അനുശ്രീയ്ക്ക് പിന്നാലെ ക്യാമറാമാന്‍ സുജിത് വാസുദേവിനും കിട്ടി പണി; ഒരു കട്ടന്‍ചായക്ക് വില നൂറ് രൂപ

തിരുവനന്തപുരം വിമാനത്തില്‍വച്ച് നടി അനുശ്രീയുടെ പക്കല്‍ നിന്നും പഫ്സിന്റെയും കാപ്പിയുടെയും പേരില്‍ അമിത വില ഈടാക്കിയ സംഭവം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു. പഫ്‌സ് ഒന്നിന് 250 രൂപയും ചായക്ക് 80 കാപ്പിക്ക് നൂറ്. ആകെ രണ്ട് പഫ്‌സിനും ഒരു കാപ്പിക്കും ഒരു കട്ടന്‍ കാപ്പിക്കും കൂടി അനുശ്രീ കൊടുക്കേണ്ടി വന്നത് 680 രൂപ. ഭക്ഷണ വിലയുടെ പേരില്‍ നടക്കുന്ന പകല്‍ക്കൊള്ള അന്ന് വലിയ വാര്‍ത്തയായിരുന്നു. അനുശ്രീ തനിക്കുണ്ടായ അനുഭവം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്ത് കൊണ്ടുവന്നത്.
ഭക്ഷണ വിലയുടെ പേരിലുള്ള കൊള്ളയ്ക്ക് സംസ്ഥാനത്ത് ഇപ്പോഴൂം മാറ്റമില്ലെന്ന് തെളിയിക്കുകയാണ് ക്യാമറാമാന്‍ സുജിത് വാസുദേവിന് ഉണ്ടായ അനുഭവം. കൊച്ചിയിലെ ഒബ്രോൻ മാളില്‍ നിന്നു ഒരു കട്ടന്‍ചായ കുടിച്ച് സുജിതിന് നല്‍കേണ്ടി വന്നത് 100 രൂപയാണ്. ഫില്‍ട്ടര്‍ കോഫി എന്ന പേരിലാണ് അവര്‍ പറ്റിയ്ക്കുന്നതെന്ന് സുജിത് വാസുദേവന്‍ പറയുന്നു.
ഒരു ഗ്ലാസ് ചുടുവെള്ളം, അഞ്ച് രൂപയുടെ രണ്ട് സാഷെ ചായപ്പൊടി, അല്‍പ്പം പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കട്ടന്‍ ചായക്കാണ് ഈ വലിയ വില ഈടാക്കുന്നതെന്നും സുജിത് കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള പകല്‍ക്കൊള്ള അനുവദിക്കരുതെന്നും വാസുദേവ് അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha


























