്നാണ് സൂചന. ഇത് ഈ വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. പ്രസിഡന്റ സ്ഥാനം വഹിക്കുന്ന നേതാവ് തന്റെ ഇഷ്ട്കാർക്കൊപ്പം ചേർന്ന് തോമസ് ചാണ്ടിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാണിക്കാൻ പദ്ധതി തയ്യാറാക്കി ചില മാധ്യമപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു എന്നാണ് ആരോപണം. എന്നാൽ വൈസ് പ്രസിഡന്റിനെ അടുത്ത് പരിചയമുള്ള മാധ്യമപ്രവർത്തകരിൽ ചിലർ വിശ്വാസ്യത ഉറപ്പുവരുത്താൻ വൈസ് പ്രസിഡന്റിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ഇത്തരമൊരു സംഭവത്തെക്കുറിച്ച് അദ്ദേഹം അറിയുന്നത്.

താൻ വിവരം അറിഞ്ഞിട്ടില്ലെന്ന സത്യം പുറത്തായപ്പോൾ മാധ്യമപ്രവർത്തകർക്കുമുന്നിൽ വൈസ് പ്രസിഡന്റും നാണംകെട്ടു. വൈസ് പ്രസിഡന്റ ഉടൻ പ്രസിഡന്റിനെ വിളിച്ച് കാര്യം തിരക്കി. ഭരണനൈപുണ്യമില്ലാത്ത നേതാവിനെ പുറത്താക്കി കഴിവുള്ളവരെ താക്കോൽ സ്ഥാനത്തിരുത്തണമെന്ന ആരോപണം നേതാവിനുനേരെ ഉയരുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗത്തെ മാറ്റിനിർത്തിക്കൊണ്ട് വിഭാഗീയതയുടെ വിഷം ചീറ്റി നേതാവ് സംഘടനയെ തളർത്തുന്നുവെന്നാണ് ആരോപണമുയരുന്നത്.

അടൂർ നഗരസഭയുടെ കെട്ടുകാര്യസ്ഥയ്‌ക്കെതിരെ ഒറ്റയാൾ നിരാഹാരസമരം നടത്തുമെന്ന് നേതാവൊരിക്കൽ അറിയിച്ചിരുന്നു. അറിയിച്ച സമയത്ത് നഗരസഭയ്ക്കുമുന്നിൽ ആളും അനക്കവും ഇല്ലാതിരുന്നതിനെത്തുടർന്ന് നേതാവിനെ വിളിച്ച് കാര്യം തിരക്കിയപ്പോൾ മഴയായതിനാൽ നിരാഹാരസമരം ബുദ്ധിമുട്ടാണെന്നും മഴ കഴിഞ്ഞ് ഒരുദിവസം ഇരിക്കാമെന്നുമായിരുന്നു മറുപടി. എന്നാൽ ഈ സംഭവം തങ്ങൾ അറിഞ്ഞിട്ടില്ലെന്നും പബ്ലിസിറ്റിക്ക് വേണ്ടി നേതാവ് നടത്തുന്ന കോപ്രായങ്ങൾ സംഘടനയെ ജനങ്ങൾക്കുമുന്നിൽ നാണംക്കെടുത്തുകയാണെന്നും ഒരു വിഭാഗം പ്രതികരിച്ചു.

പ്രസംഗം വശമില്ലാത്ത നേതാവ് യോഗങ്ങൾ ഉദ്‌ഘാടനം ചെയ്തശേഷം ചാനലുകളിൽ വിളിച്ച് തന്റെ പ്രസംഗം കൊടുത്തിരുന്നെന്നുപറയുന്ന പ്രവണതയും സംഘടനയിലെ ഒരു വിഭാഗം ആയുധമാക്കിയെടുത്തിട്ടുണ്ട്. ജനങ്ങളെ സംഘടനയിലേക്ക് മാറ്റിനിർത്താനും അണികൾക്ക് ആവേശം പകർന്ന് ഗ്രൂപ്പുകൾക്കതീതമായി എല്ലാവരെയും ഒറ്റക്കെട്ടായിക്കൊണ്ടുപോകാനുമാണ് നേതാവ് ശ്രമിക്കേണ്ടതെന്നും മറിച്ചുള്ള പ്രവർത്തനങ്ങൾ സംഘടനയെ ദുർബലമാക്കുമെന്നും പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (33 minutes ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (1 hour ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (1 hour ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (3 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (3 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (12 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (13 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (13 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (13 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (13 hours ago)

Malayali Vartha Recommends