പിണറായിയും കോടിയരിയുമറിയാതെ കണ്ണൂർ സി പി എം പി.ജയരാജനെ മുന്നിൽ നിർത്തി പടയൊരുക്കത്തിന് ഒരുങ്ങുന്നു; വ്യക്തി പൂജ നടത്തരുതെന്ന പാർട്ടി ശാസന വന്നതിന് പിന്നാലെ കാസർഗോട്ടും ജയരാജന്റെ കൂറ്റൻ കട്ടൗട്ട് ഉയർന്നു

പിണറായിക്കും കോടിയേരിക്കും ശേഷമാണ് ജയരാജനെ മുന്നിൽ നിർത്തി സി പി എം മലബാർ മേഖല യുദ്ധ പുറപ്പാട് നടത്തുന്നത്. അതേ സമയം പ്രകാശ് കാരാട്ടിനെ വരെ അവഗണിച്ച് മുന്നേറുകയാണ് ജയരാജൻ.
ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിൽ മലബാറിലെ സി പി എം നേതാക്കൾ നടപടിക്ക് ഒരുങ്ങുമ്പോഴാണ് പി ജയരാജന്റെ കട്ടൗട്ട് കാസറഗോട്ടും ഉയർന്നത്. സംസ്ഥാന സി പി എം നേതാക്കളെ ഞ്ഞെട്ടിച്ചു കൊണ്ടാണ് കാസർഗോട്ട് ജയരാജന്റെ ചിത്രം ഉയർന്നത്. ജയരാജനെ കുറിച്ച് പുറത്തിറങ്ങിയ ആൽബവും ഫ്ലക്സുകളുമാണ് അദ്ദേഹത്തിനെതിരെ വിർശനത്തിന് കാരണമായത്. ജയരാജനെ പിന്തുണക്കുന്നതിന്റെ പേരിൽ കെ.കെ.രാഗേഷ് എം.പിക്കെതിരെയും സി പി എം സംസ്ഥാന കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ സംസ്ഥാന കമ്മിറ്റിയുടെ നീക്കത്തിനെതിരെ മലബാറിലെ നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു. കാസർകോട് മുള്ളേരിയ പഞ്ചായത്തിലെ കാറഡുക്ക 13-ാം മൈലിലാണ് കൂറ്റൻ കട്ടൗട്ട് സി പി എം പ്രവർത്തകർ സ്ഥാപിച്ചത്. പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക ഘടിപ്പിച്ച ഇരുമ്പു തൂണിലാണ് കട്ടൗട്ട് സ്ഥാപിച്ചത്. ഇത് സി പി എമ്മിന്റെ ശാക്തിക മേഖലയാണ്. പാർട്ടിയുടെ ശാസനക്ക് പാത്രമായ ആളെ പ്രവർത്തകർ വീണ്ടും മഹാനാക്കുന്നത് അച്ചടക്കലംഘനമാണെന്ന് നേതൃത്വം കരുതുന്നു. കട്ടൗട്ട് സ്ഥാപിച്ചത് ആരാണെന്ന് അറിയാൻ പാർട്ടി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. രഹസ്യാന്വേഷണമാണ് പാർട്ടി നടത്തുന്നത്. പാരട്ടിയിൽ വ്യക്തിപൂജ അനുവദിക്കാനാവില്ലെന്ന ശക്തമായ നിലപാടിലാണ് സി പി എം.
അച്യുതാനന്ദനെയാണ് ഇക്കാലമത്രയും പൂജിച്ചിരുന്നത്. ആ തരംഗം അവസാനിച്ചു. അതേ സ്ഥാനത്താണ് ഇപ്പോൾ ജയരാജൻ വന്നിരിക്കുന്നത്. നീലേശ്വരത്ത് ആരംഭിച്ച വി എസ് ഓട്ടോസ്റ്റാന്റ് വിവാദം ഇതു വരെ തണുത്തിട്ടില്ല.
അതേ സമയം കണ്ണൂരിൽ പ്രകാശ് കാരാട്ട് പങ്കെടുത്ത ചടങ്ങിൽ നിന്നും ജയരാജൻ വിട്ടു നിന്നു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ നിന്നാണ് ജയരാജൻ വിട്ടു നിന്നത്. ജയരാജനെയാണ് അധ്യക്ഷനാകാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ താൻ പങ്കെടുക്കില്ലെന്ന് ജയരാജൻ കാരാട്ടിനെ കണ്ട് അറിയിച്ചിരുന്നു. കാരാട്ടിനെ സ്വീകരിക്കാൻ ജയരാജൻ ഉൾപ്പെടെ ആരും റയിൽവേ സ്റ്റേഷനിലെത്തിയില്ല.
കണ്ണൂർ സി പി എം ഘടകം ഒന്നടങ്കം പിണറായിക്കും കോടിയേരിക്കുമെതിരെ തിരിഞ്ഞിരിക്കുകയാണ്. അധികാരം കിട്ടിയപ്പോൾ ഇവർ പരിസരം മറന്നു എന്ന ആരോപണമാണ് അണികൾ മുന്നോട്ട് വയ്ക്കുന്നത്. ആദ്യം ഇ പി ജയരാജനെതിരെയും പിന്നീട് പി.ജയരാജനെതിരെയും നടപടി എടുത്തത് ഇതിന്റെ ഭാഗമാണെന്ന് അവർ പറയുന്നു. സമ്മാനം വാങ്ങാൻ കണ്ണൂരിലെ രാഷ്ട്രീയ താരങ്ങൾ താഴെയെത്തുമെന്നും അണികൾ പറയും. അപ്പോൾ ഒരു പാഠം പഠിപ്പിക്കാം എന്ന നിശ്ചയത്തിലാണ് അണികൾ.
https://www.facebook.com/Malayalivartha


























