രാവിലെ എഴുന്നേറ്റാൽ സഖാക്കളെല്ലാം ഉരുവിടുന്നത് സോളാറായ നമ: സരിതായ നമ: ; ഏഴേകാൽ കോടി മുടക്കി ഉണ്ടാക്കിയ കമ്മീഷൻ റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത് സരിത നന്നായി സാരി ഉടുക്കും: വൈറലായി കെ മുരളീധരന്റെ പ്രസംഗം

കോഴിക്കോട് കുറ്റ്യാടി ചെറിയകുമ്പളത്ത് കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കെ മുരളീധരന്റെ പ്രസംഗം വൈറലാകുന്നു .’ഇപ്പോൾ രാവിലെ എഴുന്നേറ്റാൽ സഖാക്കളെല്ലാം ഉരുവിടുന്നത് സോളാറായ നമ: സരിതായ നമ: എന്നാണ്. സോളാറിൽ കമ്മിഷനെ വച്ചത് യുഡിഎഫ് സർക്കാർ തന്നെയാണ്. രാഷ്ട്രീയ ചായവുണ്ടാവില്ല, മടിശീലയിൽ കനമില്ല എന്നു കരുതിയാണ് റിട്ടയേർഡ് ജഡ്ജിയെ തെരഞ്ഞെടുത്തത്.
എന്നാൽ, സിനിമ എടുക്കുമ്പോൾ സഹകരിച്ചവർക്ക് നന്ദി എന്നു പറയുന്നപോലെ കമ്മിഷൻ റിപ്പോർട്ടിന്റെ തുടക്കത്തിൽത്തന്നെ നന്ദി എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. അത് ഇന്ത്യൻ ലോയേഴ്‌സ് യൂണിയനാണ്. സിപിഎമ്മിന്റെ വക്കീൽ സംഘടനയാണ് ഇന്ത്യൻ ലോയേഴ്‌സ് യൂണിയൻ.’- മുരളി പരിഹസിച്ചു.
ഏഴേകാൽ കോടി മുടക്കി ഉണ്ടാക്കിയ കമ്മിഷൻ റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത് സരിത നന്നായി സാരി ഉടുക്കും, ഇംഗ്‌ളീഷ് അറിയാം എന്നൊക്കെയാണ്. സരിത നന്നായി സാരി ഉടുക്കുമെന്ന് ടിവി കാണുന്നതുകൊണ്ട് എല്ലാവർക്കും അറിയാം. ഫ്രോഡുകൾക്ക് പല പല ഭാഷകൾ അറിയും. തന്നെ രാഷ്ട്രീയക്കാർ ആരും പീഡിപ്പിച്ചില്ല എന്ന് സരിത ജയിലിൽനിന്നെഴുതിയ കത്ത് മാത്രം കമ്മിഷൻ റിപ്പോർട്ടിൽ എഴുതിയില്ല. ജയിൽ ഡിജിപി ആയിരുന്ന അലക്‌സാണ്ടർ ജേക്കബ് കമ്മിഷനു നൽകിയ മൊഴിയിൽ ആ കത്തിനെക്കുറിച്ച് പറയുന്നുണ്ട്.
കമ്മിഷന് ഇതൊക്കെ കേട്ടപ്പോൾ നല്ല ഹരായി. ആരോ പറഞ്ഞു, ഒരു കാസറ്റുണ്ട്. എന്നാപ്പിന്നെ അതു കണ്ടിട്ടുതന്നെ കാര്യം. അങ്ങനെ നാലു വാഹനങ്ങളുടെ അകമ്പടിയോടെ കോയമ്പത്തൂരിലേക്ക് ബ്‌ളൂ ഫിലിം കാണാൻ പോയി. 42 കേസിലെ പ്രതിയാണ് സരിത. രാവിലെ അച്ഛാ എന്നു വിളിച്ചു നാവുകൊണ്ട് ഉച്ചയ്ക്ക് മറ്റതേു വിളിക്കുന്ന സ്ത്രീ. ഇവരെ വച്ചാണ് യുഡിഎഫ് നേതാക്കളെ ഒതുക്കി ഭരിച്ചു കളയാമെന്ന് മുഖ്യമന്ത്രി കരുതുന്നതെങ്കിൽ അദ്ദഹത്തേിന് തെറ്റിപ്പോയിരിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ പങ്കെടെുത്തു കൊണ്ടിരിക്കുമ്പോൾ തലക്കൊരു വല്ലാത്ത ഭാരം. നോക്കുമ്പോൾ ഒരു ചാനലുകാരൻ കാമറ തലയിൽവച്ച് ഷൂട്ട് ചെയ്യകയാണ്. അവർക്കത് വയറ്റിപ്പിഴപ്പാണ്. വേണമെങ്കിൽ അവരോട് ഒരു എംഎൽഎയുടെ തലയിൽ കാമറ വയ്ക്കുന്നോടാ, കടക്കുപുറത്ത്.. എന്നു പറഞ്ഞുകൂടായിരുന്നോ..? പക്ഷെ, മര്യാദ വേണം. മുഖ്യമന്ത്രി പിണറായി വിജയൻ ദന്തഗോപുരത്തിൽനിന്ന് ഇറങ്ങിവരണം.
ഇത്തിക്കര പക്കിയാണോ വെള്ളായണി പരമുവാണോ ആരാണ് ആദ്യം ജയലിൽനിന്ന് ഇറങ്ങുന്നത് അവരെ ഗതാഗത വകുപ്പ് ഏൽപ്പിക്കുമെന്നാണ് എൻസിപി സംസ്ഥാന പ്രസിഡനന്റ് പീതാംബരൻ മാസ്റ്റർ പറയുന്നതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആരോപിച്ചു.
https://www.facebook.com/Malayalivartha


























