കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ സിപിഎം - ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് തലസ്ഥാനത്ത് സിപിഎമ്മിന്റെ പ്രതിഷേധ ദിനം; ബിജെപി അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍

കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ സിപിഎം - ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് തലസ്ഥാനത്ത് സിപിഎമ്മിന്റെ പ്രതിഷേധ ദിനം. ബിജെപി അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ട് അഞ്ചു മാസം പിന്നിടുമ്പോള്‍ തിരുവനന്തപുരം വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷവേദിയായി മാറുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരസഭയിലുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണങ്ങള്‍ നടന്നത്.
മേയര്‍ വികെ പ്രശാന്തിനെ ബിജെപി കൗണ്‍സിലര്‍മാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു സിപിഎം പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രകടത്തിനിടെയാണ് ബിജെപി രംഗത്തെത്തിയതും സംഘര്‍ഷം ഉണ്ടായതും. മേയര്‍ക്കെതിരേയുണ്ടായത് ആര്‍എസ്എസ് നേതൃത്വത്തിന്റെ ആസൂത്രിത നീക്കമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരിക്കുന്നത്. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ സംഘര്‍ഷമുണ്ടായതും മേയര്‍ക്ക് പരിക്കേറ്റതും. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് ബിജെപി അക്രമം അഴിച്ചു വിട്ടത്.
തലസ്ഥാനത്തെ അക്രമത്തിന് പിന്നാലെ കണ്ണൂരും തിരുവല്ലയിലും ബിജെപി-സിപിഎം ഏറ്റുമുട്ടല്‍ നടന്നു. ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറുണ്ടായി. കണ്ണൂര്‍ അഴീക്കോട് ബിജെപി പ്രവര്‍ത്തകന്‍ വെള്ളക്കല്‍ സ്വദേശി നിഖിലിനാണ് വെട്ടേറ്റപ്പോള്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിനും വെണ്‍പാല സ്വദേശി ജോര്‍ജ്ജ് ജോസഫിനും വെട്ടേറ്റു.
https://www.facebook.com/Malayalivartha


























