ഫ്‌ളാറ്റും വില്ലകളും കേന്ദ്രീകരിച്ച് മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന പൂമ്പാറ്റ കുടുങ്ങിയപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

ആലപ്പുഴയില്‍ റിസോര്‍ട്ട് ഉടമ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും ജൂവലറികളില്‍ നിന്നും വന്‍തുക തട്ടിയെടുത്ത കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പൂമ്പാറ്റ സിനി. സൗഹൃദം സ്ഥാപിച്ച് കൂട്ടുകൂടിയ ശേഷം ഇവര്‍ വീഡിയോദൃശ്യം പകര്‍ത്തി അതുപയോഗിച്ച് നടത്തിയ ബ്‌ളാക്ക് മെയിലിംഗില്‍ കുടുങ്ങിയാണ് റിസോര്‍ട്ട് ഉടമ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ്ജൂവലറി ഉടമയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പൂമ്പാറ്റ സിനിയെ പോലീസ് അറസ്റ്റ് ചെയ്തത്.
തട്ടിയെടുത്ത പണം പൂമ്പാറ്റസിനി റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ മുടക്കുകയായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. അതേസമയം റീയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞും ഇവര്‍ പലരില്‍ നിന്നും പണം തട്ടിയതായി വിവരമുണ്ട്. അഞ്ചു ലക്ഷത്തോളം രൂപയാണ് റീയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഇവര്‍ തട്ടിയെടുത്തിരിക്കുന്നത്. നാണക്കേടു കൊണ്ട് പലരും വിവരം പുറത്തു പറയാതിരുന്നതാണ് തട്ടിപ്പ് സംഘത്തിന് ഇതുവരെ രക്ഷാകവചമായി നില നിന്നിരുന്നത്.
ആലപ്പുഴ അരൂരില്‍ വെച്ചായിരുന്നു സിനി റിസോര്‍ട്ട് ഉടമയെ പരിചയപ്പെടുകയും പിന്നീട് അടുപ്പമുണ്ടാക്കുകയും ചെയ്തത്. ഇത് പിന്നീട് ഇരുവരും തമ്മിലുള്ള അശ്‌ളീലരംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിലേക്ക നീളുകയായിരുന്നു. ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയോളം തട്ടിയെടുക്കുകയും ചെയ്തു. ഒടുവിലാണ് റിസോര്‍ട്ടുടമയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്. സംസ്ഥാനത്തിന്റെ പല ജില്ലകളിലും പല രീതിയില്‍ സിനി വന്‍ തട്ടിപ്പുകള്‍ നടത്തിയതായിട്ടാണ് പോലീസ് പറയുന്നത്.
ഉയര്‍ന്ന ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് തൃശൂരില്‍ നഗരത്തില തന്നെ അനേകം ജ്വല്ലറി ഉടമകളെ തട്ടിപ്പിനിരയാക്കി. നെടുമ്പാശ്ശേരി വിമാനത്താളവം വഴി നികുതി വെട്ടിച്ച് കൊണ്ടുവന്ന ഒരു കിലോയോളം സ്വര്‍ണ്ണം വാങ്ങിത്തരാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമകളില്‍ നിന്നും 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഉയര്‍ന്ന ഉദ്യോഗസ്ഥയാണെന്ന വിശ്വസിപ്പിച്ച് തൃശൂര്‍ ജില്ലയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നും 16 ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും ഇവര്‍ കൊള്ളയടിച്ചു.
ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാര്യയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 15 ലക്ഷം തട്ടിയെടുത്ത സിനി പഴയ തറവാട്ടമ്പലം പുതുക്കിപ്പണിയുന്ന സമയത്ത് നിധി കിട്ടിയെന്നും ഇത് വില്‍ക്കുകയാണെന്നും പറഞ്ഞ് തട്ടിയത് 20 ലക്ഷമായിരുന്നു. സ്വര്‍ണ്ണ ബിസിനസില്‍ പണമിറക്കിയാല്‍ നാലുമാസം കൊണ്ട് ഇരട്ടിയാക്കി തിരിച്ചു നല്‍കാമെന്ന് പറഞ്ഞായിരുന്നു അടുത്ത തട്ടിപ്പ്. കൊണ്ടുപോയത് എട്ടു ലക്ഷം. ഫ്‌ളാറ്റും വില്ലകളും കേന്ദ്രീകരിച്ച് മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുള്ള ആഡംബര ജീവിതം നയിച്ചിരുന്ന പൂമ്പാറ്റ സിനിയും സംഘവും ആഡംബരകാറുകളും മറ്റും വാടകയ്ക്ക് എടുത്തായിരുന്നു കവര്‍ച്ച നടത്തിയിരുന്നത്.
ജ്വല്ലറികളില്‍ ഉടമകളുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത അന്തര്‍ ജില്ലാകൊള്ളസംഘത്തിന്റെ നായിക പൂമ്പാറ്റ സിനി നയിച്ചിരുന്നത് ആരെയും അമ്പരപ്പിക്കുന്ന ജിവിതമായിരുന്നു. കടുത്ത അന്ധവിശ്വാസിയായിരുന്ന സിനി തട്ടിപ്പ് പിടികൂടാതിരിക്കാന്‍ ചാത്തന്‍സേവയില്‍ അമിതമായി വിശ്വസിച്ചിരുന്ന ഇവര്‍ നയിച്ചിരുന്നത് കോടികള്‍ വിലയുള്ള ഫ്ലാറ്റിൽ വില കൂടിയ മദ്യവും മയക്കുമരുന്നും ഉള്‍പ്പെടുത്തിയുള്ള അത്യാഡംബര ജീവിതമാണ് നയിച്ചത്. കൊള്ള നടത്താന്‍ സ്വന്തം സൗന്ദര്യം മറയാക്കിയിരുന്ന ഇവര്‍ ഗ്ലാമർ കൂട്ടാനായി ബ്യൂട്ടി പാര്‍ലറുകളില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുകയും മദ്യം സേവിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസ്സമാണ് തൃശ്ശൂര്‍ സിറ്റി പോലീസ് എറണാകുളം, കുമ്പളങ്ങി തണ്ടാശ്ശേരി വീട്ടില്‍ സിനിലാലു (പൂമ്പാറ്റ സിനി38), തൃശ്ശൂര്‍ അഞ്ചേരി ചക്കാലമറ്റം വീട്ടില്‍ ബിജു (33), അരിമ്പൂര്‍ കൊള്ളന്നൂര്‍ താഞ്ചപ്പന്‍വീട്ടില്‍ ജോസ് (49), എന്നിവരെ പിടികൂടിയത്. നിരവധി തട്ടിപ്പുകള്‍ നടത്തി ഇവര്‍ കോടികള്‍ സമ്പാദിച്ചതായും പോലീസ് കണ്ടെത്തി. കൊലപാതകശ്രമമടക്കം നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണ് സിനിലാലുവെന്ന് പോലീസ് പറഞ്ഞു. ശ്രീജ, ശാലിനി, ഗായത്രി, മേഴ്‌സി എന്നിങ്ങനെ പല പേരുകളിലാണിവര്‍ അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha


























