നിര്‍ണായക വിവരങ്ങള്‍ നല്‍കിയ സാക്ഷി കൂറുമാറിയത് വിചാരണയില്‍ തിരിച്ചടിയായേക്കും; പൊലീസ് പുതിയ നീക്കം തുടങ്ങി

നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസിലെ പ്രതിയായ നടന്‍ ദിലീപ് സാക്ഷിയെ സ്വാധീനിച്ചെന്ന് പൊലീസ്. ഇത് ചൂണ്ടിക്കാട്ടി താരത്തിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവും തുടങ്ങി. ജാമ്യവ്യവസ്ഥയില്‍ ഇളവ്‌തേടി താരം ഹൈക്കോടതിയ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം കൂടുതല്‍ കുരുക്കുമായി എത്തുന്നത്. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് കോയമ്പത്തൂരില്‍ ഒളിത്താവളമൊരുക്കിയ ചാര്‍ളി തോമസിനെ ദിലീപ് സ്വാധീനിച്ചെന്നാണ് പൊലീസിന്റെ വാദം. രഹസ്യമൊഴിയെടുത്തപ്പോള്‍ കുറ്റം സമ്മതിച്ച ചാര്‍ലി കോടതിയില്‍ മാപ്പ് സാക്ഷിയാകാന്‍ ഹാജരായില്ല. ഇതോടെയാണ് ദിലീപിന്റെ ഇടപെടലുകളെ കുറിച്ച് പൊലീസ് അന്വേഷിച്ചത്.
മലയാള സിനിമയിലെ പ്രമുഖതാരമാണ് ക്വട്ടേഷന്‍ തന്നത്, അതിനാല്‍ ഒന്നും ഭയക്കേണ്ടതില്ലെന്ന് ഒളിവില്‍ കഴിയവെ പള്‍സര്‍ സുനി തന്നോട് പറഞ്ഞിരുന്നെന്നാണ് ചാര്‍ളി രഹസ്യമൊഴി നല്‍കിയിരുന്നത്. ഒളിവില്‍ പാര്‍ക്കാന്‍ സൗകര്യം ഒരുക്കിത്തന്നാല്‍ 10 ലക്ഷം രൂപ തരാമെന്ന് സുനില്‍കുമാര്‍ വാഗ്ദാനം നല്‍കിയിരുന്നു. നടിയെ മാനഭംഗപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ കൈമാറുമ്പോള്‍ പ്രമുഖ നടന്‍ ഒരു കോടി രൂപ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ചാര്‍ലി മൊഴിയില്‍ രേഖപ്പെടുത്തിയിരുന്നു. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വളരെ നിര്‍ണായകമായിരുന്നു ഈ മൊഴി. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം ചാര്‍ലിയെ സ്വാധീനിച്ച് മൊഴി തനിക്ക് അനുകൂലമാക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.
പള്‍സര്‍ സുനിക്കും മറ്റൊരു പ്രതിയായ വിജീഷിനും കോയമ്പത്തൂരില്‍ രഹസ്യമായി കഴിയാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് കേസിന്റെ ഗൗരവം അറിയാതെയായിരുന്നെന്നും ടി.വി കണ്ടശേഷമാണ് ഗുരുതരമായ കേസാണെന്ന് അറിഞ്ഞതെന്ന് ചാര്‍ലി മൊഴി നല്‍കിയിരുന്നു. ചാനല്‍ വാര്‍ത്തകളെ കുറിച്ച് പള്‍സര്‍ സുനിയോട് പറഞ്ഞപ്പോള്‍ ദിലീപാണ് തന്നെ ഈ ദൗത്യം ഏല്‍പ്പിച്ചതെന്ന് വ്യക്തമാക്കി. പ്രതികള്‍ യുവനടിയെ ആക്രമിച്ചതിന്റെ വീഡിയോ സുനില്‍ കുമാറിന്റെ മൊബൈലില്‍ കണ്ടിരുന്നു. ഇതോടെയാണ് മറ്റെവിടേക്കെങ്കിലും പോവുകയോ കീഴടങ്ങുകയോ ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ തന്റെ അയല്‍വാസിയുടെ ബൈക്ക് മോഷ്ടിച്ച് പള്‍സര്‍ സുനിയും വിജീഷും എറണാകുളത്തേക്ക് പോകുവയായിരുന്നെന്നും ചാര്‍ലി ആദ്യം മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























